Debate

സംസ്കൃതഭാഷ, സാഹിത്യം, വ്യാകരണം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംശയങ്ങള്‍ ഇവിടെ രേഖപ്പെടുത്താം. അതത് വിഷയങ്ങളില്‍ പാണ്ഡിത്യമുള്ളവര്‍ മറുപടി നല്‍കുന്നതായിരിക്കും.

संवादः।

389 Responses to Debate

  1. Mahesh says:

    ശുഭാപ്തിവിശ്വാസം എന്ന പദം സംസ്കൃതത്തിൽ ഉണ്ടോ ? ഉപയോഗിക്കാൻ പറ്റുമോ ?

  2. Athulya P G says:

    സമസ്യാപൂരണം ചെയ്യുമ്പോൾ സമസ്യയിലെ അക്ഷരങ്ങളുടെ എണ്ണം കണക്കാക്കുന്ന വിധം ഉദാഹരണസഹിതം വിശദീകരിച്ചു തരുമോ

  3. ജയദേവൻ says:

    പൃച്ഛ എന്ന വാക്കിന്റെ നിരുക്തം പ്രമാണം അർത്ഥം പറയാമോ ഗുരുനാഥ

  4. vineeth. v says:

    ‘മസ്തിഷ്കം’എന്ന ശബ്ദത്തിന്റെ നിഷ്പത്തി എന്താണ്?

    • Ramachandran says:

      मस्तं-मस्तकं इष्यति-स्वाधारत्वेन प्राप्नोति इति मस्तिॆष्कम्। मस्त+ इष (गतौ) + कः।

  5. vineeth. v says:

    നമസ്തേ,ബീജം,ശുക്ളം ഇവയുടെ ധാതുപാഠമനുസരിച്ചുള്ള ശരിയായ നിരുക്തിയെന്താണു സാർ?

    • Ramachandran says:

      शुक्रं (शुक्लं) तेजोरेतसी च बीजवीर्येन्द्रियाणि च।
      मायुः पित्तं कफः श्लेष्मा स्त्रियां तु त्वगसृग्धरा॥ इत्यमरकोशः। बीजं शुक्लम् इति द्वावपि समानार्थकौ। शुच् क्लेदे इति धातोः शुक्लपदस्य निष्पत्तिः।
      बीजं/वीजं – कारणम्, अङ्कुरं इत्याद्यर्थाः वी पूर्वक जन् धातोः डप्रत्ययान्तं रूपम्।

  6. ജയദേവൻ says:

    മാർത്താണ്ടഉദയദൃഷ്ടികേന്ദ്രഗതയസിംഹസ്യ ലാഗ്നസ്ഥിതി ശംഭോസന്നിധി സൂചകാ:. ശിശിരഗോശ്ചയ്തെ കുളീരദയ ദുർഗായസ്തു കുജാലയോദയദൃശ സ്കന്ദസ്യ കാല്യാതഥാ ശാസ്തുചാർകഭുവോ ഹരേ:ശശിഭുവ:സർവേശരാണം ഗുരോ:. ഈ സ്ലോകത്തിൽ ശുക്രനെ പ്രതിപാതിക്കുന്നില്ല ന്യായം കൊണ്ട് സൂചിപ്പിക്കുന്നു അതു എങ്ങനെ ഏത് ന്യായം നിയമം ഒന്ന് പറയാമോ സർ

  7. ജയദേവൻ says:

    സാനിധ്യം എന്ന വാക്കിന്റെ അർത്ഥം നിരുക്തം പറയാമോ. അതു പോലെ ഉഷസ്സ് എന്ന വാക്കിന്റെ പ്രമാണവും

    • Ramachandran says:

      सन्निधिः- सन्निकर्षः, इन्द्रियगोचरत्वं वा। तस्य भावः सान्निध्यम्।

      उषस्- उष दाहे इति धातोः असि प्रत्ययेन निष्पन्नम् उषः इति पदम्। ओषति- नाशयति अन्धकारम् इति उषस्।

  8. ജയദേവൻ says:

    Namasthe

  9. Anand Vijayan says:

    भर्ता (ഭർത്താവ്) എന്ന വാക്കിൻ്റെ പര്യായ പദങ്ങൾ എന്തെല്ലാം ആണ്?

    • Ramachandran says:

      शुक्रं (शुक्लं) तेजोरेतसी च बीजवीर्येन्द्रियाणि च।
      मायुः पित्तं कफः श्लेष्मा स्त्रियां तु त्वगसृग्धरा॥ इत्यमरकोशः। बीजं शुक्लम् इति द्वावपि समानार्थकौ। शुच् क्लेदे इति धातोः शुक्लपदस्य निष्पत्तिः।
      बीजं/वीजं – कारणम्, अङ्कुरं इत्याद्यर्थाः वी पूर्वक जन् धातोः डप्रत्ययान्तं रूपम्।

    • Ramachandran says:

      बिभर्त्ति पुष्णाति पालयति धारयतीति वा । भृञ् धारणपोषणयोः + तृचौ । भर्ता।

  10. Palakkol Narayanan says:

    ടാഗ് ചെയ്ത് വായിക്കുക എന്ന് സംസ്കൃതത്തിൽ എങ്ങനെയാണ് പറയേണ്ടത് സാർ?

  11. NANDANA SATHEESH says:

    द्वित्राणां केरलीयकलारूपाणां टिप्पणीं लिखतु।

  12. കൃഷ്ണകുമാരൻ . ടി.എസ്. says:

    സൂര്യവംശ രാജാവായ രഘുവിന്റെ ഭാര്യ (അജന്റെ അമ്മ) യുടെ പേര് എന്താണ്?

  13. Vineeth.v says:

    ‘അനില’ശബ്ദത്തിന്റെ വ്യുൽപത്തി എന്താണെന്ന് പറയാമോ?

  14. Satheesh says:

    സര്‍, പതി എന്ന വാക്കിന്‍റെ സംസ്കൃതത്തിലുള്ള അര്‍ത്തങ്ങള്‍ ഇല്ലെങ്കില്‍ ആ വാക്കിന്‍റെ സംസ്കൃതത്തിലേ വിശദ്ധീൊരണങ്ങള്‍ ഒന്ന് പറഞ്ഞ് തരാമോ..

    • Leena K S says:

      पतिः इति शब्दस्य स्वामी,भर्ता,यजमानः, प्रभुः, अधिपतिः,भरणाधिकारि, नेता, कुलपतिः इत्यादयः अर्थाः सन्ति।

  15. Narayanan .N,,,' says:

    കാല്യപ്രവേലനകരോയമബേലയദ്രാ-
    ഗന്യാംശ്ച തേലിതകൃപ: ഖലു കംസചാല്യാൻ
    സംപാലയേദ്വിമതലൂഷ്യപശുല്പഭൂമാ
    ക്ഷ്മാമേഷ രാമ ഇവ ശൂർപ്പനഖാപിചോദീ.
    ശ്രീരാമോദന്താദുദ്ധ്റ്തം അന്തിമം ശ്ലോകമേവ
    ഉപരി നിർദിഷ്ടം,
    ശ്രീരാമോദന്തസ്യ കർത്താ ക: ?
    ശ്ലോകസ്യാസ്യ അന്വയം ആശയംച
    വിശദീകർത്തും സാദരം സമഭ്യർഥയേ
    നാരായണ: .എൻ
    ആവള
    കോഴിക്കോട്.

  16. Vineeth.v says:

    യത് കിഞ്ച, യത് കിം ച ഇവ ഒരേ പദങ്ങളാണോ സാർ? അർഥമെന്താണ്?

  17. Leena K S says:

    मया पृष्टयो::प्रश्नयो:(ओक्टोबर् ८,९ ) उत्तरं कृपया यच्छतु।

  18. Leena K S says:

    अधावत् इत्यस्य धावितवान् इति क्तवतुप्रत्ययान्तपुल्लिंगरूपेण वक्तुं शक्यते वा? तद्वद् अपालयत् इत्यस्य पालयितवान् इति?

  19. Jolly says:

    കരസംരക്ഷണം, കിടാണു Are these words Malayalam or Sanskrit?

    • रामचन्द्रः says:

      കീടാണു എന്ന് സംസ്കൃതത്തിലുമാവാം. ഹിന്ദിയിലാണ് ഈ വാക്ക് വ്യാപകമായി ഉപയോഗിക്കുന്നത്.
      കരസംരക്ഷണം മലയാളമാണ്. തീരസംരക്ഷണം എന്ന് സംസ്കൃതത്തില്‍ പറയാം.

      • Leena K S says:

        ‘करः’इति पदस्य ‘हस्तः’ इति अर्थं स्वीकरोति चेत् ‘करसंरक्षणम्’इति पदं संस्कृतपदं भवति। एतत् साधु वा?

  20. Leena K S says:

    स्नाति इति क्रियाया:प्रथममध्यमोत्तमपुरुषरूपाणि कानि? कृपया वदतु।

    • रामचन्द्रः says:

      ष्णा-(स्ना)- शुद्धौ इति धातुः
      अदादिगणः
      अकर्मकः
      परस्मैपदी

      स्नाति स्नातः स्नान्ति
      स्नासि स्नाथः स्नाथ
      स्नामि स्नावः स्नामः इति लटि रूपाणि

      प्रेरकक्रियायां (णिचि) स्नपयति, स्नापयति इत्यपि।

      • Leena K S says:

        अत्यन्तं धन्यवादः।
        श्रीमन्,भवान् कोल्लं जिल्लायां
        शास्तांकोट्ट नामके देशे विद्यमाने देवस्त्वं बोर्ड्
        कलालये वर्षेभ्यः पूर्वं अध्यापकःआसीत् वा?
        मम अत्यधिका जिज्ञासा अस्ति। कृपया वदतु।

  21. Leena K S says:

    अधावत् इत्यस्यापि क्तवतु प्रत्ययान्तपुल्लिंगरूपं कृपया वदतु।

    • रामचन्द्रः says:

      धौतवान्, धाव् गतिशुद्ध्योः इति धातुः।

  22. Leena K S says:

    ‘अपालयत्’ इत्यस्य क्तवतु प्रत्ययान्तं पुल्लिंगरूपं कृपया वदतु।

  23. Saja says:

    NEP യെ കുറിച്ച് സംസ്കൃതത്തിൽ അറിയാൻ ആഗ്രഹം ഉണ്ട് എന്താണ് എന്നൊക്കെ

    • Saja says:

      Nep യെ കുറിച്ച് പ്രബന്ധം എങ്ങനെ എഴുതാം

    • रामचन्द्रः says:

      സപ്തംബര്‍ ലക്കം രസന മാസികയില്‍ രണ്ട് ലേഖനങ്ങളും എഡിറ്റോറിയലും ഉണ്ട്.

  24. Vineeth.v says:

    പക്ഷെ ആകാശത്തെയും(സ്വർഗം)അന്തരിക്ഷത്തെയും പ്രത്യേകമായി പരിഗണിക്കുന്ന ചില ശാന്തിപാഠങ്ങൾ കണ്ടിട്ടുണ്ടല്ലോ സാർ.’ദ്യൗഃ ശാന്തിരന്തരീക്ഷം ശാന്തിഃപൃഥിവീ ശാന്തിഃ’atmosphere എന്നർഥത്തിൽ അന്തരീക്ഷ ശബ്ദം സംസ്കൃതത്തിൽ ഉപയോഗിക്കാമോ?വിശദീകരിച്ചാലും.

  25. Vineeth.v says:

    അന്തരിക്ഷം എന്ന ശബ്ദത്തിന്റെ യാസ്കനിരുക്തത്തിലെ നിർവചനം എന്താണ് സർ?

    • रामचन्द्रः says:

      अन्तः-मध्ये ऋक्षाणि-नक्षत्राणि यस्य तत् अन्तरिक्षम् എന്നാണ് വ്യുത്പത്തി. ഇവിടെ ഋകാരത്തിന് ഇകാരം ആദേശം.അന്തരീക്ഷം എന്നും രൂപമുണ്ട് അവിടെ ഋകാരത്തിന് ഈകാരം ആദേശം. പൃഷോദരാദിഗണത്തിലായതുകൊണ്ടാണ് ഇ,ഈ എന്നീ ആദേശങ്ങള്‍.

    • HARIPRASAD V T says:

      യാസ്കനിരുക്തരീതി അനുസരിച്ച് അന്തര് (ഇടയില്‍) ഈക്ഷതേ (കാണപ്പെടുന്നു) എന്നാണ് അന്തരീക്ഷപദത്തിന്റെ അര്‍ത്ഥം. ഏതിന്റെയും ഇടയില്‍ കാണപ്പെടുന്ന, അഥവാ ദ്യോവിനും ഭൂവിനും ഇടയിൽ കാണപ്പെടുന്ന ശൂന്യപ്രദേശം എന്നര്‍ത്ഥം

  26. Vineeth.v says:

    സർ, ജഗച്ഛബ്ദത്തെക്കുറിച്ച് എന്റെ സംശയത്തിന് ദയവായി മറുപടി തരിക.

  27. Vineeth.v says:

    ജഗച്ഛബ്ദത്തിന്റെ വ്യുൽപത്തി പറയാമോ സർ?
    ജഗത്തിന് പ്രപഞ്ചം എന്നർഥം കൂടാതെ ഭൂമി,വായു,പശു എന്നീ നാനാർഥങ്ങൾ ഉണ്ടെന്ന് ഒരു ഇംഗ്ലീഷ്-സംസ്കൃത ഡിഷ്ണറിയിൽ കണ്ടു.
    ശരിയാണോ?

    • रामचन्द्रः says:

      ഗച്ഛതി ഇതി ജഗത് ഗമ് ധാതുവില്‍ നിന്ന് നിഷ്പന്നമായ രൂപമാണ്. പ്രപഞ്ചം ലോകം വായു ഭൂമി എന്നീ അര്‍ത്ഥങ്ങളുണ്ട്. പശു എന്ന അര്‍ത്ഥം ഉണ്ടോ എന്ന് പരിശോധിക്കാം.

  28. Vineeth.v says:

    യാസ്കന്റെ നിരുക്തത്തിന്റെ മലയാള വ്യാഖ്യാനം കിട്ടുമോ?

    • HARIPRASAD V T says:

      യാസ്കനിരുക്തത്തിന്റെ ഉപക്രമം വേദബന്ധുശര്‍മ്മ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നിരുക്തോപക്രമം-ഭാഷാഭാഷ്യം എന്നപേരില്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അന്വേഷിക്തുക

  29. Keerthi Sagar says:

    साहित्य संगीत कलाविहीनः साक्षात्पशुः पुच्छविषाणहीनः….ഏത് ഗ്രന്ഥത്തിലാണ്?

  30. മുരളീധരൻ says:

    നമസ്തേ,
    സാർ ഇത് ഏതെങ്കിലും ശിക്ഷാഗ്രന്ഥത്തിലോ പ്രാതിശാഖ്യത്തിലോ പറയുന്നുണ്ടോ?
    രാമ: എന്നുള്ളത്‌ രാമഹ എന്നു പഠിപ്പിക്കുന്നു.
    കേരളത്തിൽ ഒരു വിഭാഗം ആളുകൾ വിസർഗ്ഗം അർധമായി ഉചാരിക്കുന്നു.

    വേദമന്ത്രങ്ങളിൽ എല്ലാം വിസർഗം പൂർണമായും ചൊല്ലുന്നു.

    ശങ്കരാചാര്യസ്വാമി സ്ഥാപിച്ച 4 + 1 മഠത്തിലും വിസർഗം പൂർണ്ണമായും ഉച്ചരിക്കുന്നു.

    ഏതാണ് സാർ ശരി ?
    വിസർഗ്ഗസന്ധി നിയമങ്ങൾ കേരളത്തിൽ വിസർഗം വിട്ടു ഉച്ചരിക്കുന്നവർ പാലിക്കുന്നില്ല.

    സത്യം അറിയാൻ താൽപ്പര്യം ഉണ്ട്.

  31. മുരളീധരൻ says:

    നമസ്‍തേ,
    വിസർഗം വാക്യഅവസാനം ഉച്ചരിക്കുന്നത് എങ്ങനെയെന്നു വിശദീകരിക്കുമോ?
    കേരളത്തിൽ പലരും വിട്ടു ഉച്ചരിക്കുക ആണ്.
    മറ്റ് ഭാഗങ്ങളിൽ എല്ലാം ഹ എന്നോ സ്വരത്തിന്റെ എക്കോ ആയോ ഉച്ചരിക്കുന്നു.
    ജിഹ്വാമൂലീയം, ഉപദ്മാനീയം,വിസർഗസന്ധി ഇവയെക്കുറിച്ചും പറയുമോ..

    • रामचन्द्रः says:

      വിസര്‍ഗത്തിന്റെ ഉച്ചാരണസ്ഥാനം കണ്ഠമാ​ണ്. വിസര്‍ഗത്തിന് തൊട്ടു മുന്‍പുള്ള സ്വരത്തോട് യോജിക്കുന്ന രീതിയില്‍ കണ്ഠ്യമായി ഉച്ചരിക്കണം. വൃക്ഷഃ എന്നിടത്ത് അകാരത്തിന് ശേഷം ഹ് എന്ന് കേള്‍ക്കും വിധമാണ് ഉച്ചാരണം. ഹ എന്ന് വിവൃതമാക്കരുത്. മുന്‍പുള്ള സ്വരം ഇ ആണെങ്കിലും ഇ എന്ന താലവ്യസ്വരത്തിനു ശേഷം ഹി എന്ന് ഉച്ചരിക്കാതെ സംവൃതമാക്കി ഉച്ചരിക്കണം.സ്വരത്തിന്റെ എക്കോ എന്ന പോലെ.
      ക,ഖ ഇവയുടെ മുന്‍പിലുള്ള അര്‍ധവിസര്‍ഗമാണ് ജിഹ്വാമൂലീയം. ദുഃഖം എന്ന് വായിക്കുമ്പോള്‍ അതിനിടക്ക് വിസര്‍ഗം ഉച്ചരിക്കില്ല അത് പകുതിയാക്കി മുന്‍പത്തെ സ്വരത്തെ കടുപ്പിക്കുന്ന രൂപത്തില്‍ ഉച്ചരിക്കണം.
      പ ഫ എന്നിവക്ക് മുന്‍പിലുള്ള അര്‍ധവിസര്‍ഗമാണ് ഉപധ്മാനീയം. തപഃ ഫലം, തതഃപരം എന്നിവ ഉച്ചരിക്കുമ്പോള്‍ പ ഫ എന്നിവക്ക് മുന്‍പില്‍ ഇംഗ്ലീഷിവെ f ഉച്ചരിക്കുന്ന രീതിയില്‍ ഇത് ഉച്ചരിക്കണം.

      • മുരളീധരൻ says:

        നമസ്തേ,
        സാർ ഇത് ഏതെങ്കിലും ശിക്ഷാഗ്രന്ഥത്തിലോ പ്രാതിശാഖ്യത്തിലോ പറയുന്നുണ്ടോ?
        രാമ: എന്നുള്ളത്‌ രാമഹ എന്നു പഠിപ്പിക്കുന്നു.
        കേരളത്തിൽ ഒരു വിഭാഗം ആളുകൾ വിസർഗ്ഗം അർധമായി ഉചാരിക്കുന്നു.

        വേദമന്ത്രങ്ങളിൽ എല്ലാം വിസർഗം പൂർണമായും ചൊല്ലുന്നു.

        ശങ്കരാചാര്യസ്വാമി സ്ഥാപിച്ച 4 + 1 മഠത്തിലും വിസർഗം പൂർണ്ണമായും ഉച്ചരിക്കുന്നു.

        ഏതാണ് സാർ ശരി ?
        വിസർഗ്ഗസന്ധി നിയമങ്ങൾ കേരളത്തിൽ വിസർഗം വിട്ടു ഉച്ചരിക്കുന്നവർ പാലിക്കുന്നില്ല.

        സത്യം അറിയാൻ താൽപ്പര്യം ഉണ്ട്.

      • മുരളീധരൻ says:

        ഇതിൽ ജിഹ്വാമൂലിയത്തിൽ വിസർഗം അര്ധമായി ഉച്ചരിക്കണ്ടേ. അതല്ലേ നിയമം. അങ്ങിനെ എങ്കിൽ വാക്യ അവസാനം വിസർഗം പൂർണമായി ഉച്ചരിക്കണ്ടേ സാർ.

        • रामचन्द्रः says:

          വാക്യത്തിന്റെ അവസാനം വിസര്‍ഗം പൂര്‍ണമായി ഉച്ചരിക്കാറുണ്ടല്ലോ, അത് ഹ എന്ന് വിവൃതമാക്കാറില്ല എന്ന് മാത്രം. ഉച്ചാരണം വൈദികവും ലൗകികവും വെവ്വേറെയാണ്.

          • Vineeth.v says:

            യാസ്കന്റെ നിരുക്തത്തിന്റെ മലയാള വ്യാഖ്യാനം എവിടെ കിട്ടും സാർ.

  32. SREEJITH says:

    സർ. പാലാഴിമഥനത്തിന് കാരണമായത് ഐരാവതം ആണെന്ന് കേട്ടിട്ടുണ്ട്.എന്നാൽ പാലാഴിമഥനത്തിലൂടെ കിട്ടിയ വിശിഷ്ട വസ്തുവാണ് ഐരാവതം എന്നും പറയുന്നു.പുരാണങ്ങളിൽ ഇതിനെപ്പറ്റി എന്തെങ്കിലും വിവരണം ഉണ്ടൊ?

    • रामचन्द्रः says:

      ദേവേന്ദ്രന്റെ വാഹനമായ ഐരാവതത്തെ ദുര്‍വാസാവ് സ്വന്തമാക്കാനാഗ്രഹിച്ചു. അത് കിട്ടാതെ വന്നപ്പോള്‍ ദേവന്മാര്‍ക്ക് ജരാനരകളുണ്ടാവട്ടെ എന്ന് ദുര്‍വാസാവ് ശപിച്ചു. ആ ശാപത്തില്‍ നിന്നുള്ള മോചനത്തിനായാണ് പാലാഴി കടഞ്ഞ് അമൃതം എടുത്തത് എന്നാണ് മഹാഭാരതം ആദി പര്‍വത്തിലും ഭാഗവതപുരാണം വിഷ്ണുപുരാണം മുതലായ പുരാണങ്ങളിലും പ്രതിപാദിച്ചിരിക്കുന്നത്.

      • SREEJITH says:

        ഈ പുരാണങ്ങളിലും മഹാഭാരതത്തിലും പാലാഴിമഥനത്തിലൂടെ ഐരാവതത്തെ ലഭിച്ചതായി പരാമർശം ഉണ്ടോ?

        • HARIPRASAD V T says:

          ദുര്‍വാസാവിന് ഐരാവതത്തെ സ്വന്തമാക്കാനുള്ള ആഗ്രഹം ഉണ്ടായിട്ടില്ല. ദുര്‍വാസാവിന് ഒരു കല്പകപ്പൂമാല ലഭിച്ചു. അതു ചൂടാന്‍ യോഗ്യന്‍ ഇന്ദ്രനാണെന്ന് കണ്ട് മുനി ആ മാല ഇന്ദ്രനുനല്കി. ഇന്ദ്രന്‍ ആ മാലവാങ്ങി ചൂടുന്നതിന് വേണ്ടി കേശപ്രസാധനത്തിനൊരുങ്ങവേ മാല ഐരാവതത്തിന്റെ മസ്തകത്തില്‍ വെച്ചു. മാലയുടെ സുഗന്ധത്തിലാകൃഷ്ടരായ വണ്ടുകള്‍ കൂട്ടത്തോടെ വന്ന് ആനയെ പൊതിഞ്ഞപ്പോള്‍ അസ്വസ്ഥനായ ആന തുമ്പിക്കൈകൊണ്ട് മാലയെടുത്ത് നിലത്തിട്ട് ചവിട്ടിയരച്ചുകളഞ്ഞു. അതുകണ്ട് -തന്റെ മുന്നില്‍ വെച്ചുതന്നെ ആമാല്യത്തെ നശിപ്പിച്ചത് കണ്ട്- ദുര്‍വാസാവ് കോപിഷ്ഠനായി ഇന്ദ്രന്റെ സമസ്തൈശ്വര്യങ്ങളും നശിച്ചുപോകാന്‍ ശപിച്ചു. അതോടെ കല്പകവൃക്ഷം, ഐരാവതം, ഉച്ചൈഃശ്രവസ് തുടങ്ങിയ ഐശ്വര്യവസ്തുക്കളെല്ലാം പാലാഴി യിലേക്ക് ‌ലയിച്ചു. അതു വീണ്ടും കടഞ്ഞ് വീണ്ടെടുത്തതായാണ് പുരാണകഥ. ഇര എന്നാല്‍ വെള്ളം. ഇരവാന്‍ സമുദ്രം. ഇരാവതസ്യ അപത്യം ഐരാവതം. അതായത് സമുദ്രത്തിൽ നിന്നും ഉദ്ഭവിക്കുന്ന മേഘം ആണ് ഐരാവതം. മഴയുടെ നാഥനായ ഇന്ദ്രന്റെ വാഹന മായി സങ്കല്പിക്കുന്നത് ഈ മേഘത്തെയാണ്. പെയ്തൊഴിഞ്ഞാല്‍ ഐരാവതം ഇല്ലാതാവും. അതിനെ വീണ്ടും സമുദ്രം മേഘമായി പുനര്‍ ജനിപ്പിക്കുന്നു ‌‌എന്നതീണ് കഥ

  33. Vineeth.v says:

    സർ.വേദങ്ങളിൽ കാണുന്ന’ഇദ്ധി’ശബ്ദത്തിന്റെ
    വ്യുൽപത്തി എന്താണ്?
    ‘മൃദു ഭാവേ ദൃഢഃ കൃത്യേ’എഴുതിയിരിക്കുന്നത് ശരിയാണോ?ഇതേതെങ്കിലും കൃതിയിലുള്ളതാണോ?

    • रामचन्द्रः says:

      ഇദ്ധി ശബ്ദമുള്ള വാക്യം ഉദാഹരണസഹിതം സൂചിപ്പിക്കുക.

      മൃദുര്‍ഭാവേ ദൃഢഃ കൃത്യേ എന്നാണ് വേണ്ടത്. പോലീസ് സേനയുടെ ധ്യേയവാക്യമാണ്.

      • Vineeth.v says:

        നൂ ന ഇദ്ധി വാര്യമാസ സചന്ത സൂരയഃ(ഋഗ്വേദം 5:17:5)
        അഹമിദ്ധി പിതുഷ്പരി മേധാമൃതസ്യ
        ജഗ്രഭ
        അഹം സൂര്യ ഇവാജനി(ഋഗ്വേദം 8:5:10 May be)

        • shankara says:

          വേദഭാഷ്യങ്ങളില്‍ ഇദ്ധി എന്നതിനെ പദച്ഛേദം ചെയുന്നത് ഇത് + ഹി എന്നിങ്ങനെയാണ്.
          വാചസ്പത്യം എന്ന സംസ്കൃതകോശത്തില്‍ ഇത് എന്നതിന്റെ അര്‍ത്ഥം ഏവ, ഏവം എന്നിങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നു.
          https://sa.wikisource.org/wiki/वाचस्पत्यम्/इ

          • Vineeth.v says:

            നന്ദി സാർ.

          • Vineeth.v says:

            ഗീതഗോവിന്ദത്തിലെ ഒമ്പതാം സർഗത്തിലെ “സാന്ദ്രാനന്ദപുരന്ദരാദി” എന്നു തുടങ്ങുന്ന പദ്യത്തിന്റെ പദാനുപദം അർഥം പറയാമോ സാർ?

          • കിഷോര്‍ കൃഷ്ണ ശേവടെ says:

            “ജന്മകാരിണി ഭാരതം”.. എന്നു തുടങ്ങുന്ന.ദേശഭക്തിമൂലക പദ്യത്തിന്റെ സന്സ്കൃതത്തില്‍ പദാനുപദം അർഥം പറയാമോ സാർ?

  34. Jinu says:

    സർ എന്താണ് എല്ലാ സംസ്‌കൃത ഗ്രന്ഥങ്ങളും
    ‘അഥ’ എന്ന് പറഞ്ഞു തുടങ്ങുന്നത്
    അതായതു പതഞ്ജലി യോഗസൂത്രം ആയാലും
    “അഥ യോഗാനുശാസനം ” എന്ന് തുടങ്ങുന്നത് എന്താണ് ആ വാക്കിന്റെ അർത്ഥം

    • रामचन्द्रः says:

      അഥ എന്നത് മംഗളവാചിയായ ശബ്ദമാണ്. ശാസ്ത്രഗ്രന്ഥരചനയില്‍ പരിസമാപ്തിവരെ വിഘ്നമില്ലാതിരിക്കലാണ് ലക്ഷ്യം. ചില ഗ്രന്ഥങ്ങളില്‍ അഥ ശബ്ദത്തിന് ആനന്തര്യാര്‍ത്ഥവും പറയുന്നുണ്ട്. ഉദാ- അഥാതോ ബ്രഹ്മജിജ്ഞാസാ എന്ന് ബ്രഹ്മസൂത്രം,

    • SANKARANARAYANAN says:

      ഓങ്കാരശ്ചാഥശബ്ദശ്ച
      ദ്വാവേതൌ ബ്രഹ്മണ: പുരാ
      കണ്ഠം ഭിത്ത്വാ വിനിർയാതൌ
      തസ്മാത്’ മാംഗളികാവുഭൌ
      എന്ന ശ്ലോകമനുസരിച്ച് ബ്രഹ്മാവ് ആദ്യം ഉച്ചരിച്ചവയാകയാൽ ഓങ്കാരവും അഥ ശബ്ദവും മംഗളവാചികൾ ആയി

  35. Vineeth.v says:

    നന്ദി രാമചന്ദ്ര സർ.ശ്രീപരമേശ്വരൻ അങ്ങയെ രക്ഷിക്കട്ടെ.

  36. Jinu says:

    ഈശാവസ്യോ ഉപനിഷത്തിലെ ഈ ശ്ലോകത്തിന്റെ അർത്ഥം പറഞ്ഞുതരുമോ
    ” അന്ധം തമ പ്രവിശന്തി യേ
    അവിദ്യാമുപാസതേ
    തതോ ഭ്രയ ഇവ തേ തമോ യ ഉ വിദ്യായാം രതാ “

    • रामचन्द्रः says:

      ഇവിടെ അവിദ്യ എന്നത് കര്‍മ്മമാര്‍ഗവും വിദ്യ എന്നത് ജ്ഞാനമാര്‍ഗവുമാണ്. കേവലമായ കര്‍മോപാസകര്‍ അന്ധകാരത്തില്‍ പതിക്കുന്നു. അതുപോലെ ജ്ഞാനത്തെ മാത്രം ഉപാസിക്കുന്നവര്‍ അതിനേക്കാള്‍ കൂരിരുട്ടി‍ല്‍ പതിക്കുന്നു. രണ്ടും യഥാവിധി മനസ്സിലാക്കിയാലേ മോക്ഷപ്രാപ്തി കൈവരൂ എന്ന് സാരം

      അവിദ്യയെയുപാസിക്കു-
      ന്നവരന്ധതമസ്സിലും
      പോകുന്നു വിദ്യാരതര-
      ങ്ങതേക്കാള്‍ കൂരിരുട്ടിലും. എന്ന് മലയാള പരിഭാഷ.

    • HARIPRASAD V T says:

      യേ (ഏതൊരുവര്‍)അവിദ്യാം (അവിദ്യയെ) ഉപാസതേ (ഉപാസിക്കുന്നുവോ) (തേ-അവര്‍) അന്ധം തമഃ (അത്യധികമായ-അളവറ്റതായ ഇരുട്ടില്‍- അജ്ഞാനാന്ധകാരത്തിലേക്ക്) പ്രവിശന്തി (പ്രവേശിക്കുന്നു- ചെന്ന് വീഴുന്നു)
      യേ ഉ (പിന്നെ വേറെ ഏതൊരുകൂട്ടര്‍) വിദ്യായാം (വിദ്യയില്‍) രതാഃ (താത്പര്യമുള്ളവരായിരിക്കുന്നുവോ) തേ (അവര്‍) തതഃ ഭൂയഃ (അതിനേക്കാള്‍ അധികമായ)തമഃ (ഇരുട്ടിനെ) (പ്രവിശന്തി-പ്രാപിക്കുന്നു)
      കേവലം അവിദ്യയേയും (കര്‍മകാണ്ഡത്തേയും) കേവലം വിദ്യയേയും (ജ്ഞാനകാണ്ഡത്തേയും) മാത്രം അനുഷ്ഠിക്കുന്നത് രണ്ടുകൂട്ടരും അജ്ഞാനാന്ധകാരത്തില്‍ പെടുന്നുവെന്ന് ആശയം.

  37. के एस् लीना says:

    पूर्वं पृष्टयोःप्रश्नयोःउत्तरं कृपया ददातु।

  38. के एस् लीना says:

    प्राचीन मलयालम्,वेदाधिकारनिरूपणं,आदिभाषा,जीवकारुण्यनिरूपणम् इत्यादयः कृतयः श्रीचट्टम्पिस्वामिना कस्यां भाषायां लिखिताः भवन्ति?

    • HARIPRASAD V T says:

      ഈ കൃതികൾ മുഴുവന്‍ രചിച്ചിരിക്കുന്നത് മലയാള ഭാഷയിലാണ്.. ഇവ ഓരോന്നും സമ്പൂർണ്ണ കൃതികളിലും വെവ്വേറെയായും ലഭിക്കുന്നതാണ്

    • रामचन्द्रः says:

      मलयालभाषायामेव लिखिताः।

  39. के एस् लीना says:

    नितरां,अत्यधिकम्,अतीव इत्यादीनां प्रयोगे भेदः अस्ति वा? एतान्युपयुज्य निर्मितवाक्यद्वारा विशदोकृत्य उत्तरं दातुं शक्यते वा?

    • रामचन्द्रः says:

      नितराम् इत्यस्य सुतराम् अतितराम् इत्याद्यर्थाः। अत्यन्तम् इत्यपि अर्थः अन्तमतिक्रम्य- सीमातीतः- അതിരുകവിഞ്ഞ.अतीव इत्यस्यापि समानः अर्थः। परम् अत्यधिकम् इति प्रभूतम् इत्यर्थे प्रयुज्यते।
      उदा- महोत्सवदिने मन्दिरं नितराम्/अतितराम्/अतीव/अत्यन्तं शोभते।
      पुरस्कारलाभेन रमेशः अत्यधिकम् अतुष्यत्।

  40. Vineeth.v says:

    മുണ്ഡകോപനിഷിത്തിലെ ‘ദ്വാ സുപർണാ’എന്ന പ്രസിദ്ധസൂക്തത്തിലെ ‘പരിഷസ്വജാതേ’അഭിചാകശീതി’തുടങ്ങിയ പ്രയോഗങ്ങൾ എങ്ങനെയുണ്ടായെന്ന് പറയാമോ സാർ?

    • रामचन्द्रः says:

      परिषस्वजाते इति लिटि प्र.पु. द्विवचने रूपम्। सस्वजे -सस्वजाते -सस्वजिरे। परि उपसर्गस्थान्निमित्तात् परत्वेन प्रथमसकारस्य षत्वम्। ष्वन्ज् परिष्वङ्गे इति धातुः।

      अभिचाकशीति इति अभि उपसर्गपूर्वकस्य काश् दीप्तौ धातोः यङ्लुगन्तं रूपम्। उपसर्गयोगेे धातोः अर्थः नीतः। अत्र पश्यतीत्यर्थः

      • Vineeth.v says:

        സർ,

        ചില സംസ്കൃത കൃതികളിൽ പൊടി കൊണ്ട് കണ്ണാടി വൃത്തിയാക്കുക എന്നർഥം വരുന്ന പ്രയോഗങ്ങൾ കണ്ടിട്ടുണ്ട്.ഇങ്ങനെയാണോ പ്രാചീന ഭാരതത്തിൽ ദർപണം വൃത്തിയാക്കിയിരുന്നത്.?അതോ ഇത് അലങ്കരിക പ്രയോഗമോ?

        • SANKARANARAYANAN says:

          ചില പൊടികൾ ഉപയോഗിച്ച് ശുദ്ധീകരണ / സംസ്കരണരീതി ഉണ്ടായിരുന്നു എന്ന് വേണം അനുമാനിക്കാൻ തേറ്റാമ്പരലിൻ്റ പൂമ്പൊടി കലക്കു വെള്ളത്തെ ശുദ്ധീകരിക്കുന്ന പോലെ എന്ന് ശബര ഭാഷ്യത്തിൽ പ്രയോഗമുണ്ട് . [നഹി കതകം പങ്ക പ്രശമനായ യുക്താ ഭവതി യഥാ ജല ഇവ ] ആയുർവേദവും രസ ശാസ്ത്രവും ഇത്തരം ശുദ്ധീകരണ രീതികളെ പറ്റി പറയുന്നുണ്ട് ധൂളീ സ്നാനം അഷ്ട സ്നാനങ്ങളിൽ ഒന്നത്രെ പക്ഷെ ഇവയുടെ ആധികാരികതയും ശാസ്ത്രീയതയും വിശ്വാസ്യതയും നിർണ്ണയിക്കപ്പെടേണ്ടത് ഈ രംഗത്തുള്ള ഗവേഷണങ്ങളിലൂടെയാണെന്ന് മാത്രം

  41. के एस् लीना says:

    കൈയ്യക്ഷരം നല്ലതാകുവാൻ എഴുതാനുപയോഗിക്കുന്ന two line book ൽ മലയാളത്തിൽ പകർത്ത് ബുക്ക് എന്നാണ് സാധാരണ പറയുന്നത് ‘അതിന് സംസ്കൃതത്തിൽ ഏത് പദമാണ് പറയേണ്ടത്?

    • के एस् लीना says:

      മറുപടി കിട്ടിയില്ലല്ലോ!

      • Vijayan V Pattambi says:

        അനുലേഖനപുസ്തകം എന്നു പറയാവുന്നതാണ്.

        • रामचन्द्रः says:

          പ്രതിലേഖപുസ്തകം, അനുലേഖനപുസ്തകം ഇവയില്‍ ഏതു പദവും ഉപയോഗിക്കാം

  42. के एस् लीना says:

    स्नाकोत्तरबिरुदं, प्राध्यापकः इत्येतयोः अर्थौ कौ?

    • रामचन्द्रः says:

      स्नातकबिरुदम् इत्यस्य Graduate Degree इत्यर्थः, स्नातकोत्तरबिरुदम् इत्यस्य Post graduate Degree इत्यर्थः। प्रकृष्टः अध्यापकः प्राध्यापकः Professor इत्यर्थः।

  43. vineeth.V says:

    സർ.പ്രസിദ്ധമായ ശ്രീകൃഷ്ണകർണാമൃതത്തിലെ
    കസ്തൂരി തിലകം എന്ന പദ്യത്തിലെ ‘ച കലയൻ’
    എന്ന വാക്കിന്റെ ശരിയായ അർഥമെന്ത്? ധരിക്കുന്നവൻ എന്ന അർഥം ശരിയാണോ?
    ആ പദ്യത്തിന്റെ ശരിയായ രൂപം നൽകാമോ?

    • रामचन्द्रः says:

      കസ്തൂരീതിലകം ലലാടഫലകേ
      വക്ഷസ്ഥലേ കൗസ്തുഭം
      നാസാഗ്രേ നവമൗക്തികം കരതലേ
      വേണും കരേ കങ്കണം
      സര്‍വാംഗേ ഹരിചന്ദനം ച കലയന്‍
      കണ്ഠേ സമുക്താവലിം
      ഗോപസ്ത്രീപരിവേഷ്ടിതോ വിജയതേ
      ഗോപാലചൂഡാമണിഃ. എന്നാണ് ശ്ലോകം. ഓരോ അവയവത്തിലേയും അലങ്കാരങ്ങള്‍ സൂചിപ്പിച്ച ശേഷം ച കലയന്‍ എന്ന് സമന്വയിപ്പിച്ചതാണ്. ധരിക്കുന്നവനായ ഗോപാലചൂഡാമണിഃ(ശ്രീകൃഷ്ണന്‍) വിജയതേ എന്ന് അന്വയം.

  44. vineeth.V says:

    നന്ദി.സാർ.

  45. vineeth.V says:

    കുടുംബം എന്ന വാക്കിന്റെ അർഥം പറയാമോ?

    • vineeth.V says:

      കുടുംബം എന്ന പദത്തിന്റെ വ്യുൽപത്തി എന്താണ്?

      • HARIPRASAD V T says:

        कुटुम्ब्यते पाल्यते इति कुटुम्बः। अथवा कुटुम्बयते पालयति इति वा। പാലിക്കപ്പെടുന്നത് എന്നര്‍ത്ഥം.. കൂടുമ്പോൾ ഇമ്പം ഉണ്ടാക്കുന്നത് എന്ന പ്രചരിക്കുന്ന നിര്‍വചനം സംസ്കൃതത്തിലുള്ളതല്ല

        • shinil says:

          കുടുംബയതേ എന്ന് വച്ചാൽ അർത്ഥം എന്താണ്.

  46. K.S.Leena says:

    संस्कृतनाटकानां संस्कृतचलच्चित्राणां नामानि वक्तुं शक्यते वा? कृपया उत्तरं ददातु ।

  47. Jose CV says:

    പ്രിയപ്പെട്ട അനശ്വര മോഹന്‍,
    താങ്കള്‍ ആവശ്യപ്പെട്ടത് ഇമെയിലില്‍ അയച്ചിട്ടുണ്ട്.
    ചീഫ് എഡിറ്റര്‍.

    • Jibuprakash says:

      Sir sanskritha prashnothari gambhiramakunnund.. samshtana kalotsavathinu varan sadhyatha ulla kurachu chodyangal tharamo?…

  48. അനശ്വര മോഹൻ says:

    സാർ ഇത് സംസ്‌കൃതത്തിൽ ഒന്ന് പറഞ്ഞുതരുമോ?

  49. Gayathri says:

    സർ
    സംസ്കൃതം കൊണ്ട് ഉദ്ദേശമാക്കുന്നത് എന്താണ് ?

  50. Santhosh says:

    Stand at ease, attention, assembly disperse ഇൗ മൂന്ന് വാക്കുകളെയും സംസ്കൃതത്തിൽ പറഞ്ഞു തരാമോ sir?

    • Ramachandran says:

      Stand at ease -विश्राम/आरम। Attention -अवधेहि / सावधान/दक्ष। Disperse-अवकिर/ ഇതില്‍ ദക്ഷ, ആരമ എന്നിവ RSSശാഖകളില്‍ ഉപയോഗിച്ചിരുന്നു.

    • Sivadasan says:

      അറ്റെൻഷൻ =അവധാനതാ. അസംബ്‌ളി ഡിസ്‌പെർസ്‌ =സഭാ vigalitha

  51. आदिदेव: says:

    ഇത് രണ്ടും തമ്മിൽ ഉള്ള വ്യത്യാസം

  52. आदिदेव: says:

    ऋവും लृവും തുല്യാസ്യപ്രയത്നം സവർണം എന്ന ലഘുസിദ്ധാന്തകൗമുദിയിലെ സുത്രം വിശദീകരിച്ചു തരാമോ

    • Ramachandran says:

      തുല്യാസ്യപ്രയത്നം സവര്‍ണം എന്ന സൂത്രം കൊണ്ട് സവര്‍ണസംജ്ഞ വിധിക്കുകയാണ്. താല്വാദി സ്ഥാനവും (കണ്ഠം, താലു, മൂര്‍ധാ, ദന്ത, ഓഷ്ഠൗ നാസികാ ഇവയാണ് താല്വാദി സ്ഥാനങ്ങള്‍) ആഭ്യന്തരപ്രയത്നവും (സ്പൃഷ്ടം, ഈഷത്സ്പൃഷ്ടം വിവൃതം സംവൃതം എന്നിവ) ഇവയില്‍ ഏത് ഏതിനോട് തുല്യമാണോ അവ തമ്മില്‍ സവര്‍ണ സംജ്ഞകങ്ങളാണ് എന്നാണ് സൂത്രാര്‍ത്ഥം. ആ നിലക്ക് ഋകാരവും ലൃകാരവും തമ്മില്‍ സവര്‍ണങ്ങളാവില്ല. അതിനാല്‍ ऋलृवर्णयोर्मिथः सावर्ण्यं वाच्यम् എന്ന വത്തിവചനം ചേര്‍ത്തു. ആ നിലക്ക ഋകാരത്തിന്റെ 18 ഭേദങ്ങളും (ഹ്രസ്വം ദീര്‍ഘം പ്ലുതം എന്നീ മൂന്നു ഭേദങ്ങള്‍ മൂന്നിനും ഉദാത്തം അനുദാത്തം സ്വരിതം എന്നിങ്ങനെ വീണ്ടും മുമ്മൂന്നു ഭേദങ്ങള്‍ ഈ ഒന്‍പതിനും അനുനാസിക-അനനുനാസിക എന്ന് വീണ്ടും രണ്ടു ഭേദങ്ങള്‍ അങ്ങനെ 18) लृകാരത്തിന്റെ 12 ഭേദങ്ങളും (लृകാരത്തിന് ദീര്‍ഘമില്ലാത്തതിനാല്‍ ദീര്‍ഘോദാത്തം, ദീര്‍ഘാനുദാത്തം ദീര്‍ഘസ്വരിതം എന്നീ മൂന്നു ഭേദങ്ങളും അവക്ക് അനുനാസികാനനുനാസികാ ഭേദങ്ങളും കൂടി ആറ് ഭേദങ്ങ്ള്‍ കുറവ്) ചേര്‍ത്ത് മുപ്പത് ഭേദങ്ങള്‍ ഋകാരത്തിനും ലൃകാരത്തിനും പറയാം.

      • HARIPRASAD V T says:

        लृ കാരത്തിന് ദീര്‍ഘാഭാവം പാണീനീയന്മാര്‍ വിധിക്കുന്നുണ്ട്. ദീര്‍ഘമില്ലാത്തതിനാല്‍ 6 ഭേദങ്ങള്‍ കുറഞ്ഞ് 12 ഭേദങ്ങളേയുള്ളൂ എന്നാണ് അവരുടെ പക്ഷം. എന്നാല്‍ നാട്യശാസ്ത്രകാരികയനുസരിച്ച് ഋ കാരത്തിനെന്നപോലെ ലൃ കാരത്തിനും ദീര്‍ഘമുണ്ട്. ആപക്ഷം സ്വീകരിക്കാമെങ്കില്‍ 18 ഭേദങ്ങള്‍ ലൃകാരത്തിനും വന്നേക്കാം. ലൃകാരത്തിന് ഒരുമാത്രയുള്ള ഹ്രസ്വവും 3 മാത്രയുള്ള പ്ലുതവുമേയുള്ളൂ ഭേദങ്ങളേയുള്ളൂവെന്ന പാണിനീയന്മാരുടെ വചനത്തില്‍ എനിക്ക് സന്ദേഹമുണ്ട്. കാരണം ഒരുമാത്രയില്‍ നിന്ന് രണ്ടുമാത്രയിലൂടെ കടന്നുമാത്രമേ മൂന്നുമാത്രയിലെത്താനാവൂ എന്നിരിക്കേ ഹ്രസ്വത്തില്‍ നിന്ന് ദീര്‍ഘം കഴിഞേ പ്ലുതത്തിലെത്താനാവൂ. ദീര്‍ഘം ഒന്നുകൂടി ദീര്‍ഘിപ്പിച്ചാലാണല്ലോ പ്ലുതമാവുക? അപ്പോൾ ലൃകാരത്തിന് ദീര്‍ഘമുണ്ടാവും എന്നതിനാണ് യുക്തി. പ്രയോഗത്തിലില്ലാത്തതിനാലാണ് ദീര്‍ഘമില്ലെന്ന് പറയുന്നത് എന്നത് സ്വീകാര്യമല്ല. കാരണം അതിന്റെ പ്ലുത-അനുനാസികാനുനാസികാദികളും പ്രയോഗത്തിൽ ഇല്ലല്ലോ? അവയെ സ്വീകരിച്ചുകാണുന്നുമുണ്ട്

        • Ramachandran says:

          ഹ്രസ്വം ദീര്‍ഘമാവാതെ പ്ലുതമാക്കുന്ന സാധ്യത പാണിനി ദൂരാദ്ധൂതേ ച എന്ന സൂത്രം കൊണ്ട് പറഞ്ഞിട്ടുണ്ട്. ആഗച്ഛ കൃഷ്ണ! എന്ന് ദൂരെ
          നില്‍ക്കുന്ന കൃഷ്ണനെ വിളിക്കുന്നത് പ്ലുതമായിട്ടാണെല്ലോ, അവിടെ ദീര്‍ഘത്തിലൂടെയേ പ്ലുതത്തിലെത്തുകയുള്ളുവെങ്കില്‍ അക്കാര്യം പാണിനി സൂചിപ്പിക്കാതിരിക്കുമോ?

  53. Santhosh says:

    ശ്രാവണപൂർണിമാ ദിനം – സംസ്കൃത ദിനം. എന്നാൽ ശ്രാവണം ചിങ്ങ മാസമല്ലേ. കർക്കിടക മാസത്തിൽ സംസ്കൃത ദിനം വരുന്നു. ഇതിനെ കുറിച്ച് പറഞ്ഞു തരാമോ?

    • HARIPRASAD V T says:

      സൂര്യസംക്രമം അനുസരിച്ചാണ് സൗരമാസങ്ങളായ ചിങ്ങം, കന്നി, തുലാം എന്നിങ്ങനെ യുള്ള മലയാള മാസങ്ങൾ വരുന്നത്. ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം എന്നിവ ചന്ദ്ര മാസങ്ങളാണ്. ചിങ്ങം ആഗസ്റ്റ്-സപ്തംബര്‍ മാസങ്ങളിൽ വരുന്നതുപോലെ ശ്രാവണമാസം കര്‍ക്കിടകം-ചിങ്ങം മാസങ്ങളിൽ ആയിട്ടാണ് വരുന്നത്. അതിനാല്‍ ശ്രാവണപൂര്‍ണിമ കര്‍ക്കിടകത്തില്‍ വരും. വെളുത്തവാവ് ചിത്രനക്ഷത്രത്തോട് ചേര്‍ന്നു വരുന്നതാണ് ചൈത്രമാസം. ചിത്രകഴിഞ്ഞാല്‍ ചോതി വിട്ട് വിശാഖത്തില്‍ വെളുത്തവാവ് വരും. അത് വൈശാഖം. വിശാഖം കഴിഞ്ഞാല്‍ അനിഴം വിട്ട് തൃക്കേട്ടയില്‍ (ജ്യേഷ്ഠാനക്ഷത്രത്തില്‍) വെളുത്തവാവ് വരുന്നത് ജ്യേഷ്ഠമാസം. പിന്നെ മൂലം വിട്ട് പൂരാടത്തില്‍ വരുന്നത് ആഷാഢം. പിന്നെ ഉത്രാടം വിട്ട് തിരുവോണത്തില്‍ (ശ്രാവണം)വരുന്നതാണ് ശ്രാവണമാസം. ഇങ്ങനെ യാണ് ചാന്ദ്രമാസങ്ങള്‍, സൗരമാസങ്ങള്‍ സൂര്യൻ ഒരുരാശിയില്‍ നിന്ന് മറ്റൊരുരാശിയില്‍ കടക്കുമ്പോഴാണ് മാറുന്നത്. സൂര്യന്‍ കര്‍ക്കിടകം രാശിയിൽ നില്‍ക്കുമ്പോള്‍ കര്‍ക്കിടകമാസമാവും. 30-31 ദിവസംകൊണ്ട് കര്‍ക്കിടകരാശിയിലൂടെ സഞ്ചരിച്ചു തീര്‍ന്ന് ചിങ്ങത്തിലേക്ക് പകരുമ്പോള്‍ -സംക്രമിക്കുമ്പോള്‍- ചിങ്ങസംക്രമം എന്നു പറയും. അതിനാല്‍ ശ്രാവണമാസം കര്‍ക്കിടകത്തിലും ചിങ്ങത്തിലും കൂടിയാണ് വരുന്നതെന്ന് മനസിലായിട്ടുണ്ടാകുമെന്ന് കരുതുന്നു

  54. Santhosh says:

    Stand at ease, attention, assembly disperse ഇൗ മൂന്ന് വാക്കുകളെയും സംസ്കൃതത്തിൽ പറഞ്ഞു തരാമോ?

  55. Mahesh N N says:

    “ചരിത്രം ” __ വ്യുത്പത്തി എങ്ങനെയാണ് സർ

    • Ramachandran says:

      चरति अनुतिष्ठति इति चरित्रम्, चर धातोः इत्र प्रत्ययैन रूपसिद्धिः। ചരിത്രം എന്നാല്‍ സ്വഭാവം എന്നാണര്‍ത്ഥം. History എന്ന അര്‍ത്ഥം ലഭിക്കണമെങ്കില്‍ ഇതിഹാസഃ എന്ന പദം ഉപയോഗിക്കാം. ഇതി ഹ ആസന്‍ എന്നാണാ അതിന്റെ വ്യുത്പത്തി. ഇപ്രകാരം ഇവിടെ ഉണ്ടായിരുന്നു എന്ന് അര്‍ത്ഥം

  56. Anaswara Mohan says:

    സാർ,
    അവതാരം എന്ന വാക്കിന്റെ അർത്ഥം എന്താണ്?

    • HARIPRASAD V T says:

      അവതരിക്കുക എന്നതിന് ഇറങ്ങിവരിക എന്നര്‍ത്ഥം. പൂര്‍ണനായ ഭഗവാന്‍ തന്റെ അംശങ്ങള്‍ മാത്രം സ്വീകരിച്ച് തന്നെക്കാള്‍ താഴ്ന്ന യോനികളിലേക്ക് ഇറങ്ങിവരുന്നതിനെ പുരാണങ്ങൾ അവതാരം എന്ന് വിളിക്കുന്നു.. മത്സ്യം, ആമ, പന്നി, സിംഹം മുതലായ താഴ്ന്ന യോനികളിലൂടെ മഹാവിഷ്ണു തന്റെ നിലയേക്കാള്‍ താഴ്ന്ന ജന്മങ്ങള്‍ സ്വീകരിച്ചതിനെ അവതാരം എന്ന് പറയുന്നു

    • Ramachandran says:

      അവതരതി അനേന രൂപേണ ഇത്യര്‍ത്ഥേ അവ ഉപസര്‍ഗപൂര്‍വകസ്യ തൃ ധാതോഃ കരണേ ഘഞ് പ്രത്യയഃ. ഇറങ്ങി വരുക എന്നാണ് വാക്കിന്റെ അര്‍ത്ഥം. ഏകസ്യ മൂര്‍ത്തേഃ മൂര്‍ത്യന്തരേണ അവതരണം അവതാരഃ.

  57. Rajalekshmi.A says:

    അഷ്ടവൈദ്യകുടുംബം എന്ന് പറയുന്നത് എന്ത്കൊണ്ടാണ്

    • HARIPRASAD V T says:

      എട്ട് പ്രസിദ്ധമായ വൈദ്യകുടംബക്കാരെ അഷ്ടവൈദ്യകുടുംബക്കാര്‍ എന്ന് പറയുന്നു. ഇവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങൾ അറിയാന്‍ നവവാണിയിലെ 8ാം ക്ലാസ് സംസ്കൃതം പാഠഭാഗത്തെപ്പറ്റിയുള്ള വിവരണങ്ങളില്‍ ഉള്ള എന്റെ ലേഖനം നോക്കുക

    • Ramachandran says:

      മലയാളബ്രാഹ്മണരില്‍ പാരമ്പര്യമായി വൈദ്യവൃത്തി സ്വീകരിച്ച എട്ട് കുടുംബങ്ങളെയാണ് അഷ്ടവൈദ്യകുടുംബം എന്ന് പറയുന്നത്.
      കുട്ടഞ്ചേരി മൂസ്, പുലാമന്തോള്‍ മൂസ്, ചിരട്ടമണ്‍ മൂസ്, ഇളയിടത്ത് മൂസ് (ഒല്ലൂര്‍), തൈക്കാട്ട് മൂസ്,വെള്ളോട്ട് മൂസ്, ആലത്തൂര്‍ നമ്പി, കാത്തോള്‍ മൂസ് എന്നിവയാണ് ആ കുടുംബങ്ങള്‍.വൈദ്യപാരമ്പര്യത്തില്‍ ഇവര്‍ക്ക് ദിവ്യാനുഗ്രഹമുണ്ട് എന്നാണ് സങ്കല്പം. ചികിത്സയില്‍ ശസ്ത്രക്രിയ നടത്തിയതുകൊണ്ട് പതിത്വം കല്പിക്കപ്പെട്ട ബ്രാഹ്മണരാണ് ഇവര്‍

      കുടുംബപ്പേരല്ലെന്നും അഷ്ടാംഗമായ ആയുര്‍വേദത്തില്‍ കഴിവ് നേടിയവരായതു കൊണ്ടാണെന്നും ഒരു പക്ഷമുണ്ട്.

  58. संगीता सी के says:

    शशी,वार्ष्णेयः, वाल्मीकिः,बुद्धिमत् – एतेषां तद्धितपदानां विग्रहवाक्यं ज्ञातुम् इच्छामि।

    • Ramachandran says:

      शशः अस्य अस्ति इति शशी।, इनि प्रत्ययः शशिन् इति प्रातिपदिकम्।
      वृष्णेः गोत्रापत्यं पुमान् वार्ष्णेयः। ढक् प्रत्ययः, एयादेशश्च।
      वल्मीके भवः वाल्मीकिः इञ् प्रत्ययः।
      बुद्धिः अस्य अस्तीति बुद्धिमान्। मतुप् प्रत्ययः।

  59. BHASKARAN N K says:

    വാല്മീകിരാമായണേ കതി കാണ്ഡാനി സന്തി?

    • HARIPRASAD V T says:

      വാല്മീകിരാമായണത്തില്‍ ഉത്തരകാണ്ഡമടക്കം 7 കാണ്ഡങ്ങളുണ്ട്,വാല്മീകരാമായണത്തില്‍ തന്നെ “ഷട്കാണ്ഡാനി തഥോത്തരം” എന്ന് (ആറുകാണ്ഡങ്ങളും അനന്തരം ഉത്തരകാണ്ഡമെന്നും) പറയുന്നുണ്ട്. എന്നാലും 24000 എന്ന കണക്ക് ഏകദേശമേ ശരിയാകൂ. 500 സര്‍ഗങ്ങള്‍, 24000 ശ്ലോകങ്ങൾ എന്ന കണക്ക് 6 കാണ്ഡങ്ങളാണെങ്കില്‍ തീരെ ശരിയാവുകയില്ല. 6 കാണ്ഡങ്ങളിലും കൂടി 537 സര്‍ഗമുണ്ട്. അത്രയും കൊണ്ട് 20724 ശ്ലോകമേ ആകുന്നുള്ളൂ. ഉത്തര കാണ്ഡം കൂടിയാല്‍ 647 സര്‍ഗമാവും എന്നാലെ 24000 ശ്ലോകസംഖ്യ ശരിയാകൂ. മാത്രമല്ല 24253 ശ്ലോകങ്ങൾ ഗോവിന്ദരാജീയം മുതലായ പ്രസിദ്ധ സംസ്കൃത വ്യാഖ്യാനങ്ങളിലുണ്ട്

  60. അനശ്വര മോഹൻ says:

    സാർ,
    സംസ്‌കൃത സുഭാഷിതങ്ങൾ പറഞ്ഞു തരാവോ

    വിഷയം :ധർമ്മം

    • Vijayan V Pattambi says:

      ധർമ ഏവ ഹ തോ ഹന്തി
      ധർമോ രക്ഷതി രക്ഷിത:
      2 ധർമോ ജയതി നാധർ മ:
      സത്യം ജയതി നാന്യതം
      ക്ഷമാ ജയതി ന േക്രാ ധോ
      ദേവോ ജയതി നാസുര:
      3 ധർമേണൈവ പ്രവർ ധന്തേ
      അർഥാ: കാമാദയ: പുന:
      ധർമ ഏവ മനുഷ്യാണാം
      മഹാ സമ്പദ് ന സംശയ:
      4 ധർമേണ ദീപ്യതേ ലോക:
      ധർമേണൈവ പ്രവർധതേ
      ധരമ സ്തു സർവലോകാ നാം
      ദീപ: സത്
      പഥ ദ ർ ശ ക;
      5 സജ്ജനാനാം ഗുരുർ ധർമ
      രാജാ ജ്യേഷ്ഠ: പിതാ സുഹൃത്
      ജീ വ ന്തി സജ്ജനാ ഹ്യ ത്ര
      ധർമമാശ്രിത്യ സന്തതം

  61. Sreejith K says:

    महॊदया सति सप्तमिमधिकृत्य विवरणम् कृपया ददातु

    • Ramachandran says:

      प्रसिद्धा क्रिया क्रियान्तरं लक्षयति। ततः भाववतः सप्तमीविभक्तिः भवति। अस्य सतिसप्तमी अथवा भावलक्षणसप्तमी इत्युच्यते।
      क्रिया कर्त्राश्रया कर्माश्रया च भवति। कर्त्राश्रयस्य उदाहरणम्- देवदत्तः कदा आगतः इति प्रश्नः, तस्य उत्तरं-छात्रेषु अधीयानेषु आगतः इति। अत्र छात्रेषु इति कर्तृपदस्य अधीयानेषु इति तद्विशेषणभावस्य च सप्तमीविभक्तिः। यदा छात्राः अधीयानाः तदा आगत इति फलितो/र्थः। देवदत्तस्य आगमनकालः अज्ञातः, छात्राणामध्ययनकालः ज्ञातः प्रसिद्धश्च। अतः अत्र प्रसिद्धया क्रियया क्रियान्तरं लक्षयति। छात्राणामध्ययनसमये आगतः इति पर्यवस्यति। अध्ययनानन्तरमेव आगतश्चेत् छात्रेषु अधीतेषु आगतः इति।
      कर्माश्रयक्रियायाः उदा- देवदत्तः कदा गतः इति प्रश्नः, गोषु दुह्यमानासु गतः इत्युत्तरं च। अत्र गमनकालः अज्ञातः गोदोहनकालः ज्ञातः प्रसिद्धश्च। अतः गोदोहनकाले गतः इत्यर्थः लभ्यते। गोदेहनानन्तरं गतश्चेत् गोषु दुग्धासु गतः इत्येव। गोषु इति कर्मणः दुह्यमानासु/दुग्धासु इति तद्भावस्य च सप्तमीविभक्तिः।
      यस्य च भावेन भावलक्षणम् -पा.सू. २-३-३७.

  62. Rahul says:

    സർ
    ഞാൻ BA വേദാന്തം ആണ് പഠിച്ചത്. അതുകൊണ്ട് തന്നെ എനിക്ക് സംസ്‌കൃത വ്യാകരണം നന്നായി മനസിലാക്കാനും പഠിക്കുവാനും സാധിക്കണം. അതിന് എന്താണ് സർ ചെയ്യേണ്ടത്. ഏത് പുസ്തകമാണ് വാങ്ങേണ്ടത്.

    • Ramachandran says:

      ലഘുസിദ്ധാന്തകൗമുദിക്ക് ബാലഹിതൈഷിണീ എന്ന വ്യാഖ്യാനം സംസ്കൃതത്തിലും മലയാളത്തിലുമായി പ്രൊഫ. ആര്‍ വാസുദേവന്‍ പോറ്റി സാര്‍ രചിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ സംസ്കൃത കോളേജാണ് പ്രസിദ്ധീകരിച്ചത്. അവിടെ കോപ്പികള്‍ ലഭ്യമാവും. കൂടാതെ സിദ്ധാന്തകൗമുദി അടിസ്ഥാനമാക്കി സന്ധി സമാസം കൃത് തദ്ധിതം എന്നിവ വെവ്വേറെ പുസ്തകങ്ങളായും സാര്‍ ഇറക്കിയിട്ടുണ്ട്. പ്രസാധകര്‍ സുകൃതീന്ദ്ര ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തമ്മനം കൊച്ചി.

  63. രെജി says:

    വിധവ ശബ്ദത്തിന്റെ വിപരീതാറ്ത്ഥം പറഞ്ഞതരാമോ

    • Ramachandran says:

      विगतः धवः यस्याः सा विधवा। धवः इत्यस्य पतिः इत्यर्थः, तस्य स्त्रीत्वे धुरा इति। अतः विगता धुरा यस्मात् स‌ः विधुरः।

  64. Sre edevi says:

    ഉത്സവം സമാസം/വ്യുത്പത്തി പറയാമോ

    • Ramachandran says:

      उत्सवः इति उत् पूर्वकस्य सू धातोः अच् प्रत्ययान्तं रूपम्। नियताह्लादजनकव्यापारः इत्यर्थः।

      समासः इति सम् पूर्वकस्य अस् धातोः घञ् प्रत्ययान्तं रूपम्। समसनम् इत्यर्थः।

  65. HARIPRASAD V T says:

    മല്ലീനാഥന്റെ ജീവാതു എന്ന വ്യാഖ്യാനം കൂടാതെ നാരായണപണ്ഡിതന്റെ അത്യന്തം വിപുലമായ പ്രകാശികാ വ്യാഖ്യാനവും പ്രേമചന്ദ്ര പണ്ഡിതന്റെ വ്യാഖ്യാനവും സംസ്കൃതത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മല്ലിനാഥന്റെ ജീവാതുവേക്കാള്‍ അര്‍ത്ഥവൈവിദ്ധ്യജ്ഞാനത്തിന് പ്രകാശികയാണ് ഉത്തമം.. മലയാളത്തിൽ മലയാളത്തിൽ പത്തു നാല്പത് വര്‍ഷംമുന്നെ ജ്യോതിഷപണ്ഡിതനായ ബ്രഹ്മശ്രീ പുലിയൂർ പുരുഷോത്തമന്‍ നമ്പൂതിരി ഈ കടുകട്ടിഗ്രന്ഥത്തിന് വൃത്താനുവൃത്തം പരിഭാഷ മലയാളത്തിൽ മലയാളത്തിൽ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്

  66. അച്ചു says:

    സർ സിവിൽ സർവീസ് നു സംസ്‌കൃതം ഓപ്ഷണൽ സബ്ജെക്ട് ആയി എടുക്കണം എന്നുണ്ട്. പഠിക്കാൻ സഹായിക്കുന്ന ഗ്രന്ഥങ്ങൾ ഏതൊക്കെയാണ് (വ്യാകരണം )

    • Ramachandran says:

      ഭാരതീയദര്‍ശനങ്ങള്‍-ആസ്തികങ്ങളും നാസ്തികങ്ങളും-, സാഹിത്യസിദ്ധാന്തങ്ങള്‍, വേദാംഗങ്ങള്‍ എന്നിവ സാമാന്യമായി അറിയണം. വ്യാകരണത്തില്‍ മഹാഭാഷ്യം, ഭൂഷണസാരം, സിദ്ധാന്തകൗമുദി പ്രൗഢമനോരമ-ബാലമനോരമ വ്യാഖ്യാനങ്ങള്‍ എന്നിവ നോക്കണം.

  67. Bindu,vs says:

    സർ
    ആംശികാഭിനയം അർത്ഥം എന്താണ്
    ആ oഗികം വാചികം എന്നിങ്ങനെയുള്ള ചതുർവിധ അഭിനയ രീതി വിശദീകരിക്കുമോ

    • Ramachandran says:

      അംഗചലനങ്ങളോടുകൂടിയ അഭിനയം-കരചരണാദികള്‍,കണ്ണ് പുരികം മുതലായവ കൊണ്ടുള്ള ഭാവപ്രകടനം ആംഗികാഭിനയം. വാക്കുകളെക്കൊണ്ടുള്ള അഭിനയം വാചികം. സത്വങ്ങള്‍ -സ്വേദം വേപഥു സന്ത്രാസം മുതലായവ പ്രകടിപ്പിക്കുന്നത് സാത്വികാഭിനയം. വേഷഭൂഷാദികള്‍ ഉള്‍പ്പെടുന്ന അഭിനയം ആഹാര്യം എന്നിങ്ങനെ ചുരുക്കി പറയാം. സാഹിത്യദര്‍പ്പണത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആംശികാഭിനയമെന്ന് ഏത് പ്രകരണത്തിലാണ് കണ്ടത് എന്ന് വ്യക്തമാക്കുക.

  68. അച്ചു says:

    സർ വേദങ്ങളാണോ ഇന്ത്യൻ സംസ്കാരത്തിന്റെ ഉറവിടം അതോ തന്ത്രം ആണോ

    4500 കൊല്ലം മുൻപ് ഉണ്ടായിരുന്ന സിന്ധു നദീതട നാഗരികതയിൽ നിന്നും കണ്ടെടുത്തത് ശിവലിംഗം, ആദിപരാശക്തിയുടെ പ്രതിമ, പശുപതി പ്രതിമ എന്നിവയല്ലേ
    സ്ത്രീ ക്കും പുരുഷനും തുല്യ പ്രാധാന്യം കൊടുത്ത തന്ത്രം അല്ലെ പ്രചരിപ്പിക്കപ്പെടേണ്ടത്
    അതോ സ്ത്രീ കളെ നീച ജന്മങ്ങളായി മുദ്ര കുത്തിയ വേദങ്ങളും പുരാണങ്ങളും ആണോ

    • रामचन्द्रः says:

      വേദങ്ങള്‍ സ്ത്രീകളെ നീചജന്മങ്ങളായി മുദ്രകുത്തി എന്നതിന് ഒരു ഉദാഹരണം കാണിക്കാമോ? വേദങ്ങളെ ഒരോരുത്തരും അവരുടെ ഭാവനക്കനുസരിച്ച് വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതിന്റെ കുഴപ്പമാണ്. മേല്‍ സൂചിപ്പിച്ച തന്ത്രശാസ്ത്രവും വേദങ്ങളി‍ല്‍ നിന്ന് വേറിട്ട് നില്‍ക്കുന്നവയല്ല.

      • Achu says:

        തന്ത്രശാസ്ത്രം വേദങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നവയാണ്. വേദങ്ങൾക്കു മുൻപേ ഉള്ളതാണ് തന്ത്രം. സൈന്ധവനാഗരികതയിൽ (ഹാരപ്പ, മോഹൻജൊദാര, ലോതൽ )കണ്ടെടുത്തത് താന്ത്രിക ശില്പങ്ങളും ശിവലിംഗങ്ങളുമാണ്. വേദങ്ങളുടേതു എന്ന് പറയപ്പെടുന്ന ഒന്നും തന്നെ അവിടെനിന്നും കണ്ടേക്കപ്പെട്ടിട്ടില്ല (ഒരു യജ്ഞ ശാല പോലും). സ്ത്രീകളുമായി ബന്ധമുള്ള എല്ലാ വേദ ശ്ലോകങ്ങളും എടുത്തുകൊള്ളൂ, ഒന്ന് അമർത്തി കുലുക്കിയാൽ പുരുഷന്റെ കപട സദാചാരവാദം അവിടെയുണ്ട്. സ്ത്രീക്ക് മാത്രം restrictions.
        സദാശിവനിൽ നിന്നും ആരംഭിച്ച ശൈവ ആഗമങ്ങളാണ് ഇന്ത്യൻ സംസ്കാരത്തിന്റെ അടിസ്ഥാനം. താന്ത്രിക വിധി പ്രകാരമാണ് ഇന്ത്യയിലെ എല്ലാ അമ്പലങ്ങളും. വൈദിക വിധി പ്രകാരമല്ല
        തന്ത്രം സ്ത്രീയെ ആരാധിക്കുന്നു അത് വാസ്‌തവത്തിൽ വൈദിക ആചാരങ്ങൾക്ക് വിരുദ്ധമാണ്.
        ശിവലിംഗം തലതിരിച്ചു പിടിച്ചാൽ മതി അത് മനസ്സിലാക്കാൻ ശിവനെ പോലും പ്രസവിച്ചവൾ ആണ് സ്ത്രീ. ഇനി മുതൽ സൈന്ധവ നാഗരികത തൊട്ടേ വേദങ്ങൾ ഉണ്ട് എന്ന് തള്ളരുത്. വേദങ്ങൾ കൊണ്ട് ഒരു സാധാരണ മനുഷ്യന് ആത്മീയ പുരോഗതി ഉണ്ടാകില്ല വേദാന്തചിന്താഗതി അതിഗഹനമാണ്. അദൈതവാദിയാകണമെങ്കിൽ ഒരുവൻ സംന്യാസിയായിരിക്കണം(ആലോചിച്ചു നോക്കൂ ).തുരീയാവസ്ഥ പ്രാപിച്ചവന് മാത്രമേ ഉള്ളു തുറന്നു അഹം ബ്രഹ്മാസ്മി പറയാൻ പറ്റൂ. എല്ലാ സംസ്‌കൃത ടെക്സ്റ്റ്‌ ബുക്ക്‌ ലും സനാതന ധർമം, ആർഷഭാരത സംസ്കാരം എന്ന് ഉദ്‌ഘോഷിക്കുന്നത് കേൾക്കാം എന്നാൽ ഇത് കേൾക്കുന്ന വിദ്യാർത്ഥിക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാകുന്നുണ്ടോ എന്ന് ചിന്തിക്കുക. അതെ സമയം തന്ത്രത്തിന്റെ സംഭാവനായ യോഗ (ഹതം എങ്കിലും )കുട്ടികളെ പഠിപ്പിക്കൂ അവരുടെ തലച്ചോറ് ഉണരും. യോഗദൃഷ്ടിയാൽ മാത്രമാണ് വേദങ്ങൾ ദൃശ്യമായത് അതുകൊണ്ട് തന്ത്രത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്തൂ. ആധുനിക ശാസ്ത്രവുമായി ഏറ്റവും കൂടുതൽ സാമ്യമുള്ളതു തന്ത്രത്തിന് മാത്രമേ ഉള്ളു കാരണം അതാണ് സദാശിവനാൽ പറയപ്പെട്ടത്‌
        തന്ത്രം പറയുന്നു ലോകം ഉണ്ടായതു ബിന്ദുവിന്റെ (tiny point whic contains seeds of creation) സ്ഫോടനം മൂലം ആണെന്ന്, അത് ശാസ്ത്രം കണ്ടെത്തി കഴിഞ്ഞു big bang(big bang ന്റെ സമയത്തു ഈ കാണാവുന്ന ലോകം മുഴുവൻ ഒരു പയറുമണിയുടെ അത്രയേ ഉണ്ടായിരുന്നുള്ളു (വേണമെങ്കിൽ വിശ്വസിച്ചാൽ മതി സയന്റിസ്റ്റുമാർ അത് ലാബ് ൽ റീക്രീറ്റ് ചെയ്തു കഴിഞ്ഞു.
        തന്ത്രം പറയുന്നു ഈ ലോകം ദ്വൈതം ആണെന്ന് തുരീയാവസ്ഥ കടന്നാൽ മാത്രമേ അദ്വൈതം ഉള്ളു.
        എന്റെ കാലിൽ മുറിവ് ഉണ്ടെങ്കിൽ നിങ്ങള്ക്ക് വേദനിക്കുമോ? എങ്കിൽ അദ്വൈതം ശരിയാണ്. അദ്വൈതം സംന്യാസിമാരോ യോഗിമാരോ പറയട്ടെ
        തന്ത്ര പ്രകാരം ലോകം ഉണ്ടായിരിക്കുന്നത് ശിവ ശക്തി സംയോഗം കൊണ്ടാണ്. (ശിവ =conciousness. ശക്തി =energy)
        ഇവിടെ ശക്തിക്കാണ് മുഖ്യ സ്ഥാനം അല്ലാതെ ബ്രഹ്മത്തിനല്ല (shiva).അതാണ് ശ്രീ യന്ത്രത്തിൽ 4 ശിവകോണുള്ളപ്പോൾ ശക്തിക്കു 5 കോണുകൾ ഉള്ളത്. ശക്തി =പ്രകൃതി (ഈ കാണാവുന്ന മരങ്ങളും കടലും നമ്മുടെ ശരീരവും, വിവിധതരത്തിലുള്ള ഊർജരൂപങ്ങളും.ആദ്യം അതിനെ ആരാധിക്കൂ എന്നിട്ടാവാം ബ്രഹ്മത്തെ ആരാധിക്കുന്നത് . ശിവന്(വേദങ്ങളിലെ ബ്രഹ്മം )നിങ്ങള്ക്ക് മുക്തി തരാൻ സാധിക്കില്ല. അവൻ സാക്ഷി മാത്രമാണ്. ഈൗ കാണാവുന്ന പ്രകൃതിക്കു മാത്രമേ നിങ്ങള്ക്ക് മുക്തി തരാൻ സാധിക്കൂ (ചിന്തിച്ചു നോക്കൂ ) ഈശ്വരനെ അറിയാൻ നിങ്ങൾ ഉപയോഗിക്കുന്ന ബുദ്ധി പോലും പ്രകൃതിദത്തമാണ് (sakthi= പ്രകൃതി )
        ആധുനികശാസ്ത്രം പറയുന്നത് പോലെ ലോകം ഉണ്ടതായിരിക്കുന്നതു എനർജി and matter കൊണ്ടല്ല. കാരണം എനർജി യിൽ നിന്നാണ് matter ഉണ്ടാകുന്നതു. നിങ്ങള്ക്ക് വേണമെങ്കിൽ ശബ്ദം (എനർജി ) കൊണ്ട് എന്ത് പദാർത്ഥവും ഉണ്ടാക്കാം(കുറച്ചു പ്രയാസമുണ്ട് യോഗസിദ്ധിയൊക്കെ വേണ്ടിവരും )
        ഇത് ശാസ്ത്രം തെളിയിക്കും ഈ അടുത്ത് തന്നെ.
        പ്രകൃതിയെ (ശക്തി =സ്ത്രീ )ആരാധിക്കാത്തതു കൊണ്ടാണ് ഈ കാണാവുന്ന വനനശീകരണവും സ്ത്രീ പീഡനങ്ങളും. തന്ത്രം ശുദ്ധമായ ശാസ്ത്രം ആണ്. മനുഷ്യനെ ദൈവമാക്കുന്ന ശാസ്ത്രവിദ്യ. അതിനെ പ്രചരിപ്പിക്കൂ. ലൈംഗികതയുടെ പോലും നിങ്ങള്ക്ക് അവബോധം നേടാം കാരണം അവിടെ ശിവനും ശക്തിയും ഒന്ന് ചേരുന്നു പുതിയ ജീവൻ ഉണ്ടാകുന്നു (ആലോചിച്ചുനോക്കൂ )
        ഹിമാലയത്തിൽ പോയി തപസ്സു ചെയ്യണം എന്നില്ല.
        തന്ത്രം പഠന പുസ്തകങ്ങളിൽ ഉൾപ്പെടുത്തൂ
        തന്ത്രം എന്ന് പറഞ്ഞാൽ ബിസി 7000 ൽ (ഏകദേശം ആണ് സൈന്ധവ നാഗരികത പോലെയുള്ളവ രൂപപ്പെടാനും കുറച്ചു സമയം എടുക്കും അത് വെച്ചു അന്വേഷിച്ചാൽ മതി )രൂപപ്പെട്ട ദൈവമാകാനുള്ള ഈ ലോകത്തെ മുഴുവൻ ആയി അറിയാനുള്ള ശാസ്ത്രം അതിൽ ഉള്ളത്
        1 conciousness
        2,the creation and destruction of physical universe
        3 worship of super natural energies(whether positive or negative according to you)
        4 classification of beings
        5 different levels of awareness
        6 yoga
        7 aayurveda including alchemy(please note that in veda there is no alchemy but single herbs for increasing soma)
        8 secret alchemy( to develop superhuman body and become immortal(also develop conciousness)
        9 laws and duties in society
        10 mantras (which imparted by adiguru shiva whether he is male or female or god or etc
        11 sacramental rites
        12 consecration of forms of deities
        13 magic(yogamayasadhana)
        14 science
        15diksha
        16 mudras(5 types)
        17 poojA
        18astrology and adtronomy
        Etc …….
        ഭരതനാട്യം മുതലായ മിക്ക ഭാരതീയ കലാരൂപങ്ങളുടെയും അടിസ്ഥാനം തന്ത്രമാണ്. നിങ്ങൾ തന്ത്രത്തെ വേദം കൊണ്ട് മറച്ചു. കാരണം തന്ത്ര പഠിച്ചാൽ സ്ത്രീകൾക്ക് തുല്യസ്ഥാനം വരും അവർ പുരുഷന്റെ അടിമയായി ഇരിക്കില്ല. അതുകൊണ്ടാണ് ഭൂരിഭാഗം ഹിന്ദു ഗ്രന്ഥങ്ങളിലും സ്ത്രീയെ നീചയോനികളായി മുദ്രകുത്തിയിരിക്കുന്നതു. ഒരു നൂറു ആയിരം ഉദാഹരണങ്ങൾ ഞാൻ നിരത്താം സംസ്കൃത typper എന്റെ കൈയിൽ ഇല്ല (എഴുത്തുകാർ എഴുതിയ പുസ്തകങ്ങൾ ലഭ്യമാണ് )
        ഒരു പ്രത്യേക ജാതിക്കാരുടെ ആധിപത്യം മൂലം താന്ത്രിക ഗ്രന്ഥങ്ങളിൽ പോലും സ്ത്രീ അവഹേളനം കടന്നു കൂടി.താന്ത്രിക വിധി പ്രകാരം നടത്തുന്ന അമ്പലങ്ങൾ പോലും ഇന്ന് ഒരു പ്രത്യേക ജാതി ക്കാരുടെ കടന്നുകയറ്റം ഉണ്ട്. അത് കൊണ്ട് അമ്പലങ്ങളിൽ താന്ത്രിക പ്രഭാഷണം ഉണ്ടാകാറില്ല ( ഉണ്ടാകാം 100 കൊല്ലത്തിൽ ഒരിക്കൽ )
        ഞാൻ തർക്കിക്കാൻ അല്ല ആഗ്രഹിക്കുന്നത് ഞാൻ സത്യം ആണ് പറയുന്നത് തന്ത്രം യുകെട്ടിച്ചിന്റ പ്രോത്സാഹിപ്പിക്കുന്നു അന്ധവിശ്വാസം അല്ല. Yoga(tantra) മുതലായവയാണ്‌ പടിക്കുന്നതെകിൽ മനുഷ്യർ നിര്ഭയരായിരിക്കും ഒരു മതത്തിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും വേഷം കെട്ടുകൾ ഇവിടെ വിലപ്പോകില്ല . അതുകൊണ്ട് പുരോഹിതവര്ഗം മനുഷ്യരിൽ ഭയം കുത്തിനിറച്ചു ദൈവം നിങ്ങളെ ഉപദ്രവിക്കും ഇന്നത് ചെയ്യരുത് (ചില കാര്യങ്ങളിൽ വാസതവമുണ്ട് )അന്ധവിശ്വാസം കുത്തി നിറച്ചു.
        ഒരു കുന്തവുമില്ല യോഗയുടെ പരമമായ അവസ്ഥയിൽ നിങ്ങൾ മനസ്സിലാക്കും ഇവിടെ ദൈവം എന്ന നിങ്ങൾ കരുതുന്ന ഒന്നില്ല എന്ന് ഇത്രയും കാലം നമ്മൾ കബളിക്കപെടുകയായിരുന്നു എന്ന്
        അതൊക്കെ പോട്ടെ ഇത് കാളീ യുഗം ആണ് (പ്രകൃതിയുടെ കറുത്ത മുഖം ) അന്തരീക്ഷം ആകെ ഇരുട്ട് വ്യാപിക്കും പ്രകൃതിയെ ഇനിയും ഉപദ്രവിച്ചത് അവൾ തനി സ്വഭാവം കാണിക്കും ദുരന്തങ്ങൾ ഇവിടെ വിളയാടും (കണ്ടറിയാം ).പ്രകൃതി ജഡമല്ല അവൾക്കു ചേതനയുണ്ട്. ബ്രഹ്മവും സത്യമാണ് jagathum സത്യമാണ്. ശങ്കരാചാര്യർ സൗന്ദര്അലഹരിയിൽ അത് തിരുത്തിയിട്ടുണ്ട്. വേദങ്ങളും മറ്റു മത vibhagangalum കരുതുന്നത് പോലെ പ്രകൃതി ജഡമല്ല ഇത് പറഞ്ഞത് തന്ത്രമാണ് അതുകൊണ്ടാണ് പ്രകൃതിയെ സംരക്ഷിക്കാൻ സർപ്പക്കാവുകളും മറ്റും അവർ സംരക്ഷിച്ചത്
        ശാസ്ത്രം പഠിപ്പിക്കൂ തള്ള് കൾ ഈ കാലത്തു വില പോകില്ല
        തന്ത്രവും വേദവും വ്യ്ത്യസ്ത ചിന്താധാരകളാണ് അവയെ ദയവു ചെയ്തു കൂടി കുഴക്കരുത് അതാണ് അതിന്റെ സൗന്ദര്യം.സൈന്ധവ നാഗരികത തൊട്ടേ വേദങ്ങൾ ഉണ്ട് എന്ന് ഇനി മുതൽ ആരും തള്ളിക്കൂട. തന്ത്രത്തിന്റെ മൂത്ത മകനായ hathayogam എങ്കിലും vidyalayangalil പഠിപ്പിക്കൂ. Sanskritam പഠിപ്പിക്കുമ്പോൾ tantrathile ശിവ ശക്തി വാദം എങ്കിലും പഠിപ്പിക്കൂ. അപ്പോൾ അവർ നിര്ഭയരാകും daivathilekku കൂടുതൽ അടുക്കും അവർ അറിയാതെ തന്നെ. അതാണ് യഥാർത്ഥ വിദ്യാഭ്യാസം. അവരാണ് ശരിയായ ഗുരുക്കന്മാർ (എന്റെ അഭിപ്രായത്തിൽ )

  69. sukumaran says:

    നൈഷധിയചരിതം മഹാകവ്യത്തിനു മല്ലിനാഥന്റെ വ്യാഖ്യാനമ്
    കൂടാതെ മറ്റെതോകെ വ്യാഖ്യാനങ്ങള്‍ ഉണ്ട്?

    • रामचन्द्रः says:

      മല്ലിനാഥന്റെ വ്യാഖ്യാനം മാത്രമേ ഇന്ന് ലഭ്യമായിട്ടുള്ളൂ. നാരായണന്‍ എന്ന പണ്ഡിതന്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാല്‍ അത് ലഭ്യമല്ല. മുതുകുളം ശ്രീധര്‍ മലയാളത്തില്‍ തര്‍ജമ ചെയ്തിട്ടുണ്ട്. പക്ഷേ അത് പ്രസിദ്ധീകരിച്ചിട്ടില്ല.

  70. रतीदेवी.के.एम् says:

    എഴുതിപ്പിക്കുക എന്നതിന് സംസ്കൃത ഭാഷയിൽ എന്ത് പറയുന്നു?

    • रामचन्द्रः says:

      लिखति എഴുതുന്നു, लेखयति -എഴുതിക്കുന്നു- എഴുതാന്‍ പ്രേരിപ്പിക്കുന്നു. ണിച് പ്രത്യയം ചേര്‍ന്ന രുപമാണ് ലേഖയതി എന്നത്.

  71. സുകുമാരഃ says:

    നിരുക്തവുമായി ബന്ധപ്പെട്ടതാണ് ചോദ്യം.
    1- പാഠഭാഗത്തില് നിരുക്തത്തിന്റെ പ്രാഗ്രൂപം ബ്രാഹ്മണങ്ങളില് കാണപ്പെടുന്നുണ്ട് എന്ന് പറയുന്നു. എന്നാല് ആയതിന് ഉദാഹരണം പാഠപുസ്തകത്തിലോ ഹാന്ഡ്ബുക്കിലോ നല്കിയിട്ടുമില്ല.ഏതെങ്കിലും ബ്രാഹ്മണങ്ങലില്നിന്നുള്ള ഏതെങ്കിലും രണ്ടുദാഹരണങ്ങള് കിട്ടിയിരുന്നെങ്കില് നന്നായിരുന്നു.
    2- വര്ണാഗമഃ,
    വര്ണവിപര്യയഃ
    വര്ണവികാരഃ
    വര്ണനാശഃ
    ധാതോരര്ഥയോഗഃ
    ഓരോന്നും വ്യക്തമാക്കിയാല് നന്നായിരുന്നു.

    • ഹരിപ്രസാദ് കടമ്പൂര് says:

      ഇതിന്റെ ഒരു വിശദീകരണം പിഡിഎഫ് ആയി നവവാണിയില്‍ നല്കിയിരുന്നു ..നോക്കുക

    • ഹരിപ്രസാദ് കടമ്പൂര് says:

      നിരുക്തത്തിന്റെ പ്രാഗ്രൂപം ബ്രാഹ്മണങ്ങളില്‍ കാണുന്നു എന്ന് സൂചനമാത്രം പാഠപുസ്തകത്തില്‍ നല്കുിയിട്ടള്ളത് ശബ്തത്തിന് അര്‍ത്ഥമുണ്ടോ ഇല്ലയോ എന്ന ഭാഗം ചര്‍ച്ചചെയ്യുമ്പോള്‍ യാസ്കമുനി ബ്രാഹ്മണങ്ങളില്‍ നിന്നും ചിലഭാഗങ്ങള്‍ ഉദ്ധരിച്ചതിനാലാണ്. നിരുക്തത്തിന്റെ അഞ്ചാംപാദം പതിനഞ്ചാം ഖണ്ഡം യാസ്കന്‍ ആരംഭിക്കുന്നത് “അര്‍ത്ഥവന്തഃ ശബ്ദസാമാന്യാത്” (ലൗകികശബ്ദങ്ങളുടെ സമാനതനിമിത്തം മന്ത്രങ്ങള്‍ അര്‍ത്ഥമുള്ളവയാണ് എന്നു പറഞ്ഞുകൊണ്ടാണ്. മന്ത്രങ്ങള്‍ക്ക് അര്‍ത്ഥമില്ലെന്ന കാത്സന്റെ വാദം ചര്‍ച്ചയ്ക്കെടുക്കുമ്പോഴാണ് ആചാര്യന്‍ ഇപ്രകാരം ചെയ്യുന്നത്.തുടര്‍ന്ന് “ഏതദ് വൈ യജ്ഞസ്യ….. ഇതി ച ബ്രാഹ്മണം” എന്ന് ഉദ്ധരിക്കുന്നു. പ്രമാണമായുദ്ധരിക്കുന്ന ഈ യാസ്കപാഠം ഗോപഥബ്രാഹ്മണമാണ്. മന്ത്രങ്ങള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് ബ്രാഹ്മണഗ്രന്ഥങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ട് (ചിലസൂചനകള്ഐ‍തരേയം 1-4,1-13,1-16,1-17, ഗോപഥബ്രാഹ്മണം2-6,4-2 എന്നീ ബ്രാഹ്മണഭാഗങ്ങലില്‍ കാണാം. നിരുക്തമെന്ന അര്‍ത്ഥചിന്താപദ്ധതിയുടെ ആദ്യരൂപം ബ്രാഹ്മണഗ്രന്ഥങ്ങളില്‍ കാണുന്നു വെന്ന് പറഞ്ഞത് ഈ അര്‍ത്ഥത്തിലാണ്. കുമാരസംഭവത്തില്‍തപസ്സുചെയ്യുന്ന പാര്‍വതിയുടെ അടുത്ത് വന്ന വടുരൂപിയായ ശിവന്‍ ആദ്യംചോദിക്കുന്ന കുശലം, അപി ക്രിയാര്‍ത്ഥം സുലഭം സമിത്കുശം ​എന്നാണ്. കുശ സുലഭമായി ലഭിക്കുന്നില്ലെ ഏന്ന ചോദ്യത്തില്‍ നിന്നാണ് കുശലം (കുശസ്യ സുലഭതാം അധികൃത്യ പൃച്ഛനം -കുശലം) എന്നപദനിരുക്തിയുണ്ടായതെന്ന് പറയുമ്പോള്‍ നിരുക്തരീതിയനുസരിച്ചുള്ള അര്‍ത്ഥകല്പനയുടെ രീതി ഈ കുശലവാക്യത്തിലുണ്ട് എന്നി പറയാവുന്നതാണ്. ഇവിടെയും ബ്രാഹ്മണഗ്രന്ഥാന്തരങ്ങലിലുള്ള സൂചനയാണ് പ്രാഗ്രൂപം എന്നതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. അതിന്റെ ഏതാദൃശമായ ഉദാഹരണങ്ങള്‍ അനുബന്ധമായി നല്കിയാല്‍ അത് കൂടുതല്‍ സംശയം ജനിപ്പിക്കും എന്നതിനാലാണ് ഹാന്റ്ബുക്കിലൊന്നും നല്കാതിരുന്നത്
      ഇനി പ‍ഞ്ചവിധനിരുക്തരീതി വിശദീകരിക്കട്ടെ..
      വര്‍ണാഗമം – ഒരു പുതിയ വര്‍ണം അധികമായിചേര്‍ന്നുകൊണ്ട് പദമുണ്ടാകുന്നതിനെ വര്‍ണാഗമം ​എന്ന് വിളിക്കുന്നു.
      ഉദാ- ഹന് എന്നധാതുവിന് ഹിംസ, ഗതി എന്ന് രണ്ടര്‍ത്ഥങ്ങള്‍. ഈ ധാതുവോട് സ എന്ന വര്‍ണം അധികമായി ചേര്‍ന്ന് ഹന്‍സ -ഹംസഃ എന്നുണ്ടാകുന്ന്. സുന്ദരമായി ഗമിക്കുന്നത് എന്ന് ഹംസപദത്തിനര്‍ത്ഥം.
      വര്‍ണവിപര്യയം- വര്‍ണങ്ങളുടെ (അക്ഷരത്തിന്റേതല്ല) സ്ഥാനമാറ്റം
      ഉദാ – ഹിംസ എന്നപദത്തിലെ ഹ്, സ് എന്നീവര്‍ണങ്ങള്‍ സ്ഥാനം മാറി സിംഹഃ എന്നാകുന്നു. ഹിംസിക്കുന്നത് ​എന്ന് സിംഹപദത്തിനര്‍ത്ഥം
      വര്‍ണവികാരം -ഒരു വര്‍ണം മാറി മറ്റൊന്നാകല്‍
      ഉദാ- ഗൂഢമായ ആത്മാവോട് കൂടിയവന്‍ എന്ന അര്‍ത്ഥത്തില്‍ ഗുഢ-ആത്മാ എന്നത് കൂടിച്ചേര്‍ന്ന് ഗൂഢാത്മാ എന്നാകണം. എന്നാല്‍ ശ്രുത്യാദികളില്‍ ഗൂഢോത്മാ എന്നാണ് പ്രസിദ്ധി. ഇവിടെ ആ എന്ന വര്‍ണത്തിനുപകരം വര്‍ണവികാരം വന്ന് ഉ എന്നായി ഗൂഢോത്മാ എന്ന് രൂപസിദ്ധി
      വര്‍ണലോപം- വര്‍ണത്തിനുവരുന്ന ലോപം
      ഉദാ- വലിയ ഉദരമുള്ലത് എന്ന അര്‍ത്ഥത്തില്‍ പൃഷത് -ഉദരം എന്നത് പൃഷദുദരം എന്നാകാണം. എന്നാല്‍ ദ് എന്ന വര്‍ണത്തിന് ലോപംവന്ന് പഷോദരം എന്നാകുന്നു
      വര്‍ണാഗമാത് ഭവേത് ഹംസഃ
      സിംഹോ വര്‍ണവിപര്യയാത്
      വികാരേണ ച ഗൂഢോത്മാ
      വര്‍ണലോപാത് പൃഷോദരം എന്ന് ഉദാഹര​ണകാരിക

      ഥാതോരര്‍ഥയോഗഃ – ധാതുവിന്റെ പ്രസിദ്ധാര്‍ത്ഥത്തില്‍ നിന്നും മാറി അര്‍ത്ഥാന്തരത്തോട് യോജിപ്പിക്കുക
      ഉദാ – ലാജ് – ഭര്‍ത്സനഭര്‍ജനയോഃ എന്ന ധാതുപാഠമുസരിച്ച ഭര്‍ത്സനാര്‍ത്ഥത്തില്‍ പ്രസിദ്ധമായ ലാജ് ധാതുവിനെ ഭര്‍ജനാര്‍ത്ഥത്തോട് യോജിപ്പിച്ച് ലാജം -വരുത്തെടുത്തത് (മലര്‍) എന്ന് അര്‍ത്ഥ​ംകല്പിക്കുന്നു

      സത്ത് പോയി എന്നത് ചത്ത് പോയി ​എന്നുവരുന്നത് വര്‍ണവികാരത്താലാണ്.
      വ(പു)സ്ത്രം -പു ലോപിച്ച് വസ്ത്രം എന്നാകുന്നു ഇപ്രകാരം മറ്റുദാഹരണങ്ങള്‍ സ്വയം ചിന്തിച്ച് കണ്ടെത്തി നിരുക്തപഠനം രസകരവും വിജ്ഞാനപ്രദവുമാക്കുക.. ഇതി ശം..

  72. suresh babu says:

    दाददो दुद्ददुद्दादी दाददो दूददीददोः।
    दुद्दादं दददे दुद्दे दादाददददोsददः।।

    अर्थं ज्ञातुमिच्छामि

    • സുകുമാരഃ says:

      शिशुपालवधे एकोनविंशतितमे सर्गे 114 तम श्लोकोयम्।

      दादद इति। दद्यते इति दादः दानम्। दादं ददाति इति दाददः, दानप्रदः।
      दुद्ददुद्दादी- दुत् उपतापः, दुतम् उपतापम् ददति साधूनाम् इति दुद्दाः खलाः। तेषां दुतम् उपतापं ददत इति दुद्ददुद्दादी ।
      दादादः- दाः शुद्धिः। तां ददत इति दादादः। दुददीददोः- दूः परितापः। तां ददतीति दूदा दुष्टाः। दीः क्षयः। तां दत्त इति दीदौ नाशदौ। दूदानां दीदौ दुष्टमर्दकौ दोषौ भुजौ यस्य सः दूददीददोः। दुष्टभञ्जकभुज इत्यर्थः।
      ददाददददः- ददन्ते इति ददाः। दातारः न ददन्ते इति अददा अदातारः,तेषां द्वयानामपि ददो दाता ददाददददः।
      अदन्तीत्यदा बकासुरपूतना प्रभृतयः।तान् द्यति खण्डयति इति अददः।
      दुतं ददाति इति दुद्दः दुःखदः तस्मिन् दुद्दे शत्रौ । दुतं ददत इति दुद्दातं शस्त्रम्।
      दददे ददौ प्रयुक्तवान् इत्यर्थः।

    • ഹരിപ്രസാദ് കടമ്പൂര് says:

      ദാദദോ ദുദ്ദദുദ്ദാദീ
      ദാദാദോ ദുദദീദദോഃ
      ദുദ്ദാദം ദദദേ ദുദ്ദേ
      ദദാദദദദോഽദദഃ
      ശിശുപാലവധം -19-114
      ചിത്രസര്‍ഗം എന്നുകൂടി പേരുള്ള മാഘത്തിലെ 19ാം സര്‍ഗ്ഗത്തിലെ ഏകാക്ഷരപദ്യമാണിത്. മല്ലിനാഥസൂരിയുടെ വ്യാഖ്യാനത്തെ അധികരിച്ച് മലയാളത്തില്‍ ഇതിന്റെ അര്‍ത്ഥം നല്കുന്നു

      അന്വയം – ദാദദമായി ദുദ്ദദുദ്ദാദിയായി ദാദാദമായി ദാദാദദദമായി അദദമായിരിക്കുന്ന ദുദദീദദോഃ ദുദ്ദരിന്‍ ദുദ്ദാദത്തെ ദാനംചെയ്തു.

      സാരം – സജ്ജനങ്ങളെ പീഡിപ്പിക്കുന്നവരെ ദുഃഖിപ്പിക്കുന്നതും ദുര്‍ജ്ജനങ്ങള്‍ക്ക് നാശത്തെ പ്രദാനം ചെയ്യുന്നതും ദാനംചെയ്യുന്നവര്‍ക്കും ദാനം ചെയ്യാത്തവര്‍ക്കും അനുയോജ്യമായ ഫലങ്ങളെ പ്രദാനം ചെയ്യുന്നതും ദമം ശീലിക്കാത്തവരെ ദമനം ചെയ്യുന്നതില്‍ സമര്‍ത്ഥവുമായ ആ ഭുജം (ഭഗവാന്റെ വലംകൈ) ഉദ്ധതന്മാരായ ശത്രുക്കളെ ദമനം ചെയ്യാന്‍ സമര്‍ത്ഥമായ ആയുധത്തെ വിട്ടയച്ചു.

      വ്യാഖ്യാനം
      (സജ്ജനങ്ങള്‍ക്ക് ) ദുത്തിനെ (ദുഃഖത്തെ )നല്കുന്നത് (ദദതി) ആരോ അവര്‍ ദുദ്ദാഃ -അതായത് ദുര്‍ജനങ്ങള്‍
      ദുര്‍ജ്ജനങ്ങള്‍ക്ക് ദുതത്തെ (ദുഃഖത്തെ) നല്കുന്നത് ദുദ്ദദുദ്ദാദീ
      ദാഃ എന്നാല്‍ നന്മ, അതിനെ നല്കുന്നത് ദാദാദഃ (ദാം ദദതേ ഇത് ദാദാദഃ)

      നന്നുനന്നെന്നു നീ നിന്നു
      നൂനം നാനാനുമോദനം
      നന്ദിച്ചുരയ്ക്കലും വേണ്ട
      നന്ദനന്ദന! നന്ദനം
      (ആദ്യ പാദം ഏകാക്ഷരത്തിനും അന്ത്യപാദം ദ്വ്യക്ഷരത്തിനും ഉദാഹരണങ്ങള്‍ .എന്റെ ശ്രീകൃഷ്ണചിത്രസ്തുതിയില്‍ നിന്ന്)

      • ഹരിപ്രസാദ് കടമ്പൂര് says:

        വ്യാഖ്യാനം
        (സജ്ജനങ്ങള്‍ക്ക് ) ദുത്തിനെ (ദുഃഖത്തെ )നല്കുന്നത് (ദദതി) ആരോ അവര്‍ ദുദ്ദാഃ -അതായത് ദുര്‍ജനങ്ങള്‍
        ദുര്‍ജ്ജനങ്ങള്‍ക്ക് ദുതത്തെ (ദുഃഖത്തെ) നല്കുന്നത് ദുദ്ദദുദ്ദാദീ
        ദാഃ എന്നാല്‍ നന്മ, അതിനെ നല്കുന്നത് ദാദാദഃ (ദാം ദദതേ ഇത് ദാദാദഃ)
        ദൂഃ (പരിതാപം) നല്കുന്നവര്‍ ദൂദാഃ- അതായത് ദുഷ്ടന്മാര്‍ (ദൂഃ ദദതി ഇതി)
        അവര്‍ക്ക് (ദുഷ്ടര്‍ക്ക്) ദീയെ (ക്ഷീണത്തെ) നല്കുന്നു (ദദതേ) അതിനാല്‍ ദൂദദീദഃ
        ദൂദദീദങ്ങളായ (ദുര്‍ജനങ്ങള്‍ക്ക് ക്ഷയം നല്‍കുന്നതായ) ദോസ് (ദോഃ) കൈ -ദൂദദീദദോഃ
        ദാനം ചെയ്യുന്നവന്‍ ദാദഃ, ദാനം ചെയ്യാത്തവന്‍ അദദഃ ഈ രണ്ടുകൂട്ടര്‍ക്കും (ദാദാദദാനാം) അനുയോദ്യമായത് നല്കുന്നവന്‍ ദാദാദദദദന്‍ -ദാദാദദദഃ
        അദന്‍മാര്‍ -ഒന്നും നല്കാത്തവര്‍ (ബകാസുരപൂതനാദികള്‍) അവരെ ദ്യതനംചെയ്യുന്നവന്‍ (ഖണ്ഡിച്ചവന്‍) ദ്യതന്‍, (അദാനാം ദ്യദഃ -അദദഃ) ദുദ്ദനില്‍ -ശത്രുവില്‍ ( ദുദം -ദുഃഖം ദദാതി ഇതി ദുഃദ്ദ)
        ദുദ്ദാദത്തെ ( ദുഃഖത്തെയുണ്ടാക്കുന്നതിനെ അതായത് ആയുത്തെ) ദദൗ – ദാനംചെയ്തു. (പ്രയോഗിച്ചു)

  73. संगीता सी के says:

    “सतां परोपकारव्यसनं हि जीवितम्” इति एकस्मिन् सुभाषिते अस्ति। अत्र व्यसनं‌ इति पदस्य अर्थः कः?

    • വിജയൻ വി പട്ടാമ്പി says:

      परोपकार०यसनं र्‍ പരോപകാരേഷു വ്യസനം, വ്യസനം = ആസക്തി വിദ്യാ വ്യസനീ ഛാത്ര:

  74. संगीता सी के says:

    अतिथिः इति पदं पुंलिङ्गे अस्ति। स्त्रीलिङ्गे कथं वक्तव्यम्? उदा: एका महिला आगमिष्यति चेत् एकः अतिथिः आगमिष्यति इति एव वक्तव्यं वा?

    • रामचन्द्रः says:

      अतिथिः इत्यस्य स्त्रीत्वे अतिथी इति ईकारान्तं रूपं वक्तुं शक्यते। तत्तु ङीषन्तं रूपम्।

  75. रतीदेवी.के.एम् says:

    राजा इत्यत्र कणिन् प्रत्यय:केन सूत्रेण?
    पादप:इत्यत्र क प्रत्यय:केन सूत्रेण?
    मृग:इत्यत्र क प्रत्यय:केन सूत्रेण?

    • रामचन्द्रः says:

      राजते इत्यर्थे युवृषितक्षिराजीति औणादिकेन सूत्रेण कणिन् प्रत्ययः। पादेन पिबति इत्यर्थे पादशब्दपूर्वकात् पा धातोः क प्रत्ययः अपि उणादिरेव।
      मृगः इत्यत्र मृ इति इगुपधत्वात् इगुपधज्ञाप्रीकिरः कः ३.१.१३५ इति पाणिनीयसूत्रेण क प्रत्ययः।

  76. संगीता सी के says:

    नमस्कारः।
    न विद्यते सन्तोषः यस्य सः – असन्तोषः (नञ् बहुव्रीहिः)।
    अत्र असन्तोषः इति कथम्? असन्तुष्टः एव शुद्धं खलु?

    • रामचन्द्रः says:

      न सन्तुष्टः असन्तुष्टः अथवा न विद्यते सन्तुष्टिः(सन्तोष)यस्य स असन्तुष्टः। इत्येव

  77. greeshma says:

    ദുര്യോധനന്‍ എന്ന പ്രയോഗവും സുയോധനന്‍ എന്ന പ്രയോഗവും തമ്മില്‍ വ്യത്യാസമുണ്ടോ

    • रामचन्द्रः says:

      दुःखेन योद्धुं शक्यः दुर्योधनः, सुखेन युध्यते असौ -सुयोधनः। യുദ്ധം ഹരമായതു കൊണ്ട് അനായാസമായി യുദ്ധം ചെയ്യുന്നു. അതിനാല്‍ സുയോധനന്‍ എന്ന് പേര്‍. മറ്റുള്ളവര്‍ക്ക് ഇദ്ദേഹവുമായി യുദ്ധം ചെയ്യാന്‍ പ്രയാസമാണ്. അതുകൊണ്ട് ക്ലേശകരമായി യുദ്ധം ചെയ്യുന്നു അതിനാല്‍ ദുര്യോധന‍ന്‍. രണ്ടും ഒരാള്‍ തന്നെ.

  78. greeshma says:

    वृकोदरं എന്നത് വിശദീകരിക്കാമോ

    • रामचन्द्रः says:

      वृकस्य उदर इव उदरो यस्य सः वृकोदरः। सदा बुभुक्षायुक्तः उदरः अस्त्यस्येति विवक्षा। अथवा वृकः तन्नामकः अग्निः उदरे यस्य सः वृकोदरः।
      വൃകം-ചെന്നായ്- സദാ വിശപ്പുള്ള മൃഗമാണ്. ഭീമസേനനേയും ആ വിധത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിനാല്‍ ഭീമന് വൃകോദരന്‍ എന്ന പേര് വന്നു. ദഹനത്തിന് സഹായകമായ അഗ്നികളിലൊന്നാണ് വൃകം എന്ന അഗ്നി. അത് ഉദരത്തിലുള്ളവന്‍ എന്ന അര്‍ത്ഥത്തിലും വൃകോദരന്‍ എന്ന പേര് യുക്തം തന്നെ. രണ്ടായാലും സദാവിശപ്പാണ് ഉദ്ദേശിച്ചത്.

  79. Nikhil says:

    എനിക്ക് പത്താം ക്ലാസ്സിലെ സംസ്കൃത നോട്ടുകൾ
    Pdf ആയി കിട്ടുമോ?

  80. സുകുമാരഃ says:

    ഭൂത്വാ ചിരായ സദിഗന്തമഹീസപത്നീ
    ദൌഷന്തിമപ്രതിരഥം തനയം പ്രസൂയ
    തത്സന്നിവേശിതധുരേണ സഹൈവ ഭര്ത്രാ
    ശാന്ത്യൈ കരിഷ്യസി പദം പുനരാശ്രമേസ്മിന് (4-22)

    ഭൂത്വാ ചിരായ സദിഗന്തമഹീസപത്നീ
    ദൌഷന്തിമപ്രതിരഥം തനയം പ്രസൂയ
    ഭര്ത്രാ തദര്പിതകുടുംബഭരേണ സാര്ധം
    ശാന്തേ കരിഷ്യസി പദം പുനരാശ്രമേസ്മിന് (4-22)
    ഇവിടെ ഉത്തരാര്ധത്തില് ഗുരുതരമായ പാഠഭേദം കാണുന്നു. ഇവയില് ഏതാണ് കേരളത്തില് സ്വീകാര്യമായ പാഠമായെടുക്കേണ്ടത്

  81. സുകുമാരഃ says:

    അഭിജ്ഞാനശാകുന്തളം നാടകത്തില്
    ഭാഗ്യാധീനമതഃപരം ന ഖലു തത്സ്ത്രീബന്ധുഭിര് യാച്യതേ (4-19)
    ഭാഗ്യായത്തമതഃപരം ന ഖലു തദ്വാച്യം വധൂബന്ധുഭിഃ എന്നും പാഠങ്ങള് കാണുന്നു.
    ശാന്തേ കരിഷ്യസി പദം പുനരാശ്രമേസ്മിന് (4-22)
    ശാന്ത്യൈ കരിഷ്യസി പദം പുനരാശ്രമേസ്മിന് (4-22)
    എന്നും പാഠങ്ങള് കാണുന്നു. ഇവയില് ഏതാണ് കേരളത്തില് സ്വീകാര്യമായ പാഠമായെടുക്കേണ്ടത്

    • रामचन्द्रः says:

      ഭാഗ്യായത്തമതഃപരം ന ഖലു തദ്വാച്യം വധൂബന്ധുഭിഃ എന്ന പാഠത്തിനനുസരിച്ചാണ് കേരളവര്‍മ്മയും എ.ആറും ഭാഷാന്തരം നടത്തിയത്. ….അത് വധൂബന്ധുക്കളോതേണമോ എന്നാണ് എ.ആറിന്റെ തര്‍ജമ.

      4-22. ശാന്ത്യൈ കരിഷ്യസി പദം എന്ന പാഠമാണ് കൂടുതല്‍ പ്രസിദ്ധമായത്.

    • ഹരിപ്രസാദ് കടമ്പൂര് says:

      അഭിരാമന്‍ സ്വീകരിച്ച കേരളീയപാഠമാണ് ഏ.ആര്‍. സ്വീകരിച്ചത്. അഭിരാമന്റെ സംക്ഷിപ്തമായ സംസ്കൃത വ്യാഖ്യാനം ഏ.ആര്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാഘവഭട്ടന്റെ പ്രസിദ്ധമായ വ്യാഖ്യാനത്തിലും ചില പാഠഭേദങ്ങള്‍ കാണിച്ചിട്ടുണ്ട്.

  82. Suresh babu c c says:

    What is the Sanskrit meaning of a set of yarn

  83. Suresh babu c c says:

    നൂലൂണ്ടയെ സംസ്കൃതത്തിൽ എന്ത് പറയും??

  84. സുകുമാരഃ says:

    ദ്മപുരാണത്തിലേതെന്നു പറഞ്ഞ് ഒന്പതാം ക്ലാസില്‍ നല്‍കിയിട്ടുള്ള സുഭാഷിതശ്ലോകമാണ്
    വനേപി ദോഷാ പ്രഭവന്തി രാഗിണാം
    ഗൃഹേപി പഞ്ചേന്ദ്രിയനിഗ്രഹസ്തപഃ
    അകുത്സിതേ കര്‍മണി യഃ പ്രവര്‍തതേ
    നിവൃത്തരാഗസ്യ ഗൃഹം തപോവനം.
    സില്‍ഹണന്‍ എന്നൊരു കവിയുടെ ശാന്തിശതകത്തിലേതാണ് ഇതെന്നും കാണുന്നു. ഖണ്ഡിതമായി നാമെന്താണ് കുട്ടികളോട് പറയേണ്ടത്?

  85. സുകുമാരഃ says:

    പദ്മപുരാണത്തിലേതെന്നു പറഞ്ഞ് ഒന്പതാം ക്ലാസില്‍ നല്‍കിയിട്ടുള്ള സുഭാഷിതശ്ലോകമാണ്
    വനേപി ദോഷാ പ്രഭവന്തി രാഗിണാം
    ഗൃഹേപി പഞ്ചേന്ദ്രിയനിഗ്രഹസ്തപഃ
    അകുത്സിതേ കര്‍മണി യഃ പ്രവര്‍തതേ
    നിവൃത്തരാഗസ്യ ഗൃഹം തപോവനം
    സാധാരണഗതിയില്‍ രാഗികള്‍ വനത്തെ ആശ്രയിക്കുകയില്ല എന്നിരിക്കെ രാഗികള്‍ക്ക് വനത്തിലും ദോഷങ്ങളുണ്ടാകുന്നു എന്നു പറയുന്നത് എന്തുകൊണ്ട്? ‘വനേപി’ എന്നതിലെ അപി ശബ്ദം കൊണ്ട് വനത്തില്‍ മാത്രമല്ല ദോഷങ്ങളുണ്ടാകുന്നത് എന്നും പറയണ്ടെ? മൂന്നാമത്തെ പാദത്തില്‍ പ്രയോഗിച്ച യച്ഛബ്ദം കൊണ്ട് ആരെയാണ് നമ്മള്‍ നിര്‍ദേശിക്കേണ്ടത്? നിവൃത്തരാഗന്‍മാര് സംന്യാസിമാരാണോ? അങ്ങിനെയെങ്കില്‍ ‘നിവൃത്തരാഗസ്യ ഗൃഹം തപോവനം’ എന്നതിന് കാട്ടില്‍ കഴിയുന്ന താപസന്‍മാര്‍ക്ക് തപോവനം തന്നെയാണ് വീട് എന്നു അര്‍ഥം കല്പിക്കാമോ?

    • रामचन्द्रः says:

      തപസ്സിനായി കാട്ടില്‍ പോകുന്ന അപക്വമതികളെ ഉദ്ദേശിച്ചാവാം ഈ ശ്ളോകം. രാഗദ്വേഷാദി ദോഷമുള്ളവര്‍ക്ക് വനത്തിലായാലും ആ ദോഷം ഭവിക്കുന്നു എന്നാണ് താത്പര്യാര്‍ത്ഥം. പഞ്ചേന്ദ്രിയ നിഗ്രഹമാണ് തപസ്സ്. അത് വീട്ടിലായാലും സാധ്യമാണ്.അപി ശബ്ദം ആവര്‍ത്തിച്ചെന്നേയുള്ളൂ. സമുച്ചയാര്‍ത്ഥമാണ്.രാഗികള്‍ക്ക് വനത്തിലും ഗൃഹത്തിലും ഒരുപോലെ ദോഷം എന്ന് സമുച്ചയം. അകുത്സിതമായ കര്‍മ്മങ്ങളില്‍ വ്യാപൃതരായവര്‍ക്ക് സ്വന്തം വീടും തപോവനമാണ്. മൂന്നാം പാദത്തിലെ യച്ചബ്ദത്തിന് നാലാം പാദത്തില്‍ തച്ചബ്ദം അധ്യാഹരിക്കണം. അത് നിവൃത്തരാഗസ്യ എന്നതിന്റെ വിശേഷണമായി കണക്കാക്കാം. തസ്യ നിവൃത്തരാഗസ്യ ഗൃഹം തപോവനം എന്ന് അന്വയിക്കണം.

      സുഭാഷിതങ്ങള്‍ പലരും സമാഹരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പല ഗ്രന്ഥങ്ങളിലും ഒരേ സുഭാഷിതം ചെറിയ പാഠഭേദത്തോടെ കാണാം.

  86. Bindu,vs says:

    സർ
    സസ്യങ്ങളെ വൃക്ഷം വനസ്പതി ഓഷധി വീരുത് എന്നിങ്ങനെ തിരിച്ചിട്ടുണ്ട് ഓരോന്നിന്റെ ഉദാഹരണങ്ങളുടെ നീണ്ടപട്ടിക ഒന്നു പറഞ്ഞു തരുമോ
    വാതി എന്ന ക്രിയയുടെ മുഴുവൻ രുപവും അയച്ചുതരുമോ

    • ഹരിപ്രസാദ് കടമ്പൂര് says:

      സസ്യങ്ങളെ വനസ്പതി, വൃക്ഷം, ഓഷധി, വീരുത് എന്നിങ്ങനെ നാലുവിഭാഗങ്ങളാക്കി തരംതിരിച്ചിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പാഠഭാഗത്തിലും കൈപ്പുസ്തകത്തിലും വ്യക്തമാക്കിയിട്ടുണ്ട്. അവ്യക്തപുഷ്പമുള്ളത് വനസ്പതി, പുഷ്പങ്ങളും അനന്തരം ഫലങ്ങളും ഉണ്ടാകുന്നത് വൃക്ഷം, ഫലങ്ങള്‍ എല്ലാം ഒന്നിച്ച് മൂപ്പെത്തി പഴുത്ത് പാകമാകുന്നതോടെ സസ്യംതന്നെ നശിച്ചുപോകുന്നത് ഓഷധി, വള്ളികളായി പടര്‍ന്നുപോകുന്നത് വീരുത് എന്നിങ്ങനെ. അതിന് ചില ഉദാഹരണങ്ങള്‍ പാഠപുസ്തകത്തിലും കൈപ്പുസ്തകത്തിലും നല്‍കുിയിട്ടുമുണ്ട്. ഓരോന്നിന്റെയും നീണ്ടപട്ടിക നല്കുക എന്നത് അവസരോചിതമല്ല. തെങ്ങ്, കവുങ്ങ്, അത്തി,ഇത്തി, കൂവളം, കുമ്പളം, മുള, നെല്ല്, പുളി, നെല്ലി, മുന്തിരി, വെള്ളരി, പാവയ്ക്ക, പടവലം, മുരിങ്ങ, വേങ്ങ, കൂവളം, അമ്പഴം, ഞാവല്‍, വാഴ, കരിമ്പ് എന്നിങ്ങനെ നമുക്ക് ചുറ്റും കാണുന്ന സസ്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കാനുള്ള പ്രവര്‍ത്തനം കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയും അതിനെ (തന്‍റെ അറിവിനനുസരിച്ച്) പട്ടികപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക. എഴുതിയ സസ്യങ്ങളില്‍ അറിയാത്തവയുടെ വിശേഷങ്ങളും അവ പൂക്കുന്നവയോ കായ്ക്കുന്നവയോ എന്നും അതിന്റെ ശാസ്ത്രീയനാമവും മറ്റും ഒരുപരിധിവരെ ഇന്റര്‍നെറ്റില്‍ പരിശോധിച്ചാല്‍ ലഭിക്കുന്നതാണ്. അങ്ങനെ സംസ്കൃതപഠനത്തില്‍ ഐ.സി.ടി. സാധ്യത ഉപയോഗിക്കുകയും ചെയ്യാം. അല്ലാതെ നീണ്ടപട്ടിക തയ്യാറാക്കി ഇവിടെപ്രസിദ്ധീകരിച്ചാല്‍ അത് മാത്രം പഠിപ്പിക്കുന്ന ഒരു അവസ്ഥാവിശേഷത്തിലേക്ക് അധ്യാപകരും കുട്ടികളും ഒതുങ്ങിപ്പോകും. ഉദ്യമേന ഹി സിദ്ധ്യന്തി കാര്യാണി എന്നാണല്ലോ? പട്ടിക പെടുത്താന്‍ തയ്യാറാക്കിയ സസ്യങ്ങളില്‍ ഏതിന്റെയെങ്കിലും വിഭാഗത്തെക്കുറിച്ച് സംശയമുണ്ടെങ്കില്‍ ഇവിടെ അത് രേഖപ്പെടുത്തിയാല്‍ അത് ഏത് വിഭാഗത്തില്‍ പ്പെടുന്നവയാണെന്ന് തീര്‍ച്ചയായും മറുപടിനല്കുന്നതായിരിക്കും.

      വാതി എന്ന ക്രിയാ രണ്ടാം ഗണമായ അദാദി ഗണത്തില്‍ വരുന്നവയാണ്. അതിന്ന വികരണപ്രത്യയമിില്ല. അതിനാല്‍ ധാതുവോട് നേരിട്ട് തിങ് പ്രത്യയങ്ങള്‍ ചേരുന്നു.
      വാ+തി – വാതി, വാ+തഃ – വാതഃ, വാ+ന്തി -വാന്തി എന്നിങ്ങനെ .
      ലട് പരസ്മൈപദി രൂപങ്ങള്‍ ഇപ്രകാരമാണ്.
      വാതി വാതഃ വാന്തി
      വാസി വാഥഃ വാഥ
      വാമി വാവഃ വാമഃ
      യാതി, മാതി, അസ്തി, രാതി, ലാതി, സ്നാതി, പാതി, ഭാതി മുതലായ നിത്യോപയോഗത്തില്‍ അത്യാവശ്യങ്ങളായ ക്രിയാപദങ്ങളുടേയും രൂപങ്ങള്‍ (പ്രായേണ) ഇതേരൂപത്തിലാണ്

      • ഹരിപ്രസാദ് കടമ്പൂര് says:

        മധ്യമപുരുഷ ബഹുവചനം വാന്തി എന്നുതന്നെ നല്കിപ്പോയിട്ടുണ്ട് അത് എനിക്ക്പറ്റിയ കൈയബദ്ധമാണ്. വാഥ എന്നു തിരുത്തിവായിക്കാന്‍ അപേക്ഷ. (എഡിറ്റിംഗിനുള്ള സൗകര്യം കാണുന്നില്ല)

        • Bindu,vs says:

          സർ
          ഒരു പാട് നന്ദിയുണ്ട്. സാറിന്റെ ഉപദേശമനുസരിച്ച് ഞാൻ അത് ചെയ്യും

  87. Bindu,vs says:

    സർ പ്രഭാത സന്ധ്യാ സുന്ദര ദ്യശ്യം നിതരാം പശ്യാമി ഇവിടെ സന്ധ്യാ എന്ന പദം അർത്ഥമാക്കുന്നത് എന്താണ്

    • रामचन्द्रः says:

      कालविशेष एव। പകലിനും രാത്രിക്കുമിടയിലുള്ള കാലം സായം സന്ധ്യ. രാത്രിക്കും പകലിനുമിടയിലെ കാലം പ്രഭാതസന്ധ്യ അല്ലെങ്കില്‍ ഉഷഃസന്ധ്യ.ത്രിസന്ധ്യ (മൂവന്തി) പ്രസിദ്ധമാണെല്ലോ?. ചുരുക്കത്തില്‍ സൂര്യോദയത്തിെലെ സന്ധ്യ പ്രഭാതസന്ധ്യയും. അസ്തമയത്തിലെ സന്ധ്യ സായം സന്ധ്യയും. മധ്യാഹ്നത്തിലും ഒരു സന്ധ്യയുണ്ട്. അതാണ് മൂന്നു സന്ധ്യകള്‍ എന്ന് പറയാന്‍ കാരണം.

  88. greeshma says:

    വായനയെ കുറിച്ച് മഹാത്മാക്കള്‍ പറഞ്ഞ വചനങ്ങള്‍ -സംസ്കൃതത്തിലുളളവ- പ്രസിദ്ധീകരിക്കാമോ?

    • വിജയൻ വി പട്ടാമ്പി says:

      പഠനാജ്ജായതെ ജ്ഞാനം പOനാജ് ജായതെ യശ: പഠനം സർവലോകേഭ്യേ: മനശ്ശക്തിവിധായകം ‘ ധർമാർഥ കാമ മോക്ഷാണാം സാധകം പoനം മതം

  89. K.S.Leena, Pandalam,Pathanamthitta says:

    पूर्वम् പ്റയോഗിക്കുമ്പോൾ ഏത് വിഭക്തിയാണ് വരേണ്ടത്?

  90. greeshma says:

    നവവാണിയുടെ ഹൃദയവിശാലതയ്ക്ക് അകമഴിഞ്ഞ അഭിനന്ദനങ്ങള്‍… ..
    സംസ്കൃതത്തിന് മാത്രമല്ല എല്ലാ വിഭാഗക്കാര്‍ക്കും ഉപകാരപ്പെടുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന്;
    ടി ടി സി നോട്ടിഫിക്കേഷന്‍സ്, ബസ് കണ്‍സഷന്‍ തുടങ്ങി ഐ ടി കോഴ്സിന്‍റെ നോട്ടുകള്‍ വരെ.
    മറ്റു വിഷയക്കാര്‍ അത് പ്രത്യേകം എടുത്തു പറഞ്ഞൂ.

  91. Adidev.c.s says:

    കാദംബരി എന്ന കഥയിൽ ഉപയോഗിച്ചിരിക്കുന്ന സംസ്കൃതം കഠിനമാണോ അതോ ലളിതമാണോ

    • रामचन्द्रः says:

      ഭാഷ അധികം കഠിനമല്ല എന്നാല്‍ ലളിതവുമല്ല. ദീര്‍ഘമായ വാക്യങ്ങള്‍ അന്വയിച്ച് അര്‍ത്ഥം ഗ്രഹിക്കാന്‍ കുറച്ചധികം ശ്രദ്ധിക്കണം

  92. രെജി കെ ആര്‍ says:

    वॆदान्षि എന്ന ശബ്ദത്തിന് അര്‍ത്ഥം ?

    • रामचन्द्रः says:

      प्रकरणं सूच्यताम्। എവിടെയാണ് ഈ വാക്ക് ശ്രദ്ധയില്‍ പെട്ടതെന്ന് സൂചിപ്പിക്കുക.

      • രെജി കെ ആര്‍ says:

        അറിയില്ല അര്‍ത്ഥവത്തായ വാക്കാണോ

        • रामचन्द्रः says:

          ഇങ്ങനെയൊരു വാക്ക് സംസ്കൃതത്തില്‍ കണ്ടിട്ടില്ല.

  93. Nandu Raveendran says:

    नमांसि। नूतनशब्दस्य स्त्रियां नूतनेति रूपं खलु। नूतनीति ईकारान्तं कुतः। अत्र समस्यापूरणपरिच्छेदे तथा लिखितं दृश्यते।

    • रामचन्द्रः says:

      नवशब्दात् तनप् प्रत्यये नवस्य नू आदेशे च नूतनः इति रूपम्। तत्र स्त्रीत्वविवक्षायां टाबेव न तु ङीप् ङीष् ङीनादयः। अतः नूतना इति रूपम् साधु नूतनी समस्या इति अनवधानतया कृतं स्यात्। सूचनायै धन्यवादः। इतः परं सम्पादनं करिष्यते।

  94. Bindu says:

    गम् दाधोः ल्यबन्तप्रत्याः
    आगत्य,आगम्य ethe randum sariyano sir pls clarify

    • रामचन्द्रः says:

      रूपद्वयमपि साधु।
      अनुदात्तोपदेशवनतितनोत्यादीनामनुनासिकलोपो झलि क्ङिति (पा.सू.६.४.३७)इति सूत्रेण क्त्वा प्रत्यये परे अनुनासिकलोपः विधीयते। गम्+क्त्वा = गत्वा। अत्र म् इत्यनुनासिकलोपः ल्यप् प्रत्यये परे विकल्प्यते वा ल्यपि (पा.सू. ६.४.३८)इति सूत्रेण। अतः अनुनासिकलोपे आगत्य इति, लोपाभावे आगम्य इति च रूपे।

    • Bindu,vs says:

      സർ,
      പ്ര ഭാത സന്ധ്യാ -സുന്ദരദൃശ്യം ഇവിടെ സന്ധ്യ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്താ ണ്

  95. Sre edevi says:

    പ്രതിഭാ ഇതി സ്ത്രീലിംഗം പദം. ഏവം ചേത് കഥം ബഹുമുഖ പ്രതിഭ സ്യ ഇതി പ്രയോഗ സ്യ സാധുത്വം?

    • रामचन्द्रः says:

      बहुमुखा प्रतिभा यस्य सः बहुमुखप्रतिभः। बहुव्रीहिसमासे अन्यपदस्य लिङ्गवचनानुसारमेव विभक्तिप्रत्ययाः योज्यन्ते, न तु उत्तरपदस्य। ബഹുമുഖമായ പ്രതിഭയുള്ളവന്‍. ഇവിടെ ബഹുമുഖത്തിനോ പ്രതിഭയ്ക്കോ അല്ല പ്രാധാന്യം. അതുള്ളവന്‍ എന്ന അര്‍ത്ഥത്തിന് പ്രാധാന്യം. മലയാളത്തില്‍ ബഹുമുഖപ്രതിഭന്‍ എന്നു പറയാം.

  96. Sre edevi says:

    പ്രതിഭ: ഇതി പുല്ലിം ഗേ പ്രയോഗ: അസ്തിവാ? ഉദ സ്ത്രീലിം ഗേ പ്രതിഭാ ഇത്യേവ

    • रामचन्द्रः says:

      प्रतिभा इति टाबन्तं पदम्। अतः स्त्रीलिङ्गे एव प्रयोगः।

  97. Sre edevi says:

    സന്തുലയ തി ണി ജന്തമല്ലേ? പ്രേരണാർത്ഥം ആകില്ലേ? Balance ചെയ്യിപ്പിയ്ക്കൽ ആകില്ലേ?

    • रामचन्द्रः says:

      तुल उन्माने എന്ന ധാതു. ചുരാദി ഗണത്തിലേതാണ്. ചുരാദി ണിച് സ്വാര്‍ത്ഥമാണ്, പ്രേരകാര്‍ത്ഥമല്ല. പക്ഷേ സന്തുലയതി എന്ന് വരില്ല സന്തോലയതി എന്നേ വരൂ. സന്തുലനം കരോതി എന്ന് പറയാം.

  98. Sre edevi says:

    Balance ചെയ്യുക ‘ എന്നതിന്റെ സംസ്കൃതം എന്താണ്

    • रामचन्द्रः says:

      सन्तुलनं करोति,सन्तोलयति-Balance, सन्तुलितम्-Balanced

  99. सुकुमारः says:

    ധര്‍മപുത്രര്‍ മുതലായവര്‍ പാണ്ഡഉവിന്റെ ഔരസസന്താനങ്ങള്‍ അല്ലാതിരിക്കെ പാണ്ഡവര്‍ എന്ന് പറയുന്നതിന്‍റെ അടിസ്ഥാനം എന്താണ്?

    • रामचन्द्रः says:

      पितरः पञ्च इति प्रसिद्धः
      जनिता चोपनेता च यश्च विद्यां प्रयच्छति।
      अन्नदाता भयस्त्राता पञ्चैते पितरःसमृताः।।
      ഇത് പ്രകാരം ജന്മം നല്‍കുന്നതൊഴികെയുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പുത്രത്വയോഗ്യതയുണ്ട്. അതാവാം കാരണം

      • ശങ്കരനാരായണൻ says:

        അനുലോമ പ്രതിലോമ വിവാഹത്തിൽ പെടുന്നവർക്കുണ്ടാകുന്ന പുത്രന്മാരെ പറ്റിയും ദേവകളിൽ നിന്നും ബ്രാഹ്മണരിൽ നിന്നും ജനിക്കുന്ന പുത്രന്മാരെ പറ്റിയും മഹാഭാരതത്തിൽ പാണ്ഡു കുന്തിയോട് പറയുന്ന ഭാഗത്തിൽ ഇക്കാര്യം വിശദമായി പറയുന്നുണ്ട്
        സംഭവ പർവ്വത്തിൽ ആണ് അത്. അദ്ധ്യായം നിശ്ചയമില്ല
        Dr. Kട നായരുടെ മഹാഭാരതം വിവർത്തനത്തിൽ ഇത് പറയുന്നുണ്ട് കുണ്ഡർ എന്ന പുത്ര വിഭാഗത്തിൽ പെടുന്നവരാണിവർ പാണ്ഡു ഗോളകൻ എന്ന പിതൃവിഭാഗത്തിലും പെടുന്നു
        മനുസ്മൃതി 9 10 അധ്യായങ്ങളിലും വൃദ്ധ ഗൗതമ ധർമ്മ സുത്രത്തിലും ഈ വിഭാഗങ്ങളെ പറ്റി സലക്ഷണം വിശദീകരണം ഉണ്ട്

  100. Dr. P. Narayanan says:

    “भारत करसेना” इति शब्दः कमर्थं प्रस्तौति?

    • रामचन्द्रः says:

      कमप्यर्थं न प्रस्तौति, स्थलसेना इति स्यात्, करसेना इति अनवधानेन प्रयुक्तः स्यात्।

      • Dr. P. Narayanan says:

        अस्मिन्नेव जालपुटे प्रश्नोत्तरविभागे स्पर्धार्थप्रश्नेषूत्तरविकल्पः कश्चनैवं लिखितो दृश्यते। नाधुनावधि सोयं सम्पादितः।

        • रामचन्द्रः says:

          सूचनायै धन्यवादाः,इतःपरमपि यथाकालं सूचना दीयताम्।

  101. ഉണ്ണി says:

    കിരാതാ൪ജ്ജുനീയം വനേചര പ൪വ്വം
    ആദ്യ ശ്ളോകം ദയവായി പറഞ്ഞു തരാമോ?

    • ഉണ്ണി says:

      വനേചര പ൪വ്വം അല്ല വനേചര വചനം ആണ് ക്ഷമ്യതാം

      • रामचन्द्रः says:

        വനേചരപര്‍വമില്ല, വനേചരവൃത്താന്തം. ഇത് ഒന്നാം സര്‍ഗത്തിലാണ്. ഒന്നാം സര്‍ഗം തുടങ്ങുന്നത്-
        श्रियः कुरूणामधिपस्य पालनीं
        प्रजासु वृत्तिं यमयुङ्क्त वेदितुम्।
        स वर्णिलिङ्गी विदितः समाययौ
        युधिष्ठिरं द्वैतवने वनेचरः।। എന്ന ശ്ലോകത്തോടെയാണ്.

        വനേചരവചനം തുടങ്ങുന്നത് നാലാം ശ്ലോകം മുതലാണ്.
        क्रियासु युक्तैर्नृप चारचक्षुषो
        न वञ्चनीयाः प्रभवो/नुजीविभिः।
        अतो/र्हसि क्षन्तुमसाधु साधु वा
        हितं मनोहारि च दुर्लभं वचः।। എന്ന ശ്ലോകം.

  102. श्रीकुमार् तिरुवनन्तपुरम् says:

    नार्यो राष्ट्रस्य सम्पदः

    ഇതിൽ സന്ധിവിഷയകമായി തെറ്റ് വന്നിട്ടുണ്ടോ

    • रामचन्द्रः says:

      नार्यो राष्ट्रस्य सम्पदः – എന്നിടത്ത് സന്ധിദോഷമില്ല. नार्यस् राष्ट्र.. इति स्थिते ससजुषो रुः(8.2.66)എന്ന സൂത്രപ്രകാരം സകാരത്തിന് രേഫം. नार्यर् राष्ट्र.. എന്നാവും. ഇവിടെ हशि च (6.1.110) പ്രകാരം ആദ്യരേഫത്തിന് ഉത്വവും रो रि (8.3.104) എന്ന സൂത്രപ്രകാരം ആദ്യരേഫത്തിന് ലോപവും പ്രാപ്തമാണ്. ഈ അവസ്ഥക്ക് വിപ്രതിഷേധം (തുല്യബലവിരോധം)എന്നാണ് വൈയാകരണന്മാര്‍ പറയുക. അങ്ങനെ വന്നാല്‍ പരത്തിലുള്ള കാര്യം രോ.രി. എന്ന സൂത്രം കൊണ്ട് പ്രാപ്തമായ രേഫലോപം പ്രസക്തമാവും. പക്ഷേ രോ.രി എന്ന സൂത്രം ത്രിപാദിയിലും. ഹശി ച എന്ന സൂത്രം സപാദസപ്താധ്യായിയിലും പെട്ടതിനാല്‍ പരസ്പരം അസിദ്ധമാണ്. पूर्वत्रासिद्धम् (8.2.1)എന്ന അധികാരസൂത്രമനുസരിച്ച്. രോ.രി എന്ന സൂത്രം ഹശി ച എന്നതിന് ബാധയല്ല. അതിനാല്‍ ഹശി ച എന്ന സൂത്രപ്രകാരം ഉത്വം. नार्य उ राष्ट्र…, नार्य उ എന്നിടത്ത് आद्गुणः എന്ന ഗുണം വന്ന് नार्यो എന്നാവും. അതിനാല്‍ സന്ധിദോഷമില്ല. മനസ് രഥം എന്നത് മനോരഥം എന്നാവുന്നതും സമാനസന്ധിയാണ്.

      അഷ്ടാധ്യായി. എട്ടധ്യായം, ഓരോ അദ്ധ്യായത്തിലും നാല് പാദം വീതം. ആകെ 32 പാദങ്ങള്‍. ഇതില്‍ ഏഴദ്ധ്യായവും എട്ടാമദ്ധ്യായത്തിന്റെ ആദ്യ പാദവും ചെര്‍ന്നത് സപാദസപ്താദ്ധ്യായീ. ബാക്കിയുള്ള മൂന്നുപാദം ത്രിപാദീ. ഈ രണ്ട് ബ്ലോക്കുകളും പരസ്പരം അസിദ്ധം എന്നാണ് പൂര്‍വത്രാസിദ്ധം എന്ന സൂത്രത്തിനര്‍ത്ഥം.

  103. Rajalekshmi.A says:

    ശ്രേഷ്ഠഭാഷ പദവി ലഭിച്ച ഭാരതീയഭാഷകൾ ഏതൊക്കെ?സംസ്കൃതത്തേക്കാൾ പ്രാചീനം തമിഴാണോ?

    • रामचन्द्रः says:

      തമിഴ്, സംസ്കൃതം, കന്നട, തെലുങ്ക്, മലയാളം, ഒഡിയ എന്നിവയാണ് ശ്രേഷ്ഠഭാഷാപദവി ലഭിച്ച ഭാരതീയഭാഷകള്‍
      2004- തമിഴ്, 2005-സംസ്കൃതം, 2008-കന്നട,തെലുങ്ക്, 2013-മലയാളം, 2014-ഒഡിയ എന്നാണ് ക്രമം. സംസ്കൃതത്തെക്കാ‍ള്‍ പ്രാചീനമായതുകൊണ്ടല്ല തമിഴിന് ആദ്യം ശ്രേഷ്ഠഭാഷാപദവി കൊടുത്തത്. തമിഴര്‍ ആദ്യം ആവശ്യമുന്നയിച്ചു അത് ലഭിച്ചു. അതിനുശേഷം സംസ്കൃതപ്രേമികള്‍ ആവശ്യമുന്നയിച്ചു. അതുപോലെ തുടര്‍ന്നുള്ള ഭാഷകളും.

      • Rajalekshmi.A says:

        നന്ദി സാർ..ഏറ്റവും പുരാതന ഭാഷ തമിഴാണ് എന്ന് ഒരു പരാമർശം കണ്ടു.ശരിയാണോ?

        • ഹരിപ്രസാദ് കടമ്പൂര് says:

          ദ്രാവിഢഗോത്രത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷ തമിഴുതന്നെയാണ്. സംസ്കൃതം ആ ഗോത്രത്തില്‍ പെട്ടതല്ല. അതിനാല്‍ രണ്ടും അവരവരുടെ തറവാട്ടിലെ മുതുമുത്തശ്ശിമാര്‍ തന്നെയാണ്.

  104. Rajalekshmi.A says:

    പ്രക്ഷാളയിത്വാ എന്ന് രൂപമുണ്ടോ? ക്ഷാളയതി എന്നതിൻറെ ക്ത്വാന്ത-ല്യബന്ത-തുമുന്നന്തരൂപങ്ങൾ ?

    • रामचन्द्रः says:

      क्षल् शौचकर्मणि എന്ന ധാതുവില്‍ നിന്നാണ് ക്ഷാളയതി എന്ന ക്രിയാപദമുണ്ടായത്. ചുരാദിഗണത്തിലായതിനാല്‍ ണിച്(പ്രേരകാര്‍ത്ഥമില്ല, സ്വാര്‍ത്ഥം) പ്രത്യയം ചേര്‍ന്ന രൂപമാണ്. ക്ത്വാന്തരൂപം ക്ഷാളയിത്വാ, തുമുന്നന്തം-ക്ഷാളയിതും, ല്യബന്തം – പ്രക്ഷാള്യ. ഉപസര്‍ഗം ചേര്‍ന്ന ധാതുവിന് വിധിക്കുന്ന ക്ത്വാ പ്രത്യയം ല്യപ് ആയി മാറും. അതിനാല്‍ പ്രക്ഷാളയിത്വാ എന്ന രൂപമില്ല.

  105. രോഹിത്.എംഎസ്‌ says:

    സർ,
    ഞാന്‌ 9 ക്ളാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി ആണ്.എൻറെ സംശയം ഇതാണ്.
    ഹരിവംശം മഹാഭാരതത്തിൽ ഉള്ളതാണോ? വിശദമാക്കുക.

    • रामचन्द्रः says:

      ഹിരിവംശം മഹാഭാരതത്തിന്റെ ഖിലം(പരിശിഷ്ടം)ആയി കണക്കാക്കുന്നു. കൃഷ്ണകഥയാണ് പ്രതിപാദ്യം. പുരാണത്തിന്റെ രീതിയിലാണ് രചന. ഭാഗവതം പോലെ തന്നെ ഭക്തര്‍ക്ക് പ്രിയമുള്ളതാണ് ഹരിവംശവും. വ്യാസപ്രണീതമാണ്. ഹരിവംശം.

  106. :ഉല്ലാസ് സംസ്കൃതി says:

    ക്രിയാവിശേഷണം എന്നതിന് ആധികാരിക നിർവചനം പറയാമോ?

    • रामचन्द्रः says:

      ക്രിയയെ വിശേഷിപ്പിക്കുന്നത് ക്രിയാവിശേഷണം. സഃ ഗച്ഛതി എന്ന വാക്യത്തില്‍ ഗച്ഛതി എന്നത് ക്രിയ. സഃ മന്ദം ഗച്ഛതി എന്നിടത്ത് മന്ദം എന്നത് ഗച്ഛതി എന്ന ക്രിയയോട് അന്വയിക്കുന്നതും ആ ക്രിയയെ വിശേഷിപ്പിക്കുന്നതുമാണ്. അതിനാല്‍ അത് ക്രിയാവിഷേഷണം. ക്രിയാവിശേഷണത്തിന് വിഭക്തിവചനഭേദങ്ങളില്ല. അവ്യയം പോലെ തന്നെ.

    • :ഉല്ലാസ് സംസ്കൃതി says:

      സർ’ സമസനം സമാസം’ എന്ന പറയുന്നതു പോലെ ഒരു കാരിക പോലെ ക്രിയാവിശേഷണത്തിന് നിർവചനം ലഭിക്കുമോ

  107. संगीता says:

    अद्यत्वे इति पदं साधु वा? अद्यतन अपि समानार्थं ददाति?

    • Dr. P. Narayanan says:

      अद्यत्व
      {@अद्यत्व@}¦ न० अद्य तद्वृत्तेर्भावः अद्य + त्व । एतद्दिवसवृत्तित्वे वर्त्तमानत्वे ।
      (वाचस्पत्यम्)

  108. Rajalekshmi.A says:

    രുക്മണി എന്നതോ രുഗ്മണി എന്നതോ ശരി?

    • रामचन्द्रः says:

      रुक्मं – काञ्चनं -वर्णमस्ति अस्याः इति रुक्मिणी –
      സ്വര്‍ണ്ണത്തിന്റെ നിറമുള്ളവള്‍. രുക്മം എന്നതിന് കാഞ്ചനം എന്നര്‍ത്ഥം. അതിനാല്‍ രുക്മിണീ തന്നെ.

  109. Greeshma says:

    ശ്രാവണനക്ഷത്രത്തെ കുറിച്ച് വിശദീകരിക്കാമോ?

    • Dr. P. Narayanan says:

      ശ്രാവണനക്ഷത്രമല്ല, ശ്രവണാനക്ഷത്രമാണു്. തിരുവോണം. ശ്രവണാനക്ഷത്രസംബന്ധിയായ മാസം ശ്രാവണമാസം.

  110. Greeshma says:

    may god bless you എന്നതിന്‍റെ സംസ്കൃതം മംഗളം ഭൂയാത് ആണോ?

  111. नवीनशङ्करः says:

    ശിഗ്രുഃ എന്നത് മുരിങ്ങയാണെന്നും അലാബു എന്നത് മത്തങ്ങയാണെന്നും മകളുടെ പാഠപുസ്തകത്തിൽ കണ്ടു. ശരിക്ക് അലാബു മത്തങ്ങയാണോ? അതോ ചുരയ്ക്കയോ? അലാബു എന്നുകഴിഞ്ഞ് വിസർഗം വേണോ (അലാബു / അലാബുഃ)? മുരിങ്ങയ്ക്ക് സംസ്കൃതത്തിൽ മുരുങ്ഗീ എന്നുതന്നെ പേരില്ലേ?

    • रामचन्द्रः says:

      മുരിങ്ങക്ക് ശിഗ്രുഃ എന്നാണ് പേര്. മുരുങ്ഗീ എന്ന് പേരുള്ളതായി അറിവില്ല. എവിടെയാണ് പരാമര്‍ശിച്ചതെന്ന് വിശദീകരിച്ചാല്‍ പരിശോധിക്കാം.
      അലാബുഃ, അലാവുഃ, അലാബൂ. എന്ന് പുല്ലിങ്ഗത്തിലും സ്ത്രീലിംഗത്തിലും രൂപമുണ്ട്. മത്തങ്ങയാണെന്നും ചുരക്കയാണെന്നും വാദിക്കുന്നുണ്ട്. രണ്ടും ശരിയാവാം എന്ന് ഭാവപ്രകാശം നോക്കിയാല്‍ മനസ്സിലാവും.
      കാരിക ഇതാ..
      അലാവുഃ കഥിതാ തുംബീ
      ദ്വിധാ ദീര്‍ഘാ ച വര്‍ത്തുളാ
      മിഷ്ടം തുംബീ ഫലം ഹൃദ്യം
      പിത്തശ്ലേഷ്മാപഹം ഗുരു
      വൃഷ്യം രുചികരം പ്രോക്തം
      ധാതുപുഷ്ടി വിവര്‍ധനം.

      തുംബീ, പിണ്ഡഫലാ, മഹാഫലാ എന്നിവ പര്യായപദങ്ങളാണ്.

  112. नवीनशङ्करः says:

    ഗമ്യതാം എന്നതിന്റെ മലയാളവിവർത്തനം എങ്ങനെയാണ്?
    നമുക്ക് പോകാം (Let us go) എന്നത് സംസ്കൃതത്തിൽ എങ്ങനെ പറയും? ദ്വിവചനത്തിലും ബഹുവചനത്തിലും വ്യത്യാസം വരുമോ?

    • रामचन्द्रः says:

      ഗമ്യതാം എന്ന പദം ഗമ് ധാതുവിന്റെ കര്‍മണി ലോട് ആണ്. ലോട് ലകാരത്തിന് ആശിസ് അനുഗ്രഹം മുതലായ അര്‍ത്ഥങ്ങളാണ്. ഭവാന്‍ ഗച്ഛതു എന്ന് കര്‍ത്തരിയില്‍ പറയുന്നതിന് സമമാണ് ഭവതാ ഗമ്യതാം എന്ന് കര്‍മണി രൂപവും.താങ്കള്‍ പോയാലും/പോയ്ക്കൊള്ളുക എന്നീ അര്‍ത്ഥങ്ങള്‍.

      നമുക്ക് പോകാം എന്നതിനും ലോട് ലകാരം പ്രയോഗിക്കാം, ഗച്ഛാവ(ദ്വിവചനം)ഗച്ഛാമ(ബഹുവചനം)

  113. Greeshma says:

    നമസ്തേ

    സംസ്കൃതത്തില്‍ സമയത്തെ കുറിച്ച് പറയുന്ന അവസരത്തില്‍ 1.05 ,1.10 1.20,1.35 തുടങ്ങിയവയെ എങ്ങനെയാണ് പറയുന്നത്.

    • ജോസ് says:

      ഒരുമണി എന്നതിന് ഏകവാദനം എന്നു പറയാം. 1:05 പഞ്ചനിമേഷാധിക ഏകവാദനം
      1:10 ദശനിമേഷാധിക ഏകവാദനം എന്നിങ്ങനെ പറയാം. ദശാധിക ഏകവാദനം എന്നും പറയാം.

    • Greeshma says:

      നന്ദി

      ഇത്രയും എളുപ്പമാണെന്ന് കരുതിയില്ല.

  114. संगीता says:

    धन्यवादः।

  115. ബാബുദാസ് says:

    ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് മനുഷ്യർ പുറത്തിറങ്ങരുത് ഭക്ഷണം കഴിക്കരുത് എന്നൊക്കെ താക്കീത് ചെയ്യുന്നതിന്റെ ശാസ്ത്രയുക്തി എന്താണ്

    • रामचन्द्रः says:

      ഇതിന് ശാസ്ത്രയുക്തി ഒന്നും തന്നെയില്ല. അന്ധവിശ്വാസം മാത്രം.

  116. Smitha nambiar GHS Nellikkurussi says:

    शिग्रुः इत्यस्य पदार्थ:कः १

    • रामचन्द्रः says:

      शाकविशेषः, – हरितशाकः, सुपत्रकः
      शेते वायौ इत्यर्थे शीङ् धातोः रुः प्रत्ययः गुगागमश्च

  117. संगीता says:

    आपदा, विपदा इति आकारान्तस्त्रीलिङ्गशब्दाः सन्ति?

  118. संगीता says:

    वाक्+मूलम्=वाग्मूलम्(जश्त्वम्) अथवा
    वाङ्मूलम् (अनुनासिकम्) द्वयमपि शुद्धम्?

    • Dr. P. Narayanan says:

      द्वयमपि । “वा पदान्तस्ये”त्यनुनासिकविकल्पः।

      • संगीता says:

        धन्यवादः। क्षम्यताम्। “वा पदान्तस्ये” – न अवगच्छामि।

        • रामचन्द्रः says:

          अनुस्वारस्य परसवर्णत्वेन विहितः
          अनुनासिक एव वा पदान्तस्य इत्यनेन विकल्प्यते। अत्र तु यरो/नुनासिके/नुनासिको वा ८-४-४५ इति सूत्रेण अनुनासिकविकल्पः।

          • संगीता says:

            धन्यवादः। मूलम्, मयम्, मात्रम् इत्येतेषां प्रत्ययानां योगे अनुनासिकम् अवश्यं करणीयम् इति नियमः अस्ति?

          • Dr. P. Narayanan says:

            साधु। भ्रममूलं मत्कथनम्। क्षम्यताम्। यरोनुनासिकेनुनासिको वा इति सूत्रमेवात्र।

  119. संगीता says:

    करेणुः इत्युक्ते गजः?

    • रामचन्द्रः says:

      के – मस्तके रेणुः – पांसु यस्य इति विग्रहे करेणुः इति पदम्। हस्ती-गजः इत्यर्थः, स्त्रियामपि करेणुः इत्येव, हस्तिनी इत्यर्थः

  120. संगीता says:

    गो शब्दस्य पुं, स्त्री लिङ्गे समानरूपं किम्?

    • रामचन्द्रः says:

      गोशब्दः पुंल्लिङ्गे स्त्रीलिङ्गे च समानरूपं भजते। पुंसि अनड्वान् इति स्त्रियां धेनुरिति च अर्थः।

  121. संगीता says:

    श्चुत्वम्,जश्त्वम्,चर्त्वम् इत्यादीनां व्यञ्जनसन्धीनां क्रमः कः?
    उदा: तत्+ज्वलति=तद्+ज्वलति(जश्त्वं)=तज्+ज्वलति (श्चुत्वं)=तज्ज्वलति।
    अथवा
    प्रथमं श्चुत्वम्, अनन्तरं जश्त्वं वा?
    उत्तरं समानमेव, तथापि किमपि क्रमनियमः अस्ति वा इति ज्ञातुम् इच्छामि।

    • रामचन्द्रः says:

      जश्त्वमिति झलां जश् जशि ८-४-५२ इति सूत्रेण विहिता सन्धिः. श्चुत्वमिति स्तोः श्चुना श्चुः ८-४-३९ इति सूत्रेण विहितश्च। सूत्रयोः क्रमाङ्कानुसारं प्रथमं स्तोः श्चुना श्चुः इति सूत्रं प्रवर्तते(श्चुत्वम्)। तथा तच् ज्वलति इति जायते, पुनः झलां जश्…इतिसूत्रेण चकारस्य जकारः (जश्त्वम्)च।

      • संगीता says:

        धन्यवादः। समानमेव ष्टुत्वम् अनन्तरं जश्त्वम्?
        उत्+डयते= उट्+डयते (ष्टुत्वम्)= उड्डयते (जश्त्वम्)

      • Sivakumari katuri says:

        तद् इत्यस्य दकारान्तत्वात् तद् ज्वलति इति एव शक्यं ननु

  122. M.Beena says:

    Sir samsayaama Enna vakkinte artham paranhu tharumo

    • रामचन्द्रः says:

      ഇത് ഏതെങ്കിലും വാക്യത്തില്‍ ഉള്ളതാണെങ്കില്‍ ആ വാക്യം ചേര്‍ക്കാമോ? സംശയാത്മാ എന്നാണോ ഉദ്ദേശിച്ചത്?

  123. ഉല്ലാസ് സംസ്കൃതിഃ says:

    സർ അക്കാദമിക് മാസ്റ്റർ പ്ലാനിന് ഒരു സംസ്കൃത പരിഭാഷ വേണമെല്ലോ *ശ്രേഷ്ഠ ശൈക്ഷിക ആസൂത്രണ പദ്ധതി* എന്നത് ഉചിതമാണെന്നു തോന്നുന്നുണ്ടോ??

    • रामचन्द्रः says:

      അക്കാദമിക് എന്ന വാക്കിന് ശൈക്ഷികം എന്നുപയോഗിച്ചാല്‍ പൂര്‍ണത കൈവരില്ല. അധിവിദ്യായാഃ ഭാവം -ആധിവിദ്യം എന്ന വാക്ക് ഒരു പരിധിവരെ ചേരു. പക്ഷേ സാമാന്യജനങ്ങള്‍ക്ക് മനസ്സിവാവില്ല. അക്കാദമി എന്ന വാക്ക് സംസ്കൃതത്തില്‍ ചേര്‍ത്ത് അക്കാദമികം എന്ന് പറയാറുണ്ട്. പാഠപുസ്തകം ശ്രദ്ധിച്ചാല്‍ കാണാം. മാസ്റ്റര്‍ പ്ലാനിന് അധിയോജനാ പോലുള്ള വാക്കുകള്‍ ചേരും.
      അപ്പോള്‍ അക്കാദമികാധിയോജനാ എന്ന് പ്രയോഗിക്കാവുന്നതാണ്.

  124. Rajalekshmi.A says:

    അലം -നിഷേധാർത്ഥത്തിൽ തൃതീയ,പര്യാപ്താർത്ഥത്തിൽ ചതുർത്ഥി..പറഞ്ഞ് തരാമോ?

    • വിജയൻ വി പട്ടാമ്പി says:

      അലം മഹീ പാല!തവ ശ്രമേണ ( നിഷേധം) പാരണാ ക്ഷുധിത സ്യ ത്യപ്ത്യൈ:- രഘുവംശം അലം വിവാ ദേന ദീപ: പ്ര കാ ശായ അലം ( ലൗകി കോ ദാഹരണം)

  125. Rajalekshmi.A says:

    ധ്യേയവാക്യം,ഘോഷവാക്യം, മുദ്രാവാക്യം ഇവയെല്ലാം ഒന്നാണോ?

    • रामचन्द्रः says:

      ഇവ ഒന്നല്ല. സത്യമേവ ജയതേ തുടങ്ങി നമ്മള്‍ ധ്യേയവാക്യം എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ മുദ്രാവാക്യമാണ്. ഒരു സ്ഥാപനത്തിന്റെ, രാജ്യത്തിന്റ മുദ്രയായി സ്വീകരിച്ച വാക്യം എന്ന അര്‍ത്ഥത്തില്‍ മുദ്രാവാക്യം. മലയാളത്തില്‍ ഈ വാക്കിന്റെ രൂഢി എപ്രകാരമാണെന്നറിയാമല്ലോ അതായിരിക്കാം ധ്യേയവാക്യം എന്ന പദം സ്വീകരിച്ചത്.ധ്യാതും യോഗ്യം ധ്യേയം.ധ്യേയം ച തത് വാക്യം ച ധ്യേയവാക്യം. നാം മനസ്സില്‍ പ്രതിഷ്ഠിക്കേണ്ടതായ വാക്യം എന്ന് താത്പര്യം. ഘോഷവാക്യം എന്നത് ഘോഷിക്കപ്പെടേണ്ട വാക്യമാണ്. രാഷ്ട്രീയക്കാര്‍ ഇതിനെയാണ് മുദ്രാവാക്യമെന്ന് പറയുന്നത്.

  126. Rajalekshmi.A says:

    നൈമിഷാരണ്യത്തിൻറെ പ്രത്യേകത എന്താണ് ?

    • रामचन्द्रः says:

      ഭഗവാന്‍ ചക്രായുധം കൊണ്ട് അസുരസൈന്യത്തെ നിമിഷനേരം കൊണ്ട് കൊന്നൊടുക്കിയ വനമാണ് നൈമിഷാരണ്യം. നിമിഷമാത്രേണ ശത്രുബലം നിഹതമത്ര ഇത്യതഃ നൈമിഷാരണ്യമിതി സംജ്ഞാ. ഇക്കാര്യം വരാഹപുരാണത്തില്‍ ഗൗരമുഖന് ഭഗവാന്‍ ഉപദേശിക്കുന്നുണ്ട്. വ്യാസമഹര്‍ഷിയുടെ ശിഷ്യനായ സൂതന്‍ ശൗനകന്‍ തുടങ്ങിയ മുനിമാര്‍ക്ക് ഭാഗവതം ഉപദേശിച്ചതും നൈമിഷാരണ്യത്തില്‍ വെച്ചാണ്.

      നൈമിഷേ/നിമിഷക്ഷേത്രേ ഋഷയഃ ശൗനകാദയഃ
      സത്രം സ്വര്‍ഗായ ലോകായ സഹസ്രഃ സമമാസദാഃ
      ത ഏകദാ തു മുനയഃ പ്രാദര്‍ഹുതഹുതാഗ്നയഃ
      സത്കൃതം സൂതമാസീനം പപ്രഛുരിദമാദരാത്. …

      ഭാഗവതം പ്രഥമസ്കന്ധം പ്രഥമഃ അധ്യായഃ.

  127. AJIN.M.J says:

    Om Mahadevaya Vidmahe Rudramurtaye Dhimahi
    Tannah Shivah Prachodayat॥

    ॐ महादेवाय विद्महे रुद्रमूर्तये धीमहि
    तन्नः शिवः प्रचोदयात्॥

    Sir ഈ മന്ത്രത്തിൽ എത്ര അക്ഷരം ഉണ്ട്?
    ഈ മന്ത്രത്തിൽ അക്ഷരപ്പിശക് ഉണ്ടോ?

    • रामचन्द्रः says:

      ഇത് ഗായത്രിയാണ്. ഗായത്രീ ഛന്ദസ്, ഓരോ പാദത്തിലും 6 അക്ഷരം വീതമുള്ള ഛന്ദസ്. ഒരു മന്ത്രത്തില്‍ മൊത്തം 24 അക്ഷരം വരും.മൂന്നു വരിയില്‍ എഴുതുമ്പോള്‍ ഓരോ വരിയിലും എട്ടക്ഷരം വീതം.

  128. अभिरामः says:

    कवि शब्दस्य तृतीया एकवचनम् कविना पति शब्दस्य पत्या कारणम् किम्

    • रामचन्द्रः says:

      तृतीया एकवचने टा इति प्रत्ययः। प्रत्यये आ इति शिष्यते। कविशब्दस्य “शेषो घ्यसखि” १.४.७. इति घिसंज्ञा अस्ति। घिसंज्ञायां सत्यां आ इति प्रत्ययावयवस्य “आङो ना/स्त्रियाम्” ६.३.१२० इति ना आदेशः। अतः कविना इति रूपम्। पति इति शब्दस्य घिसंज्ञा समासान्ते एव भवति। “पति समास एव”( १.४.८.) केवलस्य पतिशब्दस्य घिसंज्ञा नास्तीत्यतः तन्निष्ठः ना आदेशश्च नास्ति। अतः पति+आ= पत्या इति रूपम्। समासे तु घिसंज्ञकत्वात् ना आदेशः, अधिपतिना, गणपतिना, राष्ट्रपतिना इत्यादीनि रूपाणि।

  129. Uma says:

    प्रथम संस्कृत चम्पूकाव्यम् किम्?

    • ശങ്കരനാരായണൻ says:

      രാമായണം ചമ്പൂ
      അതിനു മുൻപ് സാഹിത്യം ഗദ്യവും പദ്യവും ആയിരുന്നല്ലോ
      ഗദ്യാനുബന്ധ രസമിശ്രിതപദ്യസുക്തി എന്ന പദ്യം തന്നെ ഇതിന് തെളിവല്ലേ

      • Uma says:

        കിട്ടിയിടത്തോളം കാവ്യങ്ങളിൽ നളചമ്പുവാണ് ഏറ്റവും പ്രാചീനമായത് എന്ന് ‘സംസ്കൃതസാഹിത്യചരിത്ര’ത്തിൽ കാണുന്നു. മറ്റൊരു പുസ്തകത്തിൽ രാമായണ ചമ്പുവാണ് എന്നും പറയുന്നു.

        • ശങ്കരനാരായണൻ says:

          ശരിയാണ്.( ഹിസ്റ്ററി ഓഫ് ക്ലാസിക്കൽ സാൻസ്ക്രിറ്റ് ലിറ്ററേച്ചർ- കൃഷ്ണമാചാര്യയുടെ പുസ്തകത്തിലും നളചമ്പൂ ആണ് പ്രാചീനം എന്ന് പറയന്നു നളചമ്പു ( ചൗഖാംബ കൃഷ്ണദാസ് സീരീസ് പ്രസിദ്ധീകരിച്ച തളചമ്പുവിലെ ആമുഖത്തിലും പ്രാചീനമായ ചമ്പു നളചമ്പൂ തന്നെ കാലഗണന പ്രകാരം ചമ്പുകളുടെ ഒരു പട്ടിക നവവാണിയിൽ വൈകാതെ upload ചെയ്യും

      • Sre edevi says:

        ആകാംഷാരീത്യാ അന്വയലേഖനം അല്ലെങ്കിൽ ആകാംഷാ പൂർവ്വകരീത്യാ അന്വയലേഖനം.

        ഏതാണ് ശരി

        • रामचन्द्रः says:

          ആകാംക്ഷാ രീത്യാ അന്വയഃ – അഥവാ ആകാംക്ഷാപൂര്‍വകാന്വയഃ.

          ആകാംക്ഷാപൂ‍ര്‍വകരീത്യാ എന്ന് പറയേണ്ടതില്ല

    • ചീഫ് എഡിറ്റർ says:

      ശ്രീ ശങ്കരനാരായണൻ തയ്യാറാക്കിയ ‘ചമ്പൂകാവ്യങ്ങളുടെ ചരിത്രംGeneral downloads-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  130. Rajalekshmi.A says:

    പ്രജാപതി എന്ന് വിളിക്കുന്നത് ശിവനെയാണോ?

    • വിജയൻ വി പട്ടാമ്പി says:

      ശിവനല്ലല്ലോ! പ്രജകളുടെ പതി= രാജാവ്

      • Rajalekshmi.A says:

        ശിവനെന്നോ ബ്രഹ്മാവെന്നോ അർത്ഥത്തിൽ ഉപയോഗിക്കാറുണ്ടോ?സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് കണ്ടത്

        • Rajalekshmi.A says:

          കശ്യപ പ്രജാപതിയെന്നതും പറഞ്ഞ് തരുമോ?

          • ശങ്കരനാരായണൻ says:

            ദക്ഷൽ കശ്യപൻ എന്നിവരെ പ്രജാപതികളായി കാണുന്നത് വിവിധ വംശങ്ങളുടെ പ്രാരംഭം അവരിൽ നിന്നായത് കൊണ്ടാകണം. പ്രജാപതി എന്ന കേവലപദത്തിന് രൂഢി ബ്രഹ്മാവ് എന്ന അർത്ഥത്തിലാണ്

        • ശങ്കരനാരായണൻ says:

          ശിവന് പശുപതി എന്ന പേരുണ്ട് – പാശുപതശൈവ സിദ്ധാന്തപ്രകാരം പശുക്കളുടെ(ജീവന്മാരുടെ ) പതി ആയതിനാലും പാശം (മായാബന്ധം) ഛേദിക്കുന്നതിനാലും പശുപതി ആണ് ശിവൻ

      • ശങ്കരനാരായണൻ says:

        പ്രജാനാം പതി: രാജാവ്
        പ്രജാപതി – ബ്രഹ്മാവ്
        ദേവാനാം പ്രിയ : എന്നതും ദേവപ്രിയ : എന്നതും പോലെ
        പ്രജാ : പ്രജാനാം പതിരാബഭാഷേ എന്ന് കാളിദാസൻ

    • ശങ്കരനാരായണൻ says:

      ബ്രഹ്മാവിനെ
      സ്രഷ്ടാ പ്രജാപതിർവേധാ വിധാതാ വിശ്വസൃഗ് വിഭു എന്ന് അമരം

  131. पाणिवादः says:

    ലേട്ട് ലകാരത്തിന്റെ ഒരു ഉദാഹരണം കാണിക്കാമോ?

    • रामचन्द्रः says:

      भवाति,पताति इत्यादयः लेट् लकारे सन्ति।
      “सूर्ये प्रियो/ग्ना भवाति” इत्युदाहरणे लेट् लिङर्थे प्रयुक्तः
      “प्रणा आयूंषि पारिषत्” इत्यत्र पारिषत् इति लेट् लुङर्थे प्रयुक्तः।
      अधिकविस्तरार्थं सिद्धान्तकौमुदी वैदिकप्रकरणे द्वितीयः अध्यायः द्रष्टव्यः।

  132. Rajalekshmi.A says:

    ഭാഷ്യം -എന്താണെന്ന് പറഞ്ഞ് തരാമോ?

    • रामचन्द्रः says:

      भाष्यते -विवृततया वर्ण्यते इति भाष्यम्। सूत्रविवरणग्रन्थः इत्यर्थः। तल्लक्षणं यथा-
      सूत्रार्थो वर्ण्यते यत्र पदैः सूत्रानुसारिभिः।
      स्वपदानि च वर्ण्यन्ते भाष्यं भाष्यविदो विदुः।।
      प्रशस्तानि भाष्याणि।

      व्याकरणमहाभाष्यम् – पतञ्जलिः।
      ब्रह्मसूत्रम् -शङ्कररामानुजादयः।
      योगसूत्रम् -वेदव्यासः
      सांख्यम् -विज्ञानभिक्षुः।
      गौतमसूत्रम् न्यायसूत्रम्- वात्स्यायनः।
      वैशेषिकसूत्रम् काणादम्-प्रशस्तपादः।
      मीमांसा -शबरस्वामी।

    • Sivakumari katuri says:

      प्राणाः आयूंषि तारिषत् इति उदाहरणम्। लिङर्थे लेट् विधीयते ननु, अतः तारिषत् इति लिङर्थे अस्तीति अवगन्तव्यम्, न तु लुङि।

  133. Adidev.c.s says:

    എന്താണ് ലകാരം

    • रामचन्द्रः says:

      लट्,लिट्,लुट्,लोट्,लेट्,लृट्, लङ्,लुङ्,लिङ्,लृङ् എന്നിവയാണ് ലകാരങ്ങള്‍. ല എന്ന അക്ഷരത്തില്‍ തുടങ്ങുന്നത് കൊണ്ട് ലകാരങ്ങള്‍ എന്നു പറയുന്നു. ഇതില്‍ ലേട് ലകാരം വേദങ്ങളില്‍ മാത്രം കാണുന്നു. ലിങ് ലകാരം വിധി ആശിസ് എന്നിങ്ങനെ രണ്ടു തരത്തില്‍.

      6 ലകാരങ്ങള്‍ കാലവാചികളാണ്.
      4 ലകാരങ്ങള്‍ പ്രകാരവാചികളും.

      വര്‍ത്തമാനകാലത്തില്‍1. ലട്
      ഭൂതകാലത്തില്‍ 3. ലിട്,ലങ്,ലുങ്.
      ഭാവികാലത്തില്‍ 2. ലൃട്, ലുട്.

      ലുങ് സാമാന്യഭൂതം
      ലങ് അനദ്യതനഭൂതം.
      ലിട്. പരോക്ഷഭൂതം.

      ലൃട് സാമാന്യഭാവികാലം
      ലുട് അനദ്യതനഭാവി കാലം.
      പ്രകാരവാചികള്‍
      ലോട് – വിധി ആശിസ്സ് തുടങ്ങിയ അര്‍ത്ഥം
      വിധിലിങ്. വിധി നിമന്ത്രണം തുടങ്ങിയ
      അര്‍ത്ഥം
      ആശീര്‍ ലിങ്. ആശിസ്
      ലൃങ്. ഹേതു ഹേതുമദ്ഭാവം.

  134. Sathee bai says:

    Odipokuka allenkil rakshapeduka ennardhathil palayathe ennuparayunnu sir cpye nadukadathi odichu ennuparayan ethuvaku uthamam

    • Sathee bai says:

      Pragabhagithwam or pragabhgthwam which is correct

      • रामचन्द्रः says:

        വാക്ക് എന്താണെന്ന് വ്യക്തമായില്ല. എന്തായാലും ഭജ ധാതു ചേര്‍ന്നതാണ് എന്ന് ബോധ്യമായി ഭജ(സേവായാം)ധാതു അനിട് ആണ്. അതു കൊണ്ട് …ഭാക്ത്വം എന്നതാണ് ശരി. ഭാഗഭാക്ത്വം എന്നപോലെ. ഇനി ഭാഗിത്വം എന്ന രൂപവും നിഷ്പാദിപ്പിക്കാം. ഭജോ
        ണ്വി എന്ന സൂത്രപ്രകാരം ണ്വി പ്രത്യയം ചേര്‍ന്നാല്‍ ഭാഗീ എന്നാവും. അതിനോട് ക്ത്വാ പ്രത്യയം ചേരുമ്പോള്‍ ഭാഗിത്വം എന്നും വരാം. വളഞ്ഞ വഴി ആശ്രയിക്കേണ്ടതില്ലല്ലോ?
        ഭാഗം ഭജതേ ഇതി ഭാഗഭാക്, തസ്യ ഭാവഃ ഭാഗഭാക്ത്വം.

    • रामचन्द्रः says:

      निष्कासितः, निस् उपसर्गपूर्वक कस गतौ धातोः णिचि(प्रेरकार्थे) क्तान्तं रूपम्। – निष्कासितः, निष्कासिता, निष्कासितम् इति त्रिषु लिङ्गेषु।

  135. Rajalekshmi.A says:

    നന്ദി..

  136. Rajalekshmi.A says:

    നന്ദി സാർ…കിട്ടിയ പുതിയൊരറിവ് ചുടലകൂത്ത് അഥവാ ദശമംകൂത്ത് നടത്താറുണ്ടത്രേ..ഭാഗവതം ദശമസ്കന്ദം ആധാരമാക്കിയാണ് കൂത്ത് അവതരിപ്പിക്കുന്നത് എന്നാണ്.

    • സുകുമാരന്‍ says:

      ചുടലകൂത്ത് നടക്കുന്നത് ഏതു ദശത്താണെന്നറിയിക്കാമൊ?
      അവതാരകന്മാര്‍ ആരാണാവൊ? അടുത്തകാലത്ത് ആരെങ്കിലും അത് നടത്തിയിട്ടുണ്ടോ?

      • Rajalekshmi.A says:

        അടുത്ത കാലത്ത് നടത്തി യത് ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലമാണ്.അപർണനങ്ങ്യാരാണ് അവതരിപ്പിച്ചത്.കൈമുക്ക്മനയിലാണെന്ന് തോന്നുന്നു.

  137. jishnu says:

    Sanskrit is the most useful language in computer,- Can you explain the same in detail please.

    • Arjuna S R, works at Dvaita philosophy resource centre says:

      First of all, this statement is not at all true. Believe me, I am repeating it again, SANSKRIT cannot be a programming language.

      Though, Sanskrit has so many useful theories which can be applicable to modern subjects and researchers have produced so many proofs and they are still working on it.

      This false statement that Sanskrit is useful language for computers/programming language is based on an article by Rick Briggs, a NASA Scientist in a Forbes Magazine in 1987. But, that article never said Sanskrit can be a programming language nor Sanskrit is computer-friendly language. It mentions “a technical language is used in Sanskrit Grammar texts. Computer scientists may get some ideas from it.”

      Then a few great scholars like Prof Vineet Chaitanya, Prof Rajeev Sanghal, Prof V N Jha, Prof KV Ramakrishnamacharyulu, Prof Prahlada char and many computer scientists and traditional pandits came together and brainstormed about the connection between the traditional and modern studies. They still continue that practice.

      Many scholars from all over the world, (to name a few) Prof Vineet Chaitanya, Prof Rajeev Sanghal, Prof Gérard Huet, Prof Amba Kulkarni, Prof Girish Nath Jha, Prof Malhar Kulkarni, Prof Shrinivasa Varakhedi, Prof Peter Scharf, Dr Oliver Hellwig, Dr Pawan Goyal, Dr Anil Kumar and many others working on a research area called Sanskrit Computational Linguistics and they have shown how a few ancient theories can be applied to modern academia.

      They have created several tools for Sanskrit as well. You can google about this research area and the research-work done by the researchers.

      Another important fake news related to this is NASA is secretly working on building a super-computer based on Sanskrit. But, there is no hidden project by NASA or the other institution/people on this.

      Rick Briggs has written only one (I remember seeing his second paper somewhere) article. (That article is freely available online. Please read it.) He never spoke about this ever again.

      Hence, don’t believe that Sanskrit is a programming language or it is best for computers. Please correct it as Sanskrit has many theories/information which is applicable to modern world.

      One universal truth we have to remember is “COMPUTER KNOWS ONLY 0 AND 1.”

    • Sudarshan H S says:

      Your question asks about “Sanskrit can be used as a programming language”.

      Theoretically, any language can be used to create a new programming language. All you need to do is to create a pre-processor that can parse the language to something which machines can compile.

      For example, a bunch of volunteers in the Bay Area have created Ezhil a Tamil-based programming language. See Ezhil (programming language) – Wikipedia

      Therefore, one can say the same thing about other languages too. Hajong can be used as a programming language or Toda can be used as a programming language.

  138. Smitha nambiar GHS Nellikkurussi says:

    मैत्री इत्यस्य विग्रहं कथं?

    • रामचन्द्रः says:

      मित्रस्य भावः कर्म वा मैत्री।
      मित्र+ष्यञ्,मित्र+य, यकारलोपः(हलस्तद्धितस्य -६-४-१५०) आदिवृद्धिः – मैत्र- स्त्रीत्वविवक्षायां ङीष् – (षिद्गौरादिभ्यश्च ४-१-४०) मैत्री इति रूपम्।

    • ശങ്കരനാരായണൻ says:

      മിത്രസ്യ ഭാവ:

  139. Manoj manodeepam says:

    പ്രജ്വാലനം ആണോ പ്രോജ്വലനം ആണോ ശരി

    • रामचन्द्रः says:

      വിളക്ക് തെളിയിക്കുക എന്ന അര്‍ത്ഥത്തില്‍ പ്രജ്വാലനം ആണ് ശരി. പ്രകര്‍ഷേണ ജ്വാലനം പ്രജ്വാലനം. ज्वल दीप्तौ ധാതുവിനോട് പ്രേരകാര്‍ത്ഥത്തില്‍ णिच् പ്രത്യയം ചേരുമ്പോള്‍ ജ്വാലി എന്നാവും. കരണാര്‍ഥത്തില്‍ ल्युट् പ്രത്യയം, (ल्युट् ല്‍ यु ശേഷിക്കും. അതിന് अनആദേശം)ജ്വാലനം എന്നാവും. പ്ര ഉപസര്‍ഗം ചേരുമ്പോള്‍ പ്രജ്വാലനം, പ്രകര്‍ഷേണ ജ്വലിപ്പിക്കല്‍ എന്നര്‍ത്ഥം.
      प्रोज्जवलनम् प्र + उत् + ज्वलनम् ।പ്രകര്‍ഷേണ ഉയരത്തിലേക്കുള്ള ജ്വലനം എന്നര്‍ത്ഥം. ഇവിടെ പ്രേരകാര്‍ത്ഥമില്ല.
      ഉത് ജ്വലനം ഉജ്ജ്വലനം. പ്രകര്‍ഷേണ ഉജ്ജ്വലനം പ്രോജ്ജ്വലനം.णिच् ഇല്ലാതെ കരണാര്‍ത്ഥത്തില്‍ ल्युट्.

  140. ഒരു വായനക്കാരൻ says:

    👏👏👏👏🌻🌻🌻🌻👏👏👏👏

  141. Joshy says:

    ജ്യോതിഷവും ജ്യോതിശാസ്ത്രവും തമ്മില്‍ എന്താണ് ബന്ധം? വിശദീകരിക്കാമോ?

    • ആകാശ ഗോളങ്ങള്‍ മനുഷ്യജീവിതത്തില്‍ നടത്തുന്ന സ്വാധീനം പ്രതിപാദിക്കുന്ന ശാസ്ത്രമാണ് ജ്യോതിഷം. എ. ഡി. ഏഴാം നൂറ്റാണ്ടില്‍ ബാബിലോണിയയിലാണ് ഉടലെടുത്തത്.ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റാത്ത കാര്യങ്ങളായതിനാല്‍ ഇത് കപടശാസ്ത്രം എന്നും അറിയപ്പെടുന്നു. ഭാരതത്തില്‍ പ്രചുരപ്രചാരം നേടിയ ശാഖയാണിത്. ഇംഗ്ലീഷില്‍ Astrology എന്നറിയപ്പെടുന്നു.

      ഖഗോളങ്ങള്‍ നക്ഷത്രങ്ങള്‍ താരാപഥങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനമാണ് ജ്യോതിശ്ശാസ്ത്രം അഥവാ Astronomy. ഭാരതീയാചാര്യന്മാര്‍ ഖഗോളവിജ്ഞാനരംഗത്ത് വ്യക്തമായ പഠനം നടത്തിയിട്ടുണ്ട്. കൃത്യതയും ശാസ്തീയതയും ഈ ശീസ്ത്രത്തിന്റെ മുഖമുദ്രയാണ്. ജ്യോതിഷത്തിന്റെ സിദ്ധാന്തം-കാലഗണന തുടങ്ങിയവ -ജ്യോതിശ്ശാസ്ത്രത്തില്‍ അധിഷ്ഠിതമാണ്.

  142. Ramdas Palakkad says:

    भूवादयो धातवः १.३.१ इति सूत्रेण रमु क्रीडायाम्
    अकर्तरी च कारके संज्ञायाम् ३.३.१९ इति धञ् प्रत्यये रम् धञ्
    लशक्वतद्धिते १.३.८ हलन्त्यम् १.३.३ इति सूत्रेण धकार ञकारयोः इत् संज्ञा, तस्यलोपः १.३.९ इति सूत्रेण रम् अ
    अत उपधायाः ७.२.११६ इति सूत्रेण वृद्धि राम् अ
    अर्थावधातु…..१.२.४५ इति सूत्रेण राम
    स्वौजस्…….५.१.२ इति सूत्रेण राम सु
    उपदेशोऽजनुनासिका इत् १.३.२ तस्यलोपः १.३.९ इति सूत्रेण राम स्
    ससजुषोरुः ८.२.६६ इति सूत्रेण राम र्
    खरवसानयोर्विसर्जनीयः ८.३.१५ इति सूत्रेण रामः इति रूपम्

    • रामचन्द्रः says:

      रामशब्दः घञन्तः न तु धञ्, अकर्तरि कारके च संज्ञायामित्यनेन घञ् विधीयते। घञ् इति कृत् प्रत्यययोजनेन अर्थवदधातुरप्रत्ययः प्रातिपदिकमिति सूत्रम् न प्रवर्तते प्रत्ययान्तत्वात्। अतः कृत्तद्धितसमासाच्च १.२.४६ इति प्रातिपदिकसंज्ञा।

  143. Kannan says:

    राम शब्दस्य प्रक्रिया कृपया ददातु।

    • रामचन्द्रः says:

      रामशब्दस्य प्रातिपदिकसंज्ञायां ङ्याप्प्रादिपदिकात् इति सूत्रेण सुबुत्पत्तिः। प्रथमैकवचनविवक्षायां स्वौजसमौट्…. इत्यादिना सु इति प्रत्ययः। सौ उकारस्य इत् संज्ञायां तस्य लोपे राम स्। ससजुषोःरुः इति सूत्रेण सकारस्य रेफे राम र्। खरवसानयोर्विसर्जनीयः इति सूत्रेण रेफस्य विसर्गे रामः इति रूपम्।

      अत्र दशरथनन्दनः रामः इत्यर्थे अर्थवदधातुरप्रत्ययः प्रातिपदिकम् इति प्रातिपदिकसंज्ञा। रमन्ते योगिनः अस्मिन् इति सामान्ये अर्थे कृत्तद्धितसमासाश्च इति सूत्रेण प्रातिपदिकसंज्ञा।

Leave a Reply

Your email address will not be published. Required fields are marked *