ജയ ജയ കേരള ധരണി !
ജയ മേ കേരള ധരണി
ജയതാത് മാമക ജനനി!
മാബലി ശാസിത ശുഭദേ
പാവനചരിതേ ജയതാത്
ജയതാത് ജയതാത്
പാവനചരിതേ ജയതാത് !
ചഞ്ചലജലധി സുഗീതേ
വന്ദിത പാവനചരിതേ !
മംഗളശീലേ ജയതാത്
പഞ്ചമരാഗഭരേ ! സൂഭഗേ . ജയ താത്
.ജയതാത് ജയതാത്
ധീരേ ജനനീ ജയതാത് !
മലയജ ഗന്ധ സമേതേ
ജനതതിപോഷണനിരതേ
ഓഷധിസസ്യ സമൃദ്ധേ ജയതാത്
കേരള പുണ്യധരേ !
ജയതാത് ജയതാത്
മാമക ജനനീ ജയതാത് !
നാനാ ജനതതിപൂർണ്ണേ
സസ്യശ്യാമളവർണ്ണേ!
കേര കദംബിത പുണ്യേ ജയതാത്
മാമക പുണ്യധരേ !
ജയതാത് ജയതാത്
മാമകജനനീ ജയതാത്
വിജയൻ വി. പട്ടാമ്പി
“ജന്മകാരിണി ഭാരതം” എന്ന ദേശഭക്തി പാട്ടിന്ടെ സന്സ്കൃത ഭാഷയില്‍ അര്‍ഥം ദയവിട്ടു പറഞ്ഞാമോ?