Category Archives: Online Magazine

ശിവരാത്രി: ചില ചിന്താശകലങ്ങള്‍ – ശങ്കരനാരായണന്‍

ശിവരാത്രി ചില ചിന്താശകലങ്ങള്‍

പാലാഴി കടഞ്ഞസമയത്ത് അമൃതിനു മുമ്പേ ഉദ്ഗമിച്ച കാലകൂടം ( കാളകൂടം എന്ന് മലയാളത്തില്‍) എന്ന വിഷം ലോകമംഗളത്തിനായി ശ്രീ പരമേശ്വരന്‍ പാനം ചെയ്ത ദിനമാണ് ശിവരാത്രി ആയി ആഘോഷിക്കുന്നത്. തികച്ചും അവിശ്വസനീയമായ കഥ!

മുപ്പത്തിമുക്കോടി ദേന്മാര്‍ ഉണ്ടായിട്ടും എന്തിന് ശ്രീ പരമേശ്വരന്‍കാലകൂടം പാനം ചെയ്തു?

മറ്റൊന്ന് കാലകൂടം വിഷമാണെന്നറിഞ്ഞ് പാനം ചെയ്തു എന്നതിലുമുണ്ട് വൈരുദ്ധ്യം

അപ്പോള്‍ കഥയെന്താകാം? പൊരുളെന്താകാം?(പൊരുളറിയാതെ കഥ മാത്രം വിശ്വസിക്കുന്നവരാണല്ലോ നാം)

മനുഷ്യന്റെ എക്കാലത്തെയും ആഗ്രഹംദുഃഖനിവൃത്തി എന്നൊന്ന് മാത്രമാണ്.

പാലാഴിമഥനകഥയുടെ മൂലം നോക്കിയാല്‍ ഇതു കാണാം. ദേവന്മാര്‍ക്ക് വിധിവശാല്‍ വന്നുപെട്ട ജരാനര എന്ന ദുഃഖത്തെ ഇല്ലാതാക്കാനാണല്ലോ അമൃതലാഭത്തിനായി പാലാഴി കടയുന്നത്. ( ദൈവം മറിച്ചു കരുതീടിലരക്ഷണത്താല്‍ ദേവന്‍ വെറും പുഴു മഹാബ്ധി മരുപ്രദേശം!!)

പാലാഴി സംസാരസാഗരം തന്നെ ആണ് . അമൃതും (അമരത്വവും) കാലകൂടവും ഇതിലാണ് ഉള്ളത്. അശ്രീയും ശ്രീയും വന്നതും ഇതില്‍ നിന്നു തന്നെ. കാലസൂചകങ്ങളായ സൂര്യചന്ദ്രന്മാരുടെ ഉദ്ഭവസ്ഥാനവും അനന്തമായ പാലാഴി തന്നെ.

ദുഃഖനിവൃത്തിക്കുള്ള ഉപായമെന്താണ്? സത്യാന്വേഷണം തന്നെ അതിന്റെ തലങ്ങള്‍ ശ്രവണം മനനം നിദിധ്യാസനം എന്നിവയത്രെ. ൧ ശ്രവണം തത്വത്തെ കുറിച്ച് സാമാന്യമായി കേട്ടറിയല്‍ ൨ മനനം തത്ത്വത്തെ കുറിച്ച് മനസ്സില്‍ ചിന്ത ചെയ്തുറപ്പിക്കല്‍ ൩ നിദിധ്യാസനം തത്ത്വധ്യാനം (സമാധ്യവസ്ഥ)

ഇപ്പറഞ്ഞവയിലെ രണ്ടാമത്തെ തലമാണ് പാലാഴിമഥനം സൂചിപ്പിക്കുന്നത്. അമരത്വത്തിനു മുമ്പായി സംസാരത്തിനെ കടയുക തന്നെ വേണം. ചെയ്തതും ചെയ്യുന്നതും ഇനി ചെയ്യേണ്ടി വരുന്നതുമായ കര്‍മ്മങ്ങളെ പറ്റി, സുഖദുഃഖങ്ങളെ പറ്റി, അങ്ങനെയെല്ലാമെല്ലാം. കടയപ്പെടണം

ഈ കടയല്‍ എല്ലാ മനുഷ്യരിലും എല്ലാ മനസുകളിലും എല്ലാ കാലത്തും നടക്കുന്നുണ്ട്. ഒരു വശത്ത് ദേവസംഘം മറുവശത്ത് അസുരസംഘം ആയി മനസ്സ് അനുസ്യൂതമായി പ്രപഞ്ചപാലാഴി കടഞ്ഞുകൊണ്ടിരിക്കുന്നു.

ആ കടയലില്‍ തികട്ടി വരുന്ന അനൈശ്വര്യങ്ങളും ഐശ്വര്യങ്ങളും കാണാം. ബലവത്തായ യൗവനം കാണാം….. ക്ഷീണിതവാര്‍ദ്ധക്യങ്ങളെ കാണാം……

ഇവിടെയാണ് കാലകൂടത്തിന്റെ പ്രസക്തി. സംസാരം സുഖദുഃഖസമ്മിശ്രമാകയാല്‍ അമരത്വത്തിന്നു മുമ്പായി കാലകൂടംഉദ്ഗമിച്ചേ മതിയാകൂ. അത്പാനം ചെയ്യപ്പെടേണ്ടതുമാണ്. അഥവാ ശാശ്വതശാന്തിക്കു മുന്പുള്ള സംസാരദുഃഖത്തെ നാം സ്വീകരിച്ചേ മതിയാകൂ. അനിവാര്യമായ അത് കര്‍മ്മഫലങ്ങളുടെ ആകെത്തുകയാണല്ലോ . സ്വീകരിക്കാതെ നിവൃത്തിയില്ല. പിന്നെ എന്താണൊരു വഴി?

ഒന്നു മാത്രം അതിനെയും ഈശ്വരാര്‍പ്പണമാക്കി ജീവിക്കുക. ശിവന്‍ തന്നെ ഈശ്വരന്‍

ഇപ്പോള്‍ മനസിലായല്ലോ ശിവന്‍ കാലകൂടം പാനം ചെയ്തു എന്നതില്‍ കേവലം വിഷപാനം അല്ല ഉദ്ദേശിക്കുന്നത് മറിച്ച് നിഷ്കാമകര്‍മ്മം തന്നെ ആണ് അത്

നമ്മുടെ ജീവിതത്തെ അനന്തമായ കാലവുമായി യോജിപ്പിക്കുന്നത് കര്‍മ്മങ്ങളും കര്‍മ്മവാസനകളും കര്‍മ്മഫലങ്ങളുമാണ്. അവയെല്ലാം ഈശ്വരാര്‍പ്പണമാക്കുക തന്നെ ഇവിടെ പറയുന്ന കാലകൂടവിഷപാനം നമുക്കും ഈ തത്വത്തെ അറിഞ്ഞാരാധിക്കാം

ശിവരാത്രി ആശംസകള്‍

ശങ്കര്‍ജി കൊടകര

sankarjikodakara@gmail.com phone – 9744780455

श्लोकव्याख्यानक्री़डा – शङ्करनारायणः।

श्लोकव्याख्यानक्री़डा – शङ्करनारायणः

श्रीयेशुदेवचरितसंक्षेपः।

 

ശ്രീയേശുദേവചരിതസംക്ഷേപഃ – ശങ്കരനാരായണന്‍

‘തീരെച്ചറിയ ശബ്ദങ്ങള്‍’ ഒ.എന്‍.വി. കവിതയുടെ സംസ്കൃതാനുവാദം – ശങ്കരനാരായണന്‍

सुसूक्ष्मतराः स्वनाः।തീരെച്ചറിയ ശബ്ദങ്ങള്‍ ഒ.എന്‍.വി. കവിതയുടെ സംസ്കൃതാനുവാദം – ശങ്കരനാരായണന്‍

।। सुसूक्ष्मतमाः स्वनाः।।

– शङ्करनारायणः,पूर्णवेदपुरी

मम इष्टं मेघमुरजवादन-

सहितमासारसुसान्द्रनिस्वनम् ।

चल्लत्तरङ्गसागरगीतं तथा

कूलङ्कषापगासुरम्यमन्त्रणम्।।

मदगजस्येव गिरेरवतीर्णं

प्रचण्डमारुतप्रताण्डवघोषम् ।।

स्वमातृराजस्य स्वतन्त्रतावाप्त्यै

समरं कुर्वतां सुदृढघोषणम्।।

मषिकाझंकारत्रसन्नीलवन-(भ्रमरझंकार..)

सुदारुनिर्मिततमोमयरूपाः

द्रुतपदगानलहरीमापीय

करोति नर्तनं, ममेष्टा सा ध्वनिः।।

हिमगिरिशृङ्गस्युपरि च रुद्र-

नटनकेलिषु डमरुवैखरी।।

महाकलशे तु प्रहृत्यतो काला-

यसस्यापि स्निग्धगुणप्रदो रवः।।

तुरगवाहिनीखुरोद्धतो रवः

दिशाप्रकम्पकं पटहताडनम्।।

मम ह्येते प्रियाः, प्रवर्षन्तु मेघाः

तरङ्गाः गर्जन्तु प्रवहन्तु नद्यः।।

क्वचिक्वचित् स्वेच्छं विहरताद्वायुः

समस्तलोकोfपि स्वतन्त्रतामेयात्।।

तमालं काननं वहतात्पल्लवम्

पुराणानि तथा नवं वीर्यं दद्यात्।।

मम ह्येते प्रियाः, परन्त्वतिसूक्ष्म-

स्वनलवोपिf मे ततो प्रियतरः।।

हिमकणिकानां विटपपर्णेभ्यो

पतने यत्स्वनं, रुचिरं तद्धि मे ।।

तरङ्गतुङ्गालिङ्गितसिकतस्य

रतिमनोहरसुनिश्वासरवः।।

विटपकेशेषु प्रणयिनमिव

सुखस्पर्शं कृत्वा रममाणस्य तत्

सदागतेः स तु प्रणयमर्मरो

सुसूक्ष्मोfपि रवः सदा स मे प्रियः।।

सरसमसृणप्रणयार्द्रं कर

वलयान्निर्गतं तरलनिस्वनम्।।

ज्वरतप्तशिशोः करस्पर्शे श्रुतः

अतिसूक्ष्मः नाडीस्वरः स मे प्रियः।।

महन्नाट्यं वितन्वतान्नूपुरात्तु

पतितस्य मणेः सदीनः गद्गदः।।

मथनान्तलब्धममृतं केनापि

हृतमिति चिन्ताजनितनिश्वासः।।

स्मृतिष्वतितरां सुखदं तत्स्वनम्

उदकबिन्दुवत् क्षणस्थिरं स्वनम्।।

वियोगवेदनासहितं रोदनम्

विधिर्ममेति तत्समाश्वासस्वरम्।।

अकथिते… किमप्यकथितेपि ते

मुखे विकसिते यदार्द्रे त्वन्नेत्रे।।

पदे स्खलितेपि निगूढं मां किञ्चित्

भणतीव भाति तव मौनस्वरम्।।

मधुरोfप्यस्तु वा परुषोfथवास्तु

इहैव वर्तन्ते ह्यतिसूक्ष्माः शब्दाः।।

प्रियमित्र मम हृदयभित्तौ ते

पतन्पतन्क्षणाच्छतशतायन्ते।।

महाध्ननिरिव प्रवर्धन्ते रवाः

महोदधिरिव करोति गर्जनम्।।

मम त्वसह्या हि हृदयस्था व्यथा

वद प्रिय – कस्य सुधास्वादो ह्यत्र ?

തീരെ ചെറിയ ശബ്ദങ്ങള്‍

– O N V കുറുപ്പ്

എനിക്കിഷ്ടം മുകില്‍പ്പെരുമ്പറ കൊട്ടി

തിമിര്‍ത്തു പെയ്യുന്ന മഴയുടെ ശബ്ദം!

തിരയടിക്കുന്ന കടലിന്റെ ശബ്ദം!

കര കവിഞ്ഞു പോം നദിയുടെ ശബ്ദം!!

മദഗജംപോലെ മലയിറങ്ങി വ

ന്നിളകിയാടുന്ന കൊടുംകാറ്റിന്‍ ശബ്ദം!

സ്വമാതൃഭൂവിന്റെസ്വതന്ത്രതക്കായി

പൊരുതുന്നോര്‍ പാടും കരുത്തെഴും ശബ്ദം!

കടന്നല്‍മൂളുന്നോരിരുണ്ട കാട്ടിലെ

കരിവീട്ടി കടഞ്ഞെടുത്ത രൂപങ്ങള്‍

ദ്രുതപദമേതോലഹരിയിലാടി

ത്തിമിര്‍ക്കുമാസുരഗഭീരമാം നാദം!

ഹിമഗിരിമുടി മുകളിലായ് രുദ്ര

നടനകേളി തന്‍ ഡമരുകശബ്ദം!

ഒരു പെരുംകുടം അടിച്ചടിച്ചു കാ

രിരുമ്പിനെ ക്കൂടിമെരുക്കിടും സ്വരം!

കുതിരകള്‍ കുളമ്പടിച്ചു പോം ശബ്ദം!

കതിനകള്‍ പ്പൊട്ടി മുഴങ്ങിടും ശബ്ദം!

എനിക്കിവയിഷ്ടം, മഴ തിമിര്‍ക്കട്ടെ

തിരകളാര്‍ക്കട്ടെ നദിയൊഴുകട്ടെ

ഇടക്കിടെ കാറ്റും മദിച്ചു പായട്ടെ

സമസ്തലോകവും സ്വതന്ത്രമാവട്ടെ

ഇരുണ്ട കാടുകള്‍ തളിര്‍ക്കട്ടെ പഴം

കഥ പകരട്ടെപുതിയ വീര്യങ്ങള്‍!

ഇവയെല്ലാമെന്നുമെനിക്കിഷ്ടം പക്ഷേ

പ്രിയതരം തീരെ ചെറിയ ശബ്ദങ്ങള്‍

ഇലകളില്‍ നിന്നു ഹിമകണികകള്‍

തെരുതെരെയിറ്റിറ്റുതിരും നിസ്വനം!

ഒരു തിര വന്നു മണല്‍ത്തരികളെ

കിരുകിരെക്കെട്ടിപ്പുണരും സീല്‍ക്കാരം!

ഒരു തരുവിന്റെ മുടിത്തഴ മെല്ലെ

വകഞ്ഞു പോം കാറ്റിന്‍ പ്രണയമര്‍മ്മരം!

അരുമയായ് വന്നു തഴുകും കൈയിലെ

തരിവളകള്‍ തന്‍ തരളനിസ്വനം!

പനിക്കും കുഞ്ഞിന്റെ മണിബന്ധത്തില്‍ കൈ

വിരലമര്‍ത്തുമ്പോള്‍ മിടിക്കും നിസ്വനം!

അരങ്ങിലാടുന്ന ചിലങ്കയില്‍ നിന്നു

മടര്‍ന്നു വീഴുന്ന മണി തന്‍ ഗദ്ഗദം

കടഞ്ഞെടുത്തതാമമൃതം മറ്റാരോ

കവര്‍ന്നു പോയെന്ന നിനവിന്‍ നിശ്വാസം!

സ്മൃതികളിലേതോ സുഖദമാം സ്വരം

ഉദകപ്പോളയൊന്നടരുംനിസ്വനം

വിട പറയുമ്പോള്‍ വിതുമ്പിടുംസ്വരം

വിധിയെയോര്‍ത്തു വീര്‍പ്പിടും മൃദു സ്വരം

പറയാതെ,യൊന്നും പറയാതെ ഒരു

കവിള്‍ തുടുക്കുമ്പോള്‍ മിഴി നനയുമ്പോള്‍

കഴലിടറുമ്പോള്‍ നിഗൂഢമായെന്തോ

പറഞ്ഞതായ് തോന്നും മൊഴികള്‍ തന്‍ സ്വനം

മധുരമായിടാംപരുഷമായിടാം

ഇവിടെഴും തീരെച്ചെറിയ ശബ്ദങ്ങള്‍

പ്രിയസുഹൃത്തേ എന്‍ ഹൃദയഭിത്തിയില്‍

പതിക്കെനൂറുനൂറിരട്ടിയാവുന്നു

അവ വളരുന്നൂ മഹാധ്വനികളായ്

അവയിരമ്പുന്നൂ മഹാസമുദ്രമായ്

എനിക്കു താങ്ങുവാനരുതെന്‍ നെഞ്ചിലെ

കടച്ചില്‍ ആര,തിലമൃതംതേടുന്നൂ ?

*കേരളപ്പിറവി* ===============*ഹരിപ്രസാദ് കടമ്പൂര്.

അമ്മയ്ക്കില്ല പിറന്നാളും
സദ്യയും കോടിവസ്ത്രവും
ഷഷ്ടിപൂര്‍ത്തികഴിഞ്ഞിട്ടും
എത്തിയില്ലമ്മയെങ്ങുമേ!

ആര്‍ക്കും വേണ്ടാതെ നോക്കാതെ
ചിതല്‍ മാറാലകെട്ടിയും
കിടക്കും വീട്ടിലാണമ്മ
കിടന്നീടുന്നതിപ്പൊഴും

നൂറായിരം പൊന്നുമക്കള്‍-
ക്കമ്മയാണവളെങ്കിലും
അനാഥയായ്ക്കിടപ്പായീ
തെക്കോട്ടു തലവച്ചവള്‍

അവളോതുന്നൊരാ ഭാഷ-
കേള്‍ക്കാനിഷ്ടപ്പെടാത്തവര്‍
മറ്റുള്ളവയ്ക്കു പിന്നാലെ
പായുന്നൂ നീചബുദ്ധികള്‍

മരിച്ചുപോവതിന്‍ മുന്നെ
അമ്മ മൂടിപ്പുതച്ചിടും
പച്ചോടം കൈയ്ക്കലാക്കാനായ്
ശ്രമിപ്പൂ ചില കോവിദര്‍

പെറ്റമാതാവിനെ, പൊന്നു-
വിളയിക്കുന്ന ധാത്രിയെ
മുറിച്ചു വിറ്റു കാശാക്കി
കീശവീര്‍പ്പിക്കയാം ചിലര്‍

ആര്‍ക്കും വേണ്ടാത്തൊരീയമ്മ
ചക്രശ്വാസം വലിക്കവേ
പട്ടടത്തീയൊരുക്കാനാ-
യൊരുക്കൂട്ടുകയാം ചിലര്‍

പെറ്റാലുമില്ല ചത്താലും
പുലയെന്നുള്ള മട്ടിലായ്
നിര്‍ജ്ജീവമിങ്ങിരിപ്പുണ്ട്
ചില സാഹിത്യമൗനികള്‍.

ഇതൊന്നു മറിയാതെങ്ങോ
വാഴുന്ന നയകോവിദര്‍
കോവിദാരധ്വജത്തിന്റെ
കാറ്റുകൊള്ളും തിരക്കിലാം

അമ്മയ്ക്ക് വായ്ക്കരിയിടാന്‍
അരിയും തേടിയോടിനാന്‍
സപ്തശൈലങ്ങളും താണ്ടി
ചില തത്പരകക്ഷികള്‍

തുലവര്‍ഷമഴക്കാറില്‍
വന്നിറങ്ങേണ്ടൊരാ മകള്‍
അമ്മയെ ത്തൊട്ടുതഴുകാന്‍
മടിച്ചെങ്ങോ ഗമിക്കയായ്

മുക്കിത്തുടക്കുവാന്‍ പോലും
ആവാതമ്മ കുഴങ്ങവേ
വിണ്ടുകീറുന്നിതാ ദേഹം
വെള്ളരിക്കണ്ടമെന്നപോല്‍

അമ്മതന്‍ കൈപിടിക്കേണ്ട
നവയൗവനമിപ്പൊഴും
മരുന്നിന്റെ മയക്കത്തില്‍
എങ്ങോ വീണുകിടപ്പിലായ്

സാന്ത്വനോക്തികളോതേണ്ട
ബുദ്ധവാര്‍ദ്ധക്യമെപ്പൊഴും
ഹരിസ്മരണയില്ലാതെ
ലഹരിയ്ക്കായ് ഗമിക്കായ്

തീപുയ്ക്കാത്ത വീടിന്റെ
പുറം തിണ്ണയിലിപ്പൊഴും
അനാഥബാല്യം ചോറിന്നായ്
കൈനീട്ടി വിലപിപ്പതും

രാവിന്‍ മൗനം മുറിച്ചെങ്ങോ
പെണ്‍മക്കള്‍ കരയുന്നതും
നെഞ്ചുകീറിപ്പിളര്‍ന്നേതോ
മകന്‍ കൊലവിളിപ്പതും

ആസന്നമൃത്യുവാ,മമ്മ
അസ്പഷ്ടം കേട്ടു ഞെട്ടവേ
പിറന്നാളിന്‍ പ്രഘോഷത്തി-
നൊരുങ്ങീ ചില സജ്ജനം.
… … …. ….

ഈമട്ടെങ്ങും പ്രപഞ്ച-പ്രകടനനടുവില്‍
പെട്ടു ശ്വാസം വലിക്കാ-
നാവാതേറെക്കുഴങ്ങും ജനനി!
തവ പിറന്നാളഹോ! മോദപൂര്‍വ്വം
പുത്രന്മാര്‍ *പുത്-ഇതിപ്പേര്‍ പെരുകിയ നരകത്തീന്ന് മോക്ഷം തരേണ്ടോര്‍*
കൊണ്ടാടിക്കണ്ടിടുമ്പോള്‍ ചിലതിഹ പറയു-
ന്നിന്നു ഞാന്‍ ഖേദപൂര്‍വം..
😥😥🙏🏻🙏🏻😥😥

ലക്ഷണസഹിതം മലയാള – സംസ്കൃത വൃത്തങ്ങള്‍ – വിഹഗാവലോകനം – Sankaranarayanan

ലക്ഷണസഹിതം മലയാള സംസ്കൃത വൃത്തങ്ങള്‍ വിഹഗാവലോകനം

ശങ്കര്‍ജി കൊടകര

ൃത്തം എന്നാല്‍ എന്താണ് ?

പദ്യം വാര്‍ക്കുന്ന തോതല്ലോ

വൃത്തമെന്നിഹ ചൊല്‍വത്

ഹ്രസ്വാക്ഷരത്തെ ലഘു എന്നും ദീര്‍ഘാക്ഷരത്തെ ഗുരു എന്നും വൃത്തശാസ്ത്രത്തില്‍വ്യവഹരിക്കുന്നു .അതനുസരിച്ച് മൂന്നക്ഷരങ്ങള്‍ ചേര്‍ന്ന് ഒരു ഗണം എന്ന് കണക്കാക്കിയാണ് വൃത്തം നിര്‍ണ്ണയിക്കുന്നത്

ഗണം ഗണിക്കേണ്ടും പ്രകാരം

ആദിമദ്ധ്യാന്ത്യ വര്‍ണ്ണങ്ങള്‍

ലഘുക്കള്‍ യരതങ്ങളില്‍

ഗുരുക്കള്‍ ഭജസങ്ള്‍ക്കു

ഗലങ്ങള്‍ മനമാത്രമാം

ലഘുവിനെ Uചിഹ്നം കൊണ്ടും

ഗുരുവിനെ _ ചിഹ്നം കൊണ്ടും സൂചിപ്പിക്കുന്നു

ഗുരുലഘുവിന്യാസക്രമം

ഗണത്തിന്റെ പേര്

ഉദാഹരണം

ചിഹ്നം

അക്ഷരം

ആദിലഘു

ഗണം

സലീലം

U_ _

മദ്ധ്യലഘു

ഗണം

രാഗിണീ

_ U _

അന്ത്യലഘു

ഗണം

സുരസാ

_ _ U

ആദിഗുരു

ഗണം

നീരജ

_ U U

മദ്ധ്യഗുരു

ഗണം

രാധികാ

_ U_

അന്ത്യഗുരു

ഗണം

അനഘാ

U U_

സര്‍വ്വഗുരു

ഗണം

പാതാളം

_ _ _

സര്‍വ്വലഘു

ഗണം

വിവശ

U U U

ഭാഷാവൃത്തങ്ങളില്‍ ഓരോ വരിയിലും വരുന്ന ലഘു ഗുരു എന്നിവയുടെ എണ്ണം കണക്കാക്കിയാണ് വൃത്തം നിര്‍ണ്ണയിക്കുന്നത് . അവയില്‍ തന്നെ ചിലേടത്ത് ലഘുവിനെ നീട്ടി ചൊല്ലി ഗുരുവാക്കി കണക്കാക്കാം സംസ്കൃതവൃത്തങ്ങളില്‍ ആര്യാ ഗീതി വൈതാളീയം തുടങ്ങിയവയില്‍ ഗുരുലഘുക്കള്‍ ഉച്ചരിക്കുന്ന മാത്ര ( സമയദൈര്‍ഘ്യം) കണക്കാക്കിയാണ് വൃത്തഗണന .

കേക
മൂന്നും രണ്ടും രണ്ടും മൂന്നും

രണ്ടും രണ്ടെന്നെഴുത്തുകൾ
പതിന്നാലിന്നാറു ഗണം

പാദം രണ്ടിലുമൊന്നുപോൽ
ഗുരുവൊന്നെങ്കിലും വേണം

മാറാതോരോ ഗണത്തിലും
നടുക്കു യതി പാദാദി

പ്പൊരുത്തമിതു കേകയാം.

(ഉദാ രാമായണം കിളിപ്പാട്ട് ബാലകാണ്ഡം ആരണ്യകാണ്ഡം യുദ്ധകാണ്ഡം)

മഞ്ജരി
ശ്ഥകാകളി വൃത്തത്തില്‍

രണ്ടാം പദത്തില്‍ അന്ത്യമായ്
രണ്ടക്ഷരം കുറഞ്ഞീടി

ലതു മഞ്ജരിയായിടും

(ഉദാഹരണം കൃഷ്ണഗാഥ )

കാകളി
`
മാത്രയഞ്ചക്ഷരം മൂന്നില്‍

വരുന്നോരു ഗണങ്ങളെ
എട്ടു ചേര്‍ത്തുള്ളീരടിക്ക

ചൊല്ലാകാകളിയെന്നു പേര്‍

(ഉദാഹരണം രാമായണം കിളിപ്പാട്ട് അയോദ്ധ്യാ കാണ്ഡം കിഷ്കിന്ധാകാണ്ഡം
കളകാഞ്ചി
കാകളിക്കാദ്യപാദാദൗ

രണ്ടോ മൂന്നോ ഗണങ്ങളെ
ഐയഞ്ചു ലഘുവാക്കീടി

ലുളവാം കളകാഞ്ചികേൾ.

(ഉദാഹരണം രാമായണം കിളിപ്പാട്ട് സുന്ദരകാണ്ഡം)

മണികാഞ്ചി
കാകളിക്കുള്ള പാദങ്ങൾ

രണ്ടിലും പിന്നെയാദിമം

ഗണം മാത്രം ലഘുമയ

മായാലോ മണികാഞ്ചിയാം..

മിശ്രകാകളി
ച്ഛപോലെ ചിലേടത്തു

ലഘുപ്രായഗണങ്ങളെ

ചേർത്തും കാകളി ചെയ്‌തിടാ

മതിൻപേർ മിശ്രകാകളി.

ഊന കാകളി
രണ്ടാം പാദാവസാനത്തിൽ

വരുന്നോരു ഗണത്തിനു
വർണമൊന്നു കുറഞ്ഞീടി

ലൂനകാകളിയാമത്‌.

അന്നനട
ലഘുപൂർവം ഗുരു പര

മീമട്ടിൽ ദ്വ്യ‍ക്ഷരംഗണം

ആറെണ്ണം മര്‍ദ്ധ്യയതിയാ

ലർദ്ധിതം, മുറിരണ്ടിലും

ആരംഭേ നിയമം നിത്യ

മിതന്നനടയെന്ന ശീൽ.

( ഉദാഹരണം മഹാഭാരതം കിളിപ്പാട്ട്കര്‍ണ്ണപര്‍വ്വം)

നതോന്നത (വഞ്ചിപ്പാട്ടുവൃത്തമെന്നു പ്രസിദ്ധം)

ഗണം ദ്വ്യക്ഷരമെട്ടെണ്ണം

ഒന്നാം പാദത്തില്‍ മറ്റതില്‍

ഗണമാറര നില്‍ക്കേണം

രണ്ടുമെട്ടാമതക്ഷരേ

ഗുരു തന്നെയെഴുത്തല്ല

യിശ്ശീലിന്‍ പേര്‍ നതോന്നത

(ഉദാഹരണം രാമപുരത്തു വാരിയരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട്)

ദ്രുത കാകളി
രണ്ടു പാദത്തിലും പിന്നെ

യന്ത്യമായ ഗണത്തിന്‌
വർണമൊന്നു കുറഞ്ഞെന്നാൽ

ദ്രുതകാകളി കീർത്തനെ.

തരംഗിണി. ( തുള്ളല്‍ കൃതികളിലെ മുഖ്യമായ വൃത്തം)
ദ്വിമാത്രം ഗണമെട്ടെണ്ണം

യതിമദ്ധ്യം തരംഗിണി.

(കുഞ്ചന്‍ നമ്പിയാരുടെ കൃതികള്‍)
അർദ്ധകേക
കേകാപാദത്തെയർദ്ധിച്ചാ

ലർദ്ധകേകയതായിടും

ഊനതരംഗിണി
രണ്ടാം പാദേ ഗണം രണ്ടു

കുറഞ്ഞൂനതരംഗിണി

അജഗരഗമനം
ലഘുപ്രായം ചതുർമ്മാത്ര

ഗണമാറൊരു ദീർഘവും

ചേർന്നു വന്നാലജഗര

ഗമനാഭിധവൃത്തമാം

കുലേന്ദുവദനാ
ഇഹേന്ദുവദനാവൃത്തേ

ത്രയ്ക്കൊത്തു ലഘുക്കളെ

ഇടവിട്ടു ഗുരുസ്ഥാനേ

ചെയ്‌തിട്ടു ലഘുവൊന്നഥ

ഒടുവിൽ ചേർത്തതാം വൃത്തം

കുലേന്ദുവദനാഭിധം

സര്‍പ്പിണി
ദ്വ്യ‍ക്ഷരം ഗണമൊന്നാദ്യം

ത്ര്യക്ഷരം മൂന്നതിൽപരം

ഗണങ്ങൾക്കാദിഗുരുവാം

വേറൊന്നും ത്ര്യക്ഷരങ്ങളിൽ

മറ്റേതും സർവഗുരുവായ്‌

വരാം കേളിതു സർപ്പിണീ.

കല്യാണി
കല്യാണി തഗണം മൂന്നു

ഗുരു രണ്ടോടുചേരുകിൽ

സംസ്കൃത വൃത്തങ്ങള്‍

ംസ്കൃത വൃത്തങ്ങള്‍ മൂന്നു തരം

സമവൃത്തം നാലു പാദങ്ങളിലും തുല്യ എണ്ണം അക്ഷരങ്ങള്‍

അര്‍ദ്ധസമവൃത്തം ഒന്നും മൂന്നും തുല്യ എണ്ണം അക്ഷരങ്ങള്‍ റണ്ടും നാലും അതുപോലെ തന്നെ

വിഷമവൃത്തം നാലു പാദങ്ങളിലും അക്ഷരസംഖ്യ വിഭിന്നമായിവരുന്ന വൃത്തങ്ങള്‍ എട്ടക്ഷരം മുതല്‍ ഇരുപത്തി ആറു അക്ഷരം വരെയുള്ളവയെ വൃത്തം എന്നും അതിനു മുകളിലുള്ളവയെ ദണ്ഡകം എന്നും പറയുന്നു.

ന്ദ്രവജ്രാ (इन्द्रवज्रा)

കേളിന്ദ്രവജ്രക്കു തതം ജഗംഗം ഗണവ്യവസ്ഥ – തതജ ഗുരു ഗുരു

स्यादिन्द्रवज्रा यदि तौ जगौगः

ഉപേന്ദ്രവജ്രാ (उपेन्द्रवज्रा)

ഉപേന്ദ്രവജ്രക്കു ജതം ജഗംഗം ഗണവ്യവസ്ഥ – ജതജ ഗുരു ഗുരു

उपेन्द्रवज्रा जतजास्तगौगः

ഉപജാതി (उपजातिः)

അഥേന്ദ്രവജ്രാഘ്രിയുപേന്ദ്രവജ്രാ

കലര്‍ന്നു വന്നാലുപജാതിയാകും

अनन्रोदीरितलक्ष्मभाजौ पादौ यदीयादुपजातयस्तः

ദ്രുതവിളംബിതം (द्रुतविलंम्बितम्)

ദ്രുതവിളംബിതമാം നഭവും ഭരം ഗണവ്യവസ്ഥ – നഭഭര

द्रुतविलम्बितमाह नभौ भरौ।

രഥോദ്ധത (रथोद्धता)

രന്നരങ്ങള്‍ ലഗവും രഥോദ്ധതാ ഗണവ്യവസ്ഥ ര ന ര ലഘു ഗുരു

रन्नराविह रथोद्धता लगो

വംശസ്ഥം ( वंशस्थम्)
`
ജതങ്ങള് വംശസ്ഥതാം ജരങ്ങളും ഗണവ്യവസ്ഥജതജര

जतौ तु वंशस्थमुदीरितं जरौ।

ഞ്ജുഭാഷിണി (मञ्जुभाषिणी)

സജസംകഴിഞ്ഞു ജഗം ഞ്ജുഭാഷിണി ഗണവ്യവസ്ഥ – സ ജ സ ജ ഗുരു

सजसा जगौ भवति मञ्जुभाषिणी।

വസന്തതിലകം (वसन्ततिलका)

ചൊല്ലാം വസന്തതിലകം തഭജം ജഗംഗം ഗണവ്യവസ്ഥ ത ഭ ജ ജ ഗുരുഗുരു

उक्ता वसन्ततिलका तभजौजगौगः।

സ്വാഗതാ (स्वागता)

സ്വാഗതക്കു രനഭം ഗുരുയുഗ്മം ഗണവ്യവസ്ഥ – രനഭ ഗുരു ഗുരു

स्वागतेति रनभात् गुरुयुग्मम्।

പഞ്ച ചാമരം (पञ्चचामरम्)
ജരം ജരം ജഗം നിരന്നു പഞ്ച ചാമരം വരും ഗണവ്യവസ്ഥ – ജ ര ജ ര ജ ഗുരു

जरौ जरौ जगाविदं वदन्ति पञ्चचामरं ।

മാലിനി (मालिनी)

നനമയയുഗമെട്ടില്‍ തട്ടണം മാലിനിക്ക് ഗണവ്യവസ്ഥ – ന ന മ യ യ യ

ननमयययुतेयं मालिनी भोगिलोकैः। यति – (യതി) – 7 8 അക്ഷരങ്ങളില്‍

ശിഖരിണി (शिखरिणी)

യതിക്കാറില്‍ തട്ടും യമനസഭലംഗം ശിഖരിണി ഗണവ്യവസ്ഥ – യമനസഭ ലഘു ഗുരു

रसैःरुद्रैश्छिन्ना यमनसभलागः शिखरिणी। यति – (യതി) –6 11അക്ഷരങ്ങളില്‍

ന്ദാക്രാന്താ (मन्दाक्रान्ता) (സന്ദേശവൃത്തം എന്ന് പ്രസിദ്ധി)
ന്ദാക്രാന്താ മഭനതഗം നാലുമാരറേഴുമായ്ഗം ഗണവ്യവസ്ഥ – മ ഭ ന ത ത ഗുരു ഗുരു

मन्दाक्रान्ता जलधिषडकैर्भौभनौ ताद्गुरू चेत्। यति – (യതി) – 4 6 അക്ഷരങ്ങളില്‍

ശാര്ദ്ദല വിക്രീഡിതം (शार्दूलविक्रीडितम्)
പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്ദ്ദലവിക്രീഡിതം

ഗണവ്യവസ്ഥ – മ സ ജ സ ത ത ഗുരു

सूर्याशवैर्मसजस्ततः सगुरवः शार्दूलविक्रीडितम्। यति – (യതി) – 12 ല്‍

സ്രഗ്ദ് ധരാ (स्रग्धरा)

ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം സ്രഗ്ദ് ധരാ വൃത്തമാകും

ഗണവ്യവസ്ഥ – മ ര ഭ ന യ യ യ

म्रभ्नर्याणां त्रयेण त्रिमुनियतियुता स्रग्धरा कीर्तितेयम्। यति – (യതി) – 7 14 അക്ഷരങ്ങളില്‍

കുസുമമഞ്ജരീ (कुसुममञ्जरी)

രം നരം നരനരം നിരന്നുവരുമെങ്കിലോ കുസുമമഞ്ജരി

रात्परौ नरनरौ क्रमात्भवति चेद्धि सा कुसुममञ्जरी ।

ഗണവ്യവസ്ഥ – ര ന ര ന ന ര ന ര

യതി ദീര്‍ഘവൃത്തങ്ങളുടെ ആലാപനസൗകര്യത്തിനായി കല്പിക്കപ്പെട്ട താല്‍ക്കാലികമായുള്ള വിരാമസ്ഥാനം.

അര്‍ദ്ധസമവൃത്തങ്ങള്‍

ഈ വിഭാഗത്തിലെ ൃത്തലക്ഷണങ്ങളിലെ സമം എന്നതുകൊണ്ട് ഒന്ന് മൂന്ന് എന്നീ പാദങ്ങളേയും വിഷമം എന്നതുകൊണ്ട് രണ്ട് നാല് എന്നീ പാദങ്ങളേയുമാണ് ഉദ്ദേശിക്കുന്നത്

പുഷ്പിതാഗ്ര

നനരയവിഷമത്തിലും സമത്തില്‍

പുനരിഹ നം ജജരംഗ പുഷ്പിതാഗ്ര

अयुजि नयुगरेफतो यकारो

युजि च ननौ जरगश्च पुष्पिताग्रा

ഗണവ്യവസ്ഥ – സമപാദങ്ങളില്‍ ന ന ര യ ( 1&3)

വിഷമപാദങ്ങളില്‍ ന ജ ജ ര ഗുരു (2&4)

വിയോഗിനീ (വിരഹവര്‍ണ്ണനയ്ക്ക് പ്രസിദ്ധി രഘുവംശത്തിലെ അജവിലാപം കുമാരസംഭവത്തിലെ രതിവിലാപം കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്നിവ വിയോഗിനീ വൃത്തത്തില്‍ രചിക്കപ്പെട്ടവയാണ്)

സസജം വിഷമത്തിലും സമത്തില്‍

സഭരം ലം ഗുരുവും വിയോഗിനി

विषमे ससजाः गुरू समे

सभराल्लोथ गुरुर्वियोगिनी।

ഗണവ്യവസ്ഥ – സമപാദങ്ങളില്‍ സ സ ജ ( 1&3)

വിഷമപാദങ്ങളില്‍ സ ഭ ര ലഘു ഗുരു (2&4)

N B :- ിഷമവൃത്തങ്ങള്‍ കാവ്യങ്ങളില്‍ പ്രസിദ്ധമല്ലാത്തതുകോണ്ടും ഉദാഹരണങ്ങള്‍ വിരളമായതുകൊണ്ടും ഇവിടെ പ്രതിപാദിക്കുന്നില്ല

Additional Questions and Answers

1വൃത്തശാസ്ത്രത്തിന്റെ അപരനാമം ഛന്ദശ്ശാസ്ത്രം

2 ഛന്ദശ്ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് പിംഗളന്‍

3ഛന്ദശ്ശാസ്ത്രത്തെ വേദപുരുഷന്റെ ഏതവയവമായാണ് കല്‍പിക്കപ്പെട്ടിരിക്കുന്നത് പാദം

4വൃത്തരത്നാകരം എന്ന സംസ്കൃത ഗ്രന്ഥം രചിച്ചത് ആര് കേദാരഭട്ടന്‍

5കാളിദാസ പ്രണീതമായ വൃത്തശാസ്ത്രഗ്രന്ഥം ശ്രുതബോധം

6വൃത്തമഞ്ജരി എന്ന മലയാളവൃത്തശാസ്ത്രഗ്രന്ഥം രചിച്ചത് ആര് എ ആര്‍ രാജരാജവര്‍മ്മ

7കാന്തവൃത്തം എന്ന വൃത്തശാസ്ത്രഗ്രന്ഥം രചിച്ചത് ആര് കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍

8 ഛന്ദസ്സുകള്‍ എത്ര എണ്ണം ഇരുപത്തിയാറ്

9 കുമാരനാശാന്റെ കരുണയിലെ വൃത്തം നതോന്നത

10 വീണപ്പൂവ് എതു വൃത്തത്തില്‍ രചിക്കപ്പെട്ടതാണ് വസന്തതിലകത്തില്‍ (കരുണരസമാണെങ്കിലും)

11വൃത്തശില്പം എന്ന ഗ്രന്ഥംരചിച്ചത് ആര് കുട്ടികൃഷ്ണമാരാര്‍

മലയാളകൃതികള്‍ വൃത്തങ്ങള്‍

ബന്ധനസ്ഥനായ അനിരുദ്ധന്‍ വസന്തതിലകം

നളിനി രഥോദ്ധത

ലീല പുഷ്പിതാഗ്ര

കര്‍ണ്ണഭൂഷണം മഞ്ജരി

മയൂരസന്ദേശം മന്ദാക്രാന്താ

എന്റെ ഗുരുനാഥന്‍ കേക

ആത്മാവില്‍ ഒരുചിത കാകളി

മാമ്പഴം കേക

മഗ്ദലനമറിയം മാകന്ദമഞ്ജരി

൧൦ മാനസാന്തരം വിയോഗിനി

൧൧ നാരായണീയം രാസക്രീഡ കുസുമമഞ്ജരി

൧൨ ഭാഗവതം ഗോപികാഗീതം സ്രഗ്വിണീ

൧൩ ഹരിവരാസനം സമ്മതാ

൧൪ നാരായണീയം പൂതനാമോക്ഷം ദ്രുതവിളംബിതം

വൃത്തം

മലയാളലക്ഷണം

സംസ്കൃതലക്ഷണം

ഗണവ്യവസ്ഥ

തോടകം

तोटकम्

സഗണം കില നാലിഹ തോടകമാം

वदतोटकमब्धिसकारयुतम्

സ സ സ സ

ദോധകം

दोधकम्

മൂന്നു ഭ രണ്ടു ഗ ദോധകവൃത്തം

दोधकवृत्तमिदं भभभाद्गौ

ഭ ഭ ഭ ഗുരു

പൃഥ്വീ

पृथ्वी

ജസം ജസലയങ്ങളും ഗുരുവുമെട്ടിനാല്‍ പ്രഥ്വിയാം

जसौजसलया वसुग्रहयतिश्च पृथ्वी गुरु

ജ സ ജ സ യ ലഘു ഗുരു

ഹരിണീ

हरिणी

നസമഹരിണിക്കാദ്യം പത്തും മുറിഞ്ഞു തസം ലഗം

ന സ മ ത സ

ലഘു ഗുരു

സ്രഗ്വിണീ

स्रग्विणी

നാലു രേഫങ്ങളാല്‍ സ്രഗ്വിണീ

വൃത്തമാം

रैश्चतुर्भिर्युता स्रग्विणी कीर्तिता

ര ര ര ര

ഭുജംഗപ്രയാതം

भुजङ्गप्रयातम्

യകാരങ്ങള്‍ നാലോ

ഭുജംഗപ്രയാതം

भुजङ्गप्रयातं भवेद्यैश्चतुर्भिः

യ യ യ യ

ഇന്ദുവദന

इन्दुवदना

ഇന്ദുവദനക്കു ഭജസം ന ഗുരു രണ്ടും

ഭ ജ സ ന ഗുരു

മത്തേഭം

मत्तेभम्

മത്തേഭസംജ്ഞമിഹ വൃത്തം ധരിക്ക

തഭയത്തോടു ജം സരനഗം

व दृश्यते

ത ഭ യ ജ സ ര ന ഗുരു

വിദ്യുന്മാല

विद्युन्माला

മം മം ഗം ഗം വിദ്യുന്മാല

मो मो गो गो विद्युन्माला

മ മ ഗുരു ഗുരു

ശാലിനീ

शालिनी

शालिन्युक्ता मौ भनौ तौगयुग्मम्

മ ഭ ന ത

ഗുരു ഗുരു

Prepared By

SANKARANARAYANAN.A

H S S T ( SANSKRIT)

GOVT. SANSKRIT H S S THRIPUNITHURA

Phone 9744780455

E Mail ID sankarjikodakara@gmail.com sankarpurnavedi@gmail.com


शिवकेशवेशिपञ्चरत्नस्तोत्रम् – शङ्करनारायणः आनक्करा।

(स्तोत्रमिदं संस्कृतभाषापक्षे

गङ्गापक्षे च व्याख्यातुं शक्यते।)

 

कलासु पूर्णा सकलासु पूर्णा

प्रयोगपूर्णा∫पि च योगपूर्णा।

वाण्यापगा संस्कृतवर्णपूर्णा

तनोतु नो शं शिवकेशवेशी।।

 

प्रपञ्चसारा∫खिलवेदसारा

सदुक्तिपुष्टा∫प्यसदुक्तिपेष्टा।

धिया प्रभूता∫∫त्मधिया च पूता

तनोतु नो शं शिवकेशवेशी।।

 

क्रियाविशुद्धा पदवाक्यशुद्धा

रसैः प्रसिद्धोपनिषत्सु श्रद्धा।

सदा प्रबुद्धा स्वरसन्निबद्धा

तनोतु नो शं शिवकेशवेशी।।

 

सतां शरण्या स्वजनैर्वरेण्या

नमस्कृता निर्जरराजवेण्या।

कृतारिलज्जा सुरसंघपूज्या

तनोतु नो शं शिवकेशवेशी।।

 

लसत्तरङ्गाभिनवा रसाढ्या

स्वसेवकेभ्यो शिवदानदक्षा।

सतां विरक्त्युन्मुखमुक्तिदात्री

तनोतु नो शं शिवकेशवेशी।।

 

यो वै पुमान् पूरितभक्तियुक्तः

भजेत् प्रभाते शिवकेशवीं ताम्।

वाण्यापगानुग्रहपूरितस्य

न तस्य वाणी स्खलिता कदापि।।

मातृस्नेहः।

कविता – वि.विजयन् पट्टाम्बी।

 

 

 

माता∫स्ति मामक गेहे

गेहस्य शोभां तनोति।

मातरं नित्यं प्रणम्य भक्त्या

विद्यालयः मया गम्यः।

जन्मनः पूर्वं सा साध्वी-मम

सौभाग्यकारणं जातम्।

पूर्वे वयसि च नित्यं जल-

पानं च भोज्यं च दत्तम्।

वर्णयुतकं मे वस्त्रं – तया

धारितं सर्वमङ्गेषु।

क्षीरं मधुरसभोज्यं -तया

पानाय नित्यं प्रदत्तम्।

पुस्तकं स्यूते निक्षिप्य – मम

हस्ते तया नित्यं दत्तम्।

मध्याह्नभोजनं पात्रे नित्यं

सस्नेहं मह्यमयच्छम्।

मामकमाता मे इष्टा – तस्याः

भाषणं श्रोत्रपियूषम्।

प्रत्यक्षदेवता माता – मया

नित्यं प्रणामश्च कार्यः।।

चन्द्रोदयः। – विजयन् वि. पट्टाम्बी

उदेति मेघमालासु तत्रैवास्तं करोति च।

उदयास्तमयं दृश्यं सर्वचित्तप्रचोदकम्।।

तारकानायकं पश्य रजतकान्तिसमन्वितम्।

पश्यतां बालकेभ्यः स ददाति सुखदर्शनम्।।

मृगं वा स शशाङ्कं वा उदरे वहति सदा।

शशाङ्कश्च मृगाङ्कश्च तस्य नामद्वयं स्मृतम्।।

बालकैस्तु प्रियश्चन्द्रः मामा मामेति गीयते।

चन्द्रिका कस्य वा नेष्टा सुनेत्रद्वयधारिणाम्।।

संस्कृतव्याकरणपाठाः – श्री एन्.के रामचन्द्रः।

 चित् – चन – अपि प्रत्ययाः।

कथासु एतिह्येषु च प्रायः एषां प्रत्ययानां प्रयोगः दृश्यते। नामादीनाम् अनियतत्वे एतेषां प्रसक्तिः। प्रश्नवाचकशब्देभ्यः किं शब्दस्य अपि, चित्, चन प्रत्ययाः प्रयुज्यन्ते।
“अपि चित् चनयोगे किं शब्दः अनियतार्थकः” इति नियमः।
वने एकः सिंहः आसीत् इत्युक्ते सिंहमधिकृत्य सर्वं ज्ञातम् इति प्रतीतिः। अपि च वने एकः एव सिंहः इत्यपि प्रतीयते। परं वने कश्चन सिंहः आसीत् इत्युक्ते अनेकेषु सिंहेषु कश्चन इति अनियतार्थकत्वं च सिध्यति।
अपि, चित्, चन प्रत्ययाः किं शब्देन सह युज्यते चेत् अनियतवाची सर्वनामपदानि भवन्ति। चित्प्रत्ययान्तकिंशब्दस्य त्रिषु लिङ्गेषु रूपाणि एवम्।

पुल्लिङ्गः स्त्रीलिङ्गः नपुंसकलिङ्गः
प्रथमा कश्चित्     काचित्   किञ्चित्
द्वितीया   कञ्चित् काञ्चित् किञ्चित्
तृतीया  केनचित्  कयाचित् केनचित्
चतुर्थी कस्मैचित्   कस्यैचित्  कस्मैचित्
पञ्चमी कस्माच्चित्  कस्याश्चित्   कस्माच्चित्
षष्ठी  कस्यचित्  कस्याश्चित्  कस्यचित्
सप्तमी  कस्मिश्चित्  कस्याञ्चित् कस्मिंश्चित्

एवमेव अपि, चन प्रत्ययानां योगे अपि ।
तथा कुत्र, कति, कदा, कथं, कुतः, इत्यादिषु प्रश्नवाचकशब्देष्वपि एते प्रत्ययाः योजनीयाः।