Daily Archives: May 3, 2021

വാസുദേവാഷ്ടകം – വിജയൻ വി. പട്ടാമ്പി

മഹാഋഷി സമൻ ശ്രേഷ്ഠൻ

വാസുദേവാഖ്യസദ്ഗുരു.
ശാസ്ത്രതത്ത്വാർത്ഥ സമ്പന്നൻ  ഗുരുക്കൾക്കു ഗുരുവായവൻ !

അനന്തപുരിയിലെ ചാരു –
ശ്രീകണ്ഠേശ്വര മന്ദിരം
അതിന്നരികിലാണല്ലോ
ഗുരുവിൻ പുണ്യ ഗേഹവും!

ആരാലും വന്ദിതൻ ധന്യ –
നാരെയും ശിഷ്യനാക്കുവോൻ !
ബൃഹസ്പതി സമൻ പാർത്താൽ
കാരുണ്യക്കടലായവൻ !

സരസം കാവ്യഭാഗങ്ങൾ
ചേർത്തു ചാലിച്ചെടുത്തൊരാ
സൂത്രാർഥമിന്ദ്രജാലം പോൽ
നർത്തനം ചെയ്തു ജിഹ്വയിൽ !

വാക്കതിൽ വന്നുദിച്ചീടു
മർത്ഥത്തോടൊപ്പ മേതിലും !
വിനയം സ്നേഹ സൗശീല്യ-

സമഭാവത്വ നന്മകൾ !

 

തോറ്റിടാം ചെറു കാറ്റേൽക്കേ
തിരതല്ലുന്ന സാഗരം!
ചിത്തത്തോടെതിരേറ്റീടിൽ
സാക്ഷ്യം പലരുണ്ടു കേൾ !

മഹാനിദ്രയണഞ്ഞിപ്പോൾ
ശിഷ്യർന്മാരനാധരായ് !
കാലത്തിൻ ഗതിയാണല്ലോ
തടയാനെളുതല്ല കേൾ !

പരമാത്മപദം പൂകും
പരമാനന്ദ ജീവനെ
സാദരം സഭയം നിത്യം
മനതാരിലിരുത്തി ഞാൻ !

(വാസുദേവൻ പോറ്റി സാറിന്നായി നീറുന്ന ഹൃദയത്തോടെ )

पूजनीयो न संशयः (भागः १८२) -08-05-2021

EPISODE – 182

नूतना समस्या –

“पूजनीयो न संशयः”

ഒന്നാംസ്ഥാനം

“നിജസുഖം പരിത്യജ്യ
പ്രജാസുഖേ സദാ രത:
ഭാജനം സദ്ഗുണാനാം ഹി
പൂജനീയോ ന സംശയ:”

Narayanan N

“അഭിനന്ദനങ്ങൾ”