‘തീരെച്ചറിയ ശബ്ദങ്ങള്‍’ ഒ.എന്‍.വി. കവിതയുടെ സംസ്കൃതാനുവാദം – ശങ്കരനാരായണന്‍
सुसूक्ष्मतराः स्वनाः।തീരെച്ചറിയ ശബ്ദങ്ങള്‍ ഒ.എന്‍.വി. കവിതയുടെ സംസ്കൃതാനുവാദം – ശങ്കരനാരായണന്‍
।। सुसूक्ष्मतमाः स्वनाः।।
– शङ्करनारायणः,पूर्णवेदपुरी |
मम इष्टं मेघमुरजवादन- सहितमासारसुसान्द्रनिस्वनम् । चल्लत्तरङ्गसागरगीतं तथा कूलङ्कषापगासुरम्यमन्त्रणम्।। मदगजस्येव गिरेरवतीर्णं प्रचण्डमारुतप्रताण्डवघोषम् ।। स्वमातृराजस्य स्वतन्त्रतावाप्त्यै समरं कुर्वतां सुदृढघोषणम्।। मषिकाझंकारत्रसन्नीलवन-(भ्रमरझंकार..) सुदारुनिर्मिततमोमयरूपाः द्रुतपदगानलहरीमापीय करोति नर्तनं, ममेष्टा सा ध्वनिः।। हिमगिरिशृङ्गस्युपरि च रुद्र- नटनकेलिषु डमरुवैखरी।। महाकलशे तु प्रहृत्यतो काला- यसस्यापि स्निग्धगुणप्रदो रवः।। तुरगवाहिनीखुरोद्धतो रवः दिशाप्रकम्पकं पटहताडनम्।। मम ह्येते प्रियाः, प्रवर्षन्तु मेघाः तरङ्गाः गर्जन्तु प्रवहन्तु नद्यः।। क्वचिक्वचित् स्वेच्छं विहरताद्वायुः समस्तलोकोfपि स्वतन्त्रतामेयात्।। तमालं काननं वहतात्पल्लवम् पुराणानि तथा नवं वीर्यं दद्यात्।। मम ह्येते प्रियाः, परन्त्वतिसूक्ष्म- स्वनलवोपिf मे ततो प्रियतरः।। हिमकणिकानां विटपपर्णेभ्यो पतने यत्स्वनं, रुचिरं तद्धि मे ।। तरङ्गतुङ्गालिङ्गितसिकतस्य रतिमनोहरसुनिश्वासरवः।। विटपकेशेषु प्रणयिनमिव सुखस्पर्शं कृत्वा रममाणस्य तत् सदागतेः स तु प्रणयमर्मरो सुसूक्ष्मोfपि रवः सदा स मे प्रियः।। सरसमसृणप्रणयार्द्रं कर वलयान्निर्गतं तरलनिस्वनम्।। ज्वरतप्तशिशोः करस्पर्शे श्रुतः अतिसूक्ष्मः नाडीस्वरः स मे प्रियः।। महन्नाट्यं वितन्वतान्नूपुरात्तु पतितस्य मणेः सदीनः गद्गदः।। मथनान्तलब्धममृतं केनापि हृतमिति चिन्ताजनितनिश्वासः।। स्मृतिष्वतितरां सुखदं तत्स्वनम् उदकबिन्दुवत् क्षणस्थिरं स्वनम्।। वियोगवेदनासहितं रोदनम् विधिर्ममेति तत्समाश्वासस्वरम्।। अकथिते… किमप्यकथितेपि ते मुखे विकसिते यदार्द्रे त्वन्नेत्रे।। पदे स्खलितेपि निगूढं मां किञ्चित् भणतीव भाति तव मौनस्वरम्।। मधुरोfप्यस्तु वा परुषोfथवास्तु इहैव वर्तन्ते ह्यतिसूक्ष्माः शब्दाः।। प्रियमित्र मम हृदयभित्तौ ते पतन्पतन्क्षणाच्छतशतायन्ते।। महाध्ननिरिव प्रवर्धन्ते रवाः महोदधिरिव करोति गर्जनम्।। मम त्वसह्या हि हृदयस्था व्यथा वद प्रिय – कस्य सुधास्वादो ह्यत्र ? |
തീരെ ചെറിയ ശബ്ദങ്ങള്‍ – O N V കുറുപ്പ് |
എനിക്കിഷ്ടം മുകില്‍പ്പെരുമ്പറ കൊട്ടി തിമിര്‍ത്തു പെയ്യുന്ന മഴയുടെ ശബ്ദം! തിരയടിക്കുന്ന കടലിന്റെ ശബ്ദം! കര കവിഞ്ഞു പോം നദിയുടെ ശബ്ദം!! മദഗജംപോലെ മലയിറങ്ങി വ– ന്നിളകിയാടുന്ന കൊടുംകാറ്റിന്‍ ശബ്ദം! സ്വമാതൃഭൂവിന്റെസ്വതന്ത്രതക്കായി പൊരുതുന്നോര്‍ പാടും കരുത്തെഴും ശബ്ദം! കടന്നല്‍മൂളുന്നോരിരുണ്ട കാട്ടിലെ കരിവീട്ടി കടഞ്ഞെടുത്ത രൂപങ്ങള്‍ ദ്രുതപദമേതോലഹരിയിലാടി– ത്തിമിര്‍ക്കുമാസുരഗഭീരമാം നാദം! ഹിമഗിരിമുടി മുകളിലായ് രുദ്ര– നടനകേളി തന്‍ ഡമരുകശബ്ദം! ഒരു പെരുംകുടം അടിച്ചടിച്ചു കാ– രിരുമ്പിനെ ക്കൂടിമെരുക്കിടും സ്വരം! കുതിരകള്‍ കുളമ്പടിച്ചു പോം ശബ്ദം! കതിനകള്‍ പ്പൊട്ടി മുഴങ്ങിടും ശബ്ദം! എനിക്കിവയിഷ്ടം, മഴ തിമിര്‍ക്കട്ടെ തിരകളാര്‍ക്കട്ടെ നദിയൊഴുകട്ടെ ഇടക്കിടെ കാറ്റും മദിച്ചു പായട്ടെ സമസ്തലോകവും സ്വതന്ത്രമാവട്ടെ ഇരുണ്ട കാടുകള്‍ തളിര്‍ക്കട്ടെ –പഴം– കഥ പകരട്ടെപുതിയ വീര്യങ്ങള്‍! ഇവയെല്ലാമെന്നുമെനിക്കിഷ്ടം പക്ഷേ പ്രിയതരം തീരെ ചെറിയ ശബ്ദങ്ങള്‍ ഇലകളില്‍ നിന്നു ഹിമകണികകള്‍ തെരുതെരെയിറ്റിറ്റുതിരും നിസ്വനം! ഒരു തിര വന്നു മണല്‍ത്തരികളെ കിരുകിരെക്കെട്ടിപ്പുണരും സീല്‍ക്കാരം! ഒരു തരുവിന്റെ മുടിത്തഴ മെല്ലെ വകഞ്ഞു പോം കാറ്റിന്‍ പ്രണയമര്‍മ്മരം! അരുമയായ് വന്നു തഴുകും കൈയിലെ തരിവളകള്‍ തന്‍ തരളനിസ്വനം! പനിക്കും കുഞ്ഞിന്റെ മണിബന്ധത്തില്‍ കൈ– വിരലമര്‍ത്തുമ്പോള്‍ മിടിക്കും നിസ്വനം! അരങ്ങിലാടുന്ന ചിലങ്കയില്‍ നിന്നു– മടര്‍ന്നു വീഴുന്ന മണി തന്‍ ഗദ്ഗദം കടഞ്ഞെടുത്തതാമമൃതം മറ്റാരോ കവര്‍ന്നു പോയെന്ന നിനവിന്‍ നിശ്വാസം! സ്മൃതികളിലേതോ സുഖദമാം സ്വരം ഉദകപ്പോളയൊന്നടരുംനിസ്വനം വിട പറയുമ്പോള്‍ വിതുമ്പിടുംസ്വരം വിധിയെയോര്‍ത്തു വീര്‍പ്പിടും മൃദു സ്വരം പറയാതെ,യൊന്നും പറയാതെ ഒരു കവിള്‍ തുടുക്കുമ്പോള്‍ മിഴി നനയുമ്പോള്‍ കഴലിടറുമ്പോള്‍ നിഗൂഢമായെന്തോ പറഞ്ഞതായ് തോന്നും മൊഴികള്‍ തന്‍ സ്വനം മധുരമായിടാംപരുഷമായിടാം ഇവിടെഴും തീരെച്ചെറിയ ശബ്ദങ്ങള്‍ പ്രിയസുഹൃത്തേ എന്‍ ഹൃദയഭിത്തിയില്‍ പതിക്കെനൂറുനൂറിരട്ടിയാവുന്നു അവ വളരുന്നൂ മഹാധ്വനികളായ് അവയിരമ്പുന്നൂ മഹാസമുദ്രമായ് എനിക്കു താങ്ങുവാനരുതെന്‍ നെഞ്ചിലെ കടച്ചില്‍ – ആര,തിലമൃതംതേടുന്നൂ ? |
शंकऱः शं करोत्येव
उत्तममनुवादेन संस्कृतपोषणं कृतस्य शङ्करनारायणाय अभिनन्दनानि
ധന്യവാദ:
Atheeva hrdyam..prasamsaneeyam cha..
നമോനമഃ…
उत्तमम् अभवत् ၊ शलाघनीयोयं परिश्रमः ।
Hrudyam