वेदगणितसूत्राणि। by Raman kizhakkedath.
१. एकाधिकेन पूर्वेण।
ഈ സൂത്രവാക്യത്തിന്റെ അര്‍ത്ഥം മുമ്പുള്ളതിനേക്കാള്‍ ഒന്ന് അധികം എന്നാണ്. ഇതിന്റെ ഒരു ഉപയോഗം 5എന്ന അക്കത്തില്‍ അവസാനിക്കുന്ന സംഖ്യകളുടെ വര്‍ഗ്ഗം കാണുന്നതിനാണ്.
ഉദാഹരണമായി 15-ന്റെ വര്‍ഗ്ഗം കാണുവാന്‍ 1/5 എന്നിങ്ങനെ എഴുതുക. 5-ന്റെ വര്‍ഗ്ഗം എല്ലായ്പോഴും 25ആയിരിക്കും. പിന്നീട് 1 ആണ് പൂര്‍വ്വമായി വരുന്ന സംഖ്യ. ഇതിനേക്കാള്‍ 1 അധികം =2. 2നെ 1 കൊണ്ട് ഗുണിക്കുക =2. അപ്പോള്‍ 2/25 അഥവാ 225 എന്നു കിട്ടുന്നു.
2/5-ന്റെ വര്‍ഗ്ഗം കിട്ടുവാനായി 2+1 = 3. ഇതില്‍ 2-നെ 3 കൊണ്ട് ഗുണിക്കുക. 6 എന്ന് കിട്ടും. ഇപ്പോള്‍ 6/25 അഥവാ 625 എന്ന് വര്‍ഗ്ഗം കിട്ടുന്നു.
ഇപ്രകാരം..
संख्या | पूर्वसंख्या | एकाधिकम् | वर्गसंख्या | വര്‍ഗ്ഗം | |
15 | 1/5 | 1 | 2 | 2/25 | 225 |
25 | 2/5 | 2 | 3 | 6/25 | 625 |
35 | 3/5 | 3 | 4 | 12/25 | 1225 |
45 | 4/5 | 4 | 5 | 20/25 | 2025 |
55 | 5/5 | 5 | 6 | 30/25 | 3025 |
65 | 6/5 | 6 | 7 | 42/25 | 4225 |
75 | 7/5 | 7 | 8 | 56/25 | 5625 |
85 | 8/5 | 8 | 9 | 72/25 | 7225 |
95 | 9/5 | 9 | 10 | 90/25 | 9025 |
105 | 10/5 | 10 | 11 | 110/25 | 11025 |
എന്ന് കാണാവുന്നതാണ്.
ഇതിന്റെ വപരീതം ചെയ്താല്‍ 25-ല്‍ അവസാനിക്കുന്ന സംഖ്യകളുടെ വര്‍ഗ്ഗമൂലം കാണാം.
ഉദാഹരണമായി 625-ല്‍ 6-നെ 2 ഘടകങ്ങളാക്കുക. തൊട്ടടുത്ത സംഖ്യകളായിരിക്കണം. അതായത് 2 ഗുണം 3. ഇതില്‍ ചെറിയ സംഖ്യ എടുക്കുക പിന്നീട് 25-ന്റെ വര്‍ഗ്ഗമൂലം 5 ഇടുക. 2/5 അഥവാ 25 എന്ന് കിട്ടുന്നു. 625 -ന്റെ വര്‍ഗ്ഗമൂലം 25 ആണ്.
ഇനി മറ്റു സംഖ്യകളുടെ വര്‍ഗ്ഗമൂലം കണ്ടുനോക്കൂ..
Leave a Reply