Category Archives: Online Magazine

कुन्नंकुलम् उपजिल्ला छात्रशिल्पशाला – २०१८-१९

कुन्नंकुलम् उपजिल्ला छात्रशिल्पशाला – २०१८-१९ – दृश्यानि…….

तस्मै श्री गुरवे नमः।

तस्मै श्री गुरवे नमः  विजयन् वि. पट्टाम्बि।

गुरुः ब्रह्मेति सङ्कल्पो भारतेषु प्रवर्धते

पुरुषस्यास्य संसृष्टौ गुरुरेव हि शक्तिमान्।

अध्येता ध्यानशीलश्च परिष्कर्ता तथा पुनः

कथाप्राणसमत्वाच्च सो∫ध्यापक इहोच्यते।

हितानुभवदाता स छात्रेभ्यो मार्गदर्शकः

दोषाणां परिहर्ता च समदर्शी सत्यवागपि।

मनसा कर्मणा वाचा  छात्राणामुन्नतिं बहु

सततं कांक्षते योगी निस्पृहः सत्यपालकः।

आचार्यो भावनायुक्तः कलाकारश्च सात्विकः

आशयग्रहणे दक्षो वाग्मी च क्षमायुतः।

हारकः छात्रचित्तानां वर्धको मूल्यसंस्कृतेः

चोदकः साधुवृत्तीनां नाशको दुष्टकर्मणः।

पाठ्यांशान् सम्यगासूत्र्य यथाकालं सविस्तरं

छात्रस्तरानुसारञ्च पाठ्यते तेन धीमता।

पठनानुभवांस्तूर्णं मधुरैरनुभवैः समं

समायोज्य यथाकालं सन्ददाति स पण्डितः।

कालिकासु च वृत्तिषु यथाशक्ति यथोचितं

छात्रशक्तिं समायोज्य लोकानुद्धरते गुरुः।

छात्राणां प्रियमित्राणां चित्तपद्मेषु संश्रयन्

कल्पान्तं जीवति प्राज्ञः पितृकल्पो नराग्रणीः।

किं कर्म किमकर्मेति साधुबोधप्रदायिने

उपदेशकवर्याय तस्मै श्री गुरवे नमः।

निवापाञ्जलिः – हरिप्रसाद् वि.टि.

ഡോ.സുകുമാർ അഴീക്കോടിന്റെ മരണത്തിൽ അനുശോചിച്ചുകൊണ്ട്  എഴുതിയ കവിത

भवन्तु छात्राः पठनेषु तृप्ताः। – वि. विजयन् पट्टाम्बि।

विद्यालयीयो नववर्ष एषः

समागतो हर्षभरेण वेगात्।

सुखेन सर्वे प्रविशन्तु तानि

विद्यागृहाणि बहुसुन्दराणि।।

 

पठन्तु ते संस्कृतपाठजालं

धर्माश्रितं साधुजनैश्च पाठ्यम्।

वाणी नवेयं तवमित्रतुल्या

सहायिका स्यात् पठनेषु नित्यम्।।

 

इदं च aap संस्कृतबन्धुतुल्यं

सुनिर्मितं संगमग्राममुख्यैः।

कुर्वत् सुपाठ्यं सुकरं च सर्वं

प्रशोभते सर्वकरेषु नित्यम्।।

 

पठन्तु बालाः ललितां स्वभाषां

कथाप्रपञ्चेन विभूषितां ताम्।

सुभाषितानां मधुना च मत्ताः

भवन्तु छात्राः  पठनेषु तृप्ताः।।

കൃഷ്ണപ്രപത്ത്യഷ്ടകം – ശങ്കരനാരായണന്‍

വംശീസംഗീത സംലീനം
രാധായാ: രമണം ഹരിം
ആർത്തദു:ഖഹരം ദേവം
കൃഷ്ണമേവ സമാശ്രയേ

പുരുഷാർത്ഥപ്രദം സാക്ഷാ-
ദുരുസന്തോഷ ഹേതുകം
അരവിന്ദാസനാസീനാ-
 രാധ്യപാദം സമാശ്രയേ

രമാരാമേ ഭ്രമത്ഭൃംഗം
രമണീയതനും ഹരിം
വിരമായ മദാദീനാം
കൃഷ്ണമേവ സമാശ്രയേ

ഉർവ്വീശൈരഭിവന്ദ്യം തം
ശർവ്വസംസ്തുത വൈഭവം
സർവ്വവ്യാധി ഹരം ദേവം
കൃഷ്ണമേവ സമാശ്രയേ

യോഗതത്വവിദം സാക്ഷാ-
ദ്യോഗിഹൃദ്പത്മ വാസിനം
ഭോഗീശശായിനം ദേവം
കൃഷ്ണമേവ സമാശ്രയേ

കർമ്മയോഗരതം നിത്യം
ശർമ്മസന്ദായകം വിഭും
കർമദോഷവിനാശായ
കൃഷ്ണമേവ സമാശ്രയേ

ഗുരുവാതോത്ഥസം പീഡാ
പരിഹാരപരായണം
ഗുരുവായുപുരാധീശം
ഗരുഡധ്വജമാശ്രയേ

കിംകരായിതത്രൈലോകം
ശങ്കരാദ്യൈ സ്തുതം ഹരിം
ഓംകാരവേദ്യം തം ദേവം
കൃഷ്ണമേവ സമാശ്രയേ

മാധവോമാധവം ശ്രീമത്
മധുസൂദനമീശ്വരം
ബുധസംഗമ പ്രാപ്ത്യർത്ഥം
മാധവം തം സമാശ്രയേ

ഫലശ്രുതി
ഇത്യേവം കീർത്തനീയസ്യ
കൃഷ്ണസ്വാദ്ഭുതകർമ്മണ:
യ: സ്തൗതി ചരിതം ദിവ്യം
തസ്യ സർവ്വം ശുഭം ഭവേത്
ശ്രീകൃഷ്ണാർപ്പണ മസ്തു

कृषिः सर्वार्थसाधिका –കുറിപ്പുകള്‍ – ഹരിപ്രസാദ് കടമ്പൂര്

कृषिः सर्वार्थसाधिका – കുറിപ്പുകള്‍ – ഹരിപ്രസാദ് കടമ്പൂര്

ഔദ്യോഗികചിഹ്നങ്ങളിലെ ആദര്‍ശവാക്യങ്ങള്‍ – ഹരിപ്രസാദ് കടമ്പൂര്

 

ഔദ്യോഗികചിഹ്നങ്ങളിലെ ആദര്‍ശവാക്യങ്ങള്‍

जलम् अमूल्यम् -सम्भाषणकविता।

विजयन् वि. पट्टाम्बि।

बालः –

कोकिल कोकिल किं ते वदनं

शोकभरं तत् परिशुष्कम्

घोरनिदाघे तावकवदनं

जातं रूपविहीनमहो

कोकिलः –

अपिबं बालक जलमल्पं मे

भारतनद्याः गतदिवसे

हन्त हतोस्मि वदनम् उदरं

नेत्रद्वयमपि परिशुष्कम्।

बालः-

अयि भो कष्टं जलमखिलं तत्

शुष्कं जातं विषलिप्तम्।

कोकिलः –

कष्टं कष्टं दुष्टजनैस्त-

दखिलं दूषितमनुनिमिषम्।

ज्ञेयं मानवकुलजैः सर्वैः

जीवजलामृतमतिमूल्यम्।।

जिह्वाप्रसादः – विजयन् वि पट्टाम्बि।

सर्वेन्द्रियेषु प्रसादभूता

जिह्वा जनानां मुखोपविष्टा

जीयादनल्पा विवदमाना

खादनकर्मणि नित्यतृप्ता।

 

यान्यसौ वस्तूनि चात्तिमोदा-

न्नास्त्यत्र दोषो हा सद्यःपाती

यान्यसौ भाषते क्षिप्रकोपा-

दापत्प्रदा सैषा नास्ति तर्कः।

 

कारागृहावासदण्डदोषान्

भौतिकमानसदुःखजालान्

सर्वान् विधत्ते रसनेन्द्रियं

ज्येष्ठाविलासात् हा हन्त कष्टम्।

 

सत्यं वदत हितं वदत

सत्यानुरूपं प्रियं वदत

सौभाग्यमत्रैव लभ्यमहो

जिह्वाप्रसादेन सज्जनेभ्यः।

ശിവരാത്രി: ചില ചിന്താശകലങ്ങള്‍ – ശങ്കരനാരായണന്‍

ശിവരാത്രി – ചില ചിന്താശകലങ്ങള്‍

പാലാഴി കടഞ്ഞസമയത്ത് അമൃതിനു മുമ്പേ ഉദ്ഗമിച്ച കാലകൂടം ( കാളകൂടം എന്ന് മലയാളത്തില്‍) എന്ന വിഷം ലോകമംഗളത്തിനായി ശ്രീ പരമേശ്വരന്‍ പാനം ചെയ്ത ദിനമാണ് ശിവരാത്രി ആയി ആഘോഷിക്കുന്നത്. തികച്ചും അവിശ്വസനീയമായ കഥ!

മുപ്പത്തിമുക്കോടി ദേന്മാര്‍ ഉണ്ടായിട്ടും എന്തിന് ശ്രീ പരമേശ്വരന്‍കാലകൂടം പാനം ചെയ്തു?

മറ്റൊന്ന് കാലകൂടം വിഷമാണെന്നറിഞ്ഞ് പാനം ചെയ്തു എന്നതിലുമുണ്ട് വൈരുദ്ധ്യം

അപ്പോള്‍ കഥയെന്താകാം? പൊരുളെന്താകാം?(പൊരുളറിയാതെ കഥ മാത്രം വിശ്വസിക്കുന്നവരാണല്ലോ നാം)

മനുഷ്യന്റെ എക്കാലത്തെയും ആഗ്രഹംദുഃഖനിവൃത്തി എന്നൊന്ന് മാത്രമാണ്.

പാലാഴിമഥനകഥയുടെ മൂലം നോക്കിയാല്‍ ഇതു കാണാം. ദേവന്മാര്‍ക്ക് വിധിവശാല്‍ വന്നുപെട്ട ജരാനര എന്ന ദുഃഖത്തെ ഇല്ലാതാക്കാനാണല്ലോ അമൃതലാഭത്തിനായി പാലാഴി കടയുന്നത്. ( ദൈവം മറിച്ചു കരുതീടിലരക്ഷണത്താല്‍ ദേവന്‍ വെറും പുഴു മഹാബ്ധി മരുപ്രദേശം!!)

പാലാഴി സംസാരസാഗരം തന്നെ ആണ് . അമൃതും (അമരത്വവും) കാലകൂടവും ഇതിലാണ് ഉള്ളത്. അശ്രീയും ശ്രീയും വന്നതും ഇതില്‍ നിന്നു തന്നെ. കാലസൂചകങ്ങളായ സൂര്യചന്ദ്രന്മാരുടെ ഉദ്ഭവസ്ഥാനവും അനന്തമായ പാലാഴി തന്നെ.

ദുഃഖനിവൃത്തിക്കുള്ള ഉപായമെന്താണ്? സത്യാന്വേഷണം തന്നെ – അതിന്റെ തലങ്ങള്‍ ശ്രവണം മനനം നിദിധ്യാസനം എന്നിവയത്രെ. ൧ ശ്രവണം – തത്വത്തെ കുറിച്ച് സാമാന്യമായി കേട്ടറിയല്‍ ൨ മനനം – തത്ത്വത്തെ കുറിച്ച് മനസ്സില്‍ ചിന്ത ചെയ്തുറപ്പിക്കല്‍ ൩ നിദിധ്യാസനം – തത്ത്വധ്യാനം (സമാധ്യവസ്ഥ)

ഇപ്പറഞ്ഞവയിലെ രണ്ടാമത്തെ തലമാണ് പാലാഴിമഥനം സൂചിപ്പിക്കുന്നത്. അമരത്വത്തിനു മുമ്പായി സംസാരത്തിനെ കടയുക തന്നെ വേണം. ചെയ്തതും ചെയ്യുന്നതും ഇനി ചെയ്യേണ്ടി വരുന്നതുമായ കര്‍മ്മങ്ങളെ പറ്റി, സുഖദുഃഖങ്ങളെ പറ്റി, അങ്ങനെയെല്ലാമെല്ലാം. കടയപ്പെടണം

ഈ കടയല്‍ എല്ലാ മനുഷ്യരിലും എല്ലാ മനസുകളിലും എല്ലാ കാലത്തും നടക്കുന്നുണ്ട്. ഒരു വശത്ത് ദേവസംഘം മറുവശത്ത് അസുരസംഘം ആയി മനസ്സ് അനുസ്യൂതമായി പ്രപഞ്ചപാലാഴി കടഞ്ഞുകൊണ്ടിരിക്കുന്നു.

ആ കടയലില്‍ തികട്ടി വരുന്ന അനൈശ്വര്യങ്ങളും ഐശ്വര്യങ്ങളും കാണാം. ബലവത്തായ യൗവനം കാണാം….. ക്ഷീണിതവാര്‍ദ്ധക്യങ്ങളെ കാണാം……

ഇവിടെയാണ് കാലകൂടത്തിന്റെ പ്രസക്തി. സംസാരം സുഖദുഃഖസമ്മിശ്രമാകയാല്‍ അമരത്വത്തിന്നു മുമ്പായി കാലകൂടംഉദ്ഗമിച്ചേ മതിയാകൂ. അത്പാനം ചെയ്യപ്പെടേണ്ടതുമാണ്. അഥവാ ശാശ്വതശാന്തിക്കു മുന്പുള്ള സംസാരദുഃഖത്തെ നാം സ്വീകരിച്ചേ മതിയാകൂ. അനിവാര്യമായ അത് കര്‍മ്മഫലങ്ങളുടെ ആകെത്തുകയാണല്ലോ . സ്വീകരിക്കാതെ നിവൃത്തിയില്ല. പിന്നെ എന്താണൊരു വഴി?

ഒന്നു മാത്രം … അതിനെയും ഈശ്വരാര്‍പ്പണമാക്കി ജീവിക്കുക. ശിവന്‍ തന്നെ ഈശ്വരന്‍

ഇപ്പോള്‍ മനസിലായല്ലോ ശിവന്‍ കാലകൂടം പാനം ചെയ്തു എന്നതില്‍ കേവലം വിഷപാനം അല്ല ഉദ്ദേശിക്കുന്നത് മറിച്ച് നിഷ്കാമകര്‍മ്മം തന്നെ ആണ് അത്

നമ്മുടെ ജീവിതത്തെ അനന്തമായ കാലവുമായി യോജിപ്പിക്കുന്നത് കര്‍മ്മങ്ങളും കര്‍മ്മവാസനകളും കര്‍മ്മഫലങ്ങളുമാണ്. അവയെല്ലാം ഈശ്വരാര്‍പ്പണമാക്കുക തന്നെ ഇവിടെ പറയുന്ന കാലകൂടവിഷപാനം നമുക്കും ഈ തത്വത്തെ അറിഞ്ഞാരാധിക്കാം

ശിവരാത്രി ആശംസകള്‍

–ശങ്കര്‍ജി കൊടകര

sankarjikodakara@gmail.com phone – 9744780455