തപസ്വാധ്യായനിരതം…എന്നു തുടങ്ങുന്ന വാല്മീകിരാമായണത്തിലെ ആദ്യപാദം തന്നെ പഞ്ചമം ലഘു.. എന്ന നിയമത്തിലല്ല രചിച്ചിരിക്കുന്നത്.. ഇവിടെ ഷഷ്ഠം ഗുരു അല്ല. ലഘുവാണ്.അതുകൊണ്ട് ഇത് അനുഷ്ടുപ്പ് അല്ലാതാകുന്നില്ല.. ശ്ലോകം എന്നു പേരുള്ള അനുഷ്ടുപ്പിലെ ഒരു വൃത്തം മാത്രമാണിത്. അനുഷ്ടുപ്പില്‍ 255 വൃത്തങ്ങൾ വേറെയും ഉണ്ട്. അതിനാല്‍ അഞ്ചുംആറും അക്ഷരങ്ങളെ ബലാത്കാരമായി ലഘുഗുരുക്കള്‍ ആക്കാന്‍ ശ്രമിക്കാതെ താളബോധം ഉറപ്പിച്ച് പദ്യം രചിക്കാൻ ശ്രമിച്ചാല്‍ വൃത്തം താനേ ശരിയായിവരും
ദുര്‍ബലോ അധുനാതനഃ -എന്നിടത്ത് സന്ധിചേര്‍ന്നാല്‍ വൃത്തഭംഗവരും. കവിതയില്‍
സന്ധിചേര്‍ക്കാതിരിക്കുന്നത് ഉചിതവുമല്ല. അത്തരം ഘട്ടത്തിൽ പാദപൂരണത്തിന് നിപാതങ്ങളെ ഉപയോഗിക്കാം.
ദുര്‍ബലോ ഹ്യധുനാതനഃ -എന്ന് പരിഷ്ക്കരിച്ചാല്‍ സന്ധിദോഷം പരിഹരിക്കപ്പെടും. രണ്ടാമത്തെ വരിയില്‍ ഗതവന്തോ ഹി എന്നാകണം. രണ്ടും മൂന്നും പാദങ്ങൾ പരസ്പരം മാറ്റിയാല്‍ വൃത്തഭംഗവും പരിഹൃതമായിത്തീരും.
निष्कामकर्मकः कश्चित्
निस्वार्थ तत्परो नरः।।
परदुखमपाकर्तुम्
रक्ष रक्षेति रोदिति।।
स्वीये खनितगर्ते वा
परेण खनिते भृशम्।
पतति चेत् सदा स्वयं
रक्ष रक्षेति रोदिति।।
സദാ സ്വയം പതതി ചേത്- എന്ന് പദങ്ങളെ ക്രമീകരിച്ചാല്‍ വൃത്തഭംഗം പരിഹരിക്കപ്പെടും
അപ്പോൾ പഞ്ചമം ലഘു എന്ന നിയമം തെറ്റില്ലേ
തപസ്വാധ്യായനിരതം…എന്നു തുടങ്ങുന്ന വാല്മീകിരാമായണത്തിലെ ആദ്യപാദം തന്നെ പഞ്ചമം ലഘു.. എന്ന നിയമത്തിലല്ല രചിച്ചിരിക്കുന്നത്.. ഇവിടെ ഷഷ്ഠം ഗുരു അല്ല. ലഘുവാണ്.അതുകൊണ്ട് ഇത് അനുഷ്ടുപ്പ് അല്ലാതാകുന്നില്ല.. ശ്ലോകം എന്നു പേരുള്ള അനുഷ്ടുപ്പിലെ ഒരു വൃത്തം മാത്രമാണിത്. അനുഷ്ടുപ്പില്‍ 255 വൃത്തങ്ങൾ വേറെയും ഉണ്ട്. അതിനാല്‍ അഞ്ചുംആറും അക്ഷരങ്ങളെ ബലാത്കാരമായി ലഘുഗുരുക്കള്‍ ആക്കാന്‍ ശ്രമിക്കാതെ താളബോധം ഉറപ്പിച്ച് പദ്യം രചിക്കാൻ ശ്രമിച്ചാല്‍ വൃത്തം താനേ ശരിയായിവരും
परीक्षाभीदितोबालो
प्रथमस्थानमोहिभ्यो
निरन्तरंचिन्तितेभ्यो
रक्ष रक्षेति रोदिति
मम ममेति चिन्तया
भौतिकतृप्तितत्परः।
पृथिव्यां मनुजस्वय-
रक्ष रक्षेति रोदिति।।
ഒന്നാംസ്ഥാനം
ब्लूवेल्क्रीडासमासक्तं
पुत्रं दृष्ट्वा भयाकुला।
सत्वरं मित्रमाहूय
रक्ष रक्षेति रोदिति ॥
🌹🌹🌹🌹🌹🌹🌹🌹👏👏👏🌹🌹🌹🌹🌹
ജനകേനാഥ കാന്തേന
പശ്ചാന്നിജസുതേനച
പൂർവം സംരക്ഷിതാ നാരീ
രക്ഷ രക്ഷേതി രോദിതി.
രണ്ടാംസ്ഥാനം
പിത്രാ ഭർത്രാഥപുത്രേണ
രക്ഷിതാ യാ കുലാംഗനാ
ഇദാനീം ഭാരതേ ദേശേ
രക്ഷ രക്ഷേതി രോദിതി.
👏👏👏🌹🌹🌹🌹👏👏👏
विविधासुचस्पर्धासु
भागभागर्भकोधुना।
राष्ट्रीयतिमिरान्धेभ्यो
रक्ष रक्षेतिरोदिति।।
Navavani samsyapoorane
Likhathi samsyaham
Drishtva samsyaa
Raksha raksheti rodhanthi
മൂന്നാം സ്ഥാനം
ജന്മദാത്രീം ദയാമൂർത്തീം
അംബാം വിസ്മൃത്യ ജീവതഃ
പുത്രാൻവീക്ഷ്യ തു സാ നിത്യം
രക്ഷ രക്ഷേതി രോദിതി..
👏👏👏🌹🌹🌹🌹👏👏👏👏
പുരാതനോ സ്ഥിരോ ധീരഃ
സാഭിമാനം നൃതം ശാസ്തി
അധൈര്യാദധുനാതനാഃ
രക്ഷ രക്ഷേതി രോദിതി
രണ്ടും മൂന്നും പാദങ്ങൾ പരസ്പരം മാറ്റി ക്രമീകരിച്ചാല്‍ വൃത്തഭംഗം പരിഹരിക്കാം
പുരാ ജാതാഃ ജനാഃ ധീരാഃ
ധൈര്യേണ ഗതവന്തഃ ഹി
ദുര്‍ബലോ അധുനാതനോ
രക്ഷാ രക്ഷേതി രോദിതി
ദുര്‍ബലോ അധുനാതനഃ -എന്നിടത്ത് സന്ധിചേര്‍ന്നാല്‍ വൃത്തഭംഗവരും. കവിതയില്‍
സന്ധിചേര്‍ക്കാതിരിക്കുന്നത് ഉചിതവുമല്ല. അത്തരം ഘട്ടത്തിൽ പാദപൂരണത്തിന് നിപാതങ്ങളെ ഉപയോഗിക്കാം.
ദുര്‍ബലോ ഹ്യധുനാതനഃ -എന്ന് പരിഷ്ക്കരിച്ചാല്‍ സന്ധിദോഷം പരിഹരിക്കപ്പെടും. രണ്ടാമത്തെ വരിയില്‍ ഗതവന്തോ ഹി എന്നാകണം. രണ്ടും മൂന്നും പാദങ്ങൾ പരസ്പരം മാറ്റിയാല്‍ വൃത്തഭംഗവും പരിഹൃതമായിത്തീരും.
യദി കരോതി മാതരം
വർഗീയം ച വിഭാഗീയം
അഖണ്ഡഭാരതം സർവ്വം
രക്ഷ രക്ഷേതി രോദിതി
വാരം വാരം വരാകിണേ
വാതി ജീയെസ്ടിവാതശ്ച
തഥാപ്യശനമൂല്യൈസ്സഃ
രകഷ രക്ഷേതി രോദിതി
ഒന്നും രണ്ടും പാദങ്ങൾ പരസ്പരം മാറ്റി നോക്കൂ.. താളം ശരിയായി വൃത്തഭംഗം മാറും
മുനീന്ദ്രായ സദാ ഭർത്രേ
ബഹുകാര്യം വിവക്ഷിതം
ഭാര്യാ മഹാനസേ നിത്യം
രക്ഷ രക്ഷേതി രോദിതി
ജന്മദാത്രിം ദയാമൂർത്തിം
അംബാം വിസ്മൃത്യ ജീവന്തം
പുത്രാന്വീക്ഷ്യാ തു സാ നിത്യം
രക്ഷ രക്ഷേതി രോദിതി.
കുമാർഗേണ ഗഛന്തം തം
ബാല്യം വീക്ഷ്യ തുസർവദാ
ജീവപ്രദായിനീ മാതാ
രക്ഷ രക്ഷേതി രോദിതി..
ഗച്ഛന്തം തം കുമാര്‍ഗേണ-
എന്ന് പദങ്ങൾ ക്രമീകരിച്ചാല്‍ താളം ശരിയായി