എസ്.എസ്.എല്‍.സി പരീക്ഷ – ഒരവലോകനം – C C SURESHBABU

ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷ – ഒരവലോകനം –

തയ്യാറാക്കിയത് C C SURESHBABU GMHSS NADAVARAMBA, IRINJALAKUDA

2019 മാര്‍ച്ച് മാസം 13 ന് ആരംഭിച്ച എസ്.എസ്.എല്‍.സി പരീക്ഷയുടെ ആദ്യദിനം സംസ്കൃതപരീക്ഷ പൊതുവെ കുട്ടികള്‍ക്ക് കുളിര്‍മഴപോലെയായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. മോഡല്‍ പരീക്ഷയുടെ പാറ്റേണില്‍തന്നെ ചോദ്യങ്ങള്‍ വന്നു എന്നതും എല്ലാ കുട്ടികള്‍ക്കും ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാന്‍ കാരണമായിട്ടുണ്ട്. ചോദ്യപേപ്പര്‍ വായിച്ചപ്പോള്‍തന്നെ ഉണ്ടായ ആശ്വാസം തുടര്‍ന്നുള്ള പരീക്ഷകളെക്കുറിച്ചുള്ള പിരിമുറുക്കം കുറയ്ക്കുവാനും ഒട്ടൊന്നുമല്ല  സഹായിച്ചിട്ടുള്ളത്.

1. कोष्ठकात् चतुर्णां समुचितमुत्तरं चित्वा लिखत। എന്ന ആദ്യത്തെ ചോദ്യത്തിന്റെ ഓരോ ഉത്തരത്തിനും 1 മാര്‍ക്ക് വീതം.

  1. क्रिस्तुभागवतस्य कर्ता कः   –  पि.सि. देवस्या
  2. सुखदुःखयोः कर्ता कः – आत्मा
  3. गीतारहस्यं केन विरचितम् – बालगङ्गाधरतिलकेन
  4. सह शब्दयोगे का विभक्तिः – तृतीया
  5. माघमिति प्रसिद्धं महाकाव्यं किम् – शिशुपालवधम्

2. രണ്ടാമത്തെ വിഭാഗത്തില്‍ मधुमान् नो वनस्पतिः എന്ന പാഠഭാഗത്തില്‍നിന്നും സസ്യവിഭാഗങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ചോദ്യങ്ങളാണുള്ളത്

मञ्जूषातः पदानि स्वीकृत्य पट्टिकां पूरयत।

विभागः लक्षणम् उदाहरणम्
वृक्षः फलात्पूऱ्वं पुष्पम् आम्रः
वनस्पतिः अव्यक्तपुष्पः पनसः
वीरुत् प्रतानैः प्रसारिता कर्कटी
ओषधिः फलपाकान्ता व्रीहिः

3.വളരെ ലളിതമായ ചോദ്യമാണ്  उदाहरणानुसारं पदच्छेदं लिखत।

ഉത്തരം         काव्येषु + अन्यतमः

4. വിഗ്രഹവാക്യം എഴുതാനുള്ള ചോദ്യത്തിന് धनम् अस्य अस्तीति धनी എന്നാണ് എഴുതേണ്ടത്.

5. अधोदत्ताद् वाक्यात् क्त्वान्त-ल्यबन्त-तुमुन्नन्तानि अव्ययानि चित्वा लिखत।

क्त्वान्तम् ल्यबन्तम् तुमुन्नन्तम्
पठित्वा अधिकृत्य चालयितुम्

6. 6 മുതല്‍ 9 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും 3 എണ്ണത്തിന് മാത്രം ഉത്തരമെഴുതിയാല്‍ മതി

अधोदत्तं श्लोकं पठित्वा समुचितमाशयं चित्वा लिखत എന്ന ചോദ്യം ईशोपदेशः എന്ന പാഠഭാഗത്തിലെ ഒന്നാമത്തെ ശ്ലോകമാണ്.

ഇതിന്റെ ശരിയുത്തരം धर्माचरणम् आत्मनिर्वृत्यर्थमेव भवेत् എന്നതാണ്.

7. सूचनानुसारं गद्यक्रमं लिखत എന്ന ചോദ്യത്തില്‍ കൊടുത്തിരിക്കുന്നത് प्राप्य वरान् निबोधत എന്ന പാഠഭാഗത്തിലെ രണ്ടാമത്തെ ശ്ലോകമാണ്. വിട്ടപോയ ഭാഗങ്ങള്‍ പൂരിപ്പിച്ചാല്‍ മതിയാകും

ഉത്തരം

यः तु सदा अयुक्तेन मनसाअविज्ञानवान् भवति तस्य इन्द्रियाणि सारथेः दुश्टाश्वानि इव अवश्यानि ।

8. उदाहरणानुसारं वाक्यं परिवर्त्य लिखत

यद्यपि वृक्षे अनेकानि फलानि सन्ति तथापि कानिचिद् उपयोगशून्यानि भवन्ति എന്നാണ് എഴുതേണ്ടത്.

9.  अधोदत्त वाक्यात् शत्रन्तं शानजन्तं च विविच्य लिखत

शत्रन्तम् शानजन्तम्
पश्यन् कम्पमानः

10, 11, 12 എന്നീ ചോദ്യങ്ങളില്‍ നന്നായി ഉത്തരമെഴുതാവുന്ന ഏതെങ്കിലും രണ്ടെണ്ണത്തിനു മാത്രമെ ഉത്തരമെഴുതേണ്ടതുള്ളൂ.

10. सूचनाः उपयुज्य कुमारसम्भवम् अधिकृत्य लघूपन्यासं लिखत।

ഈ ചോദ്യം ഏഴാമത്തെ പാഠമായ കാവ്യമുക്താവലിഃ എന്ന പാഠഭാഗത്തെ ആശ്രയിച്ചാണ്. സൂചനകള്‍ ഉപയോഗിച്ച് വാക്യഘടന പാലിച്ചുകൊണ്ട് എഴുതാന്‍ കഴിയുന്ന കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍ കഴിയും.

11.  പ്രാപ്യ വരാന്‍ നിബോധത എന്ന പാഠഭാഗത്തില്‍ നിന്നുള്ള ഒന്നാമത്തെ ശ്ലോകവും അതില്‍നിന്നുള്ള നാല് ചോദ്യങ്ങളുമാണ് ഇത്. താഴെക്കൊടുത്തിട്ടുള്ള രൂപത്തില്‍ ഉത്തരമെഴുതിയാല്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കും.

क. मूढाः अविद्यायामन्तरे वर्तमानाः भवन्ति।

ख. वर्तमानाः, मन्यमानाः, दद्रमन्यमानाः, नीयमानाः।

ग. अन्धेन एव

घ. अज्ञानम्, अविद्या

12. സൂചനയനുസരിച്ച് ജീവചരിത്രം എഴുതാനുള്ള ചോദ്യത്തിന് നാലു മാര്‍ക്കാണ്. ക്ലാസ്സില്‍ ധാരാളം ജീവചരിത്രങ്ങള്‍ തയ്യാറാക്കി പരിചയമുള്ള കുട്ടികളാണ്. ആയതിനാല്‍ മിക്കവര്‍ക്കും ഈ ചോദ്യം നല്ല രീതിയില്‍ അഭിമുഖീകരിക്കാന്‍ കഴിയും.

13. പ്രാദേശികഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള ചോദ്യമാണ് ഇത്. അഞ്ച് മാര്‍ക്കും ലഭിക്കണമെങ്കില്‍ നല്ല പോലെ ശ്രദ്ധിക്കണം. ഖണ്ഡിക രണ്ടുമൂന്നാവര്‍ത്തി നല്ലപോലെ വായിച്ചു നോക്കണം.

ഉത്തരം – രാഷ്ട്രങ്ങളുടെ പരസ്പരമുള്ള നല്ലബന്ധം ലക്ഷ്യമാക്കി സ്ഥാപിക്കപ്പെട്ട സംഘടനയാണ് ഐക്യരാഷ്ട്രസഭ. വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവകളിലൂടെ ഉയര്‍ന്ന് വിശ്വശാന്തിയും സുരക്ഷയും സ്ഥാപിക്കുന്നതിനുവേണ്ടി ഈ സംഘടന പ്രവര്‍ത്തിക്കുന്നു. 1945-ല്‍  പ്രവര്‍ത്തനമാരംഭിച്ച ഈ സംഘടനയില്‍ ഇപ്പോള്‍ 193 അംഗരാജ്യങ്ങള്‍ ഉണ്ട്. ഇതിന്റെ ഇപ്പോഴത്തെ സെക്രട്ടറിയാണ് അന്റോണിയോ ഗുട്ടറസ്.

14 മുതല്‍ 16 വരെയുള്ള ചോദ്യങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണത്തിന് മാത്രം ഉത്തരമെഴുതിയാല്‍ മതിയാകും.

14.सूचनाः उपयुज्य लघूपन्यासं लिखत।

विगतानुशयःഎന്ന പാഠഭാഗത്തില്‍നിന്നും കുട്ടികള്‍ ഏറെ പ്രതീക്ഷിച്ചിരുന്ന ഒരു ചോദ്യമാണ് ഇത്. സൂചനകള്‍ അനുസരിച്ച് വാക്യഘടനയോടെ എഴുതുവാന്‍ ശ്രദ്ധിക്കണം. ശീര്‍ഷകം നല്‍കണം

15. गद्यांशं पठित्वा प्रश्नानां उत्तराणि लिखत।

मातृका-

क. साहित्यरचनायाः वैशिष्ट्यं पुरस्कृत्य ज्ञानपुरस्कारः दीयते।

ख. १९६५ तमे वर्षे ज्ञानपीठपुरस्कारः इदं प्रथमतया प्रदत्तः।

ग. केरलीयाः ज्ञानपुरस्कारजेतारः जि.शङ्करक्कुरुप्प्, एस्.के पॊट्टेक्काट्ट्, एम्.टि वासुदेवन् नायर्, ओ.एन.वि. कुरुप्प् च भवन्ति।

घ. संस्कृतभाषायां ज्ञानपीठपुरस्कारेण समादृतः भवति डा. सत्यवत्रशास्त्री।

16. मञ्जूषायाः साहाय्येन सम्भाषणं पूरयत। അല്‍പ്പം സങ്കീര്‍ണമായ ചോദ്യമാണിതെങ്കിലും വേണ്ടത്ര സമയമെടുത്ത് സംഭാഷ​ണം പൂര്‍ണ്ണമായി പലവട്ടം വായിച്ചാല്‍ മൂഴുവന്‍ മാര്‍ക്കും നേടാവുന്ന ചോദ്യമാണിത്.

ഉത്തരം

शृगालभार्या – भद्रे मया साकम् आगच्छ।

अजा – न भोः, मम बान्धवाः तव भर्त्रा मारिताः।

शृगालभार्या – मा भैषीः, मम भर्ता मृतः।

अजा – भवत्याः भर्ता कुटिलचित्तः । अहं निश्चयेन नागच्छामि।

शृगालभार्या – नैव प्रिये, सत्यं वदामि।

अजा – तर्हि भवति अग्रे गच्छतु।

      *                    *                     *

 

 

12 Responses to എസ്.എസ്.എല്‍.സി പരീക്ഷ – ഒരവലോകനം – C C SURESHBABU

  1. Sureshbabu c c says:

    എല്ലാവർക്കും നന്ദി

  2. രാജലക്ഷ്മി says:

    അവലോകനം ഉപകാരപ്രദം

  3. Baiju.p.s says:

    उत्तमं

  4. S Udayakumar says:

    നല്ല രീതിയിൽ സാർ വിശദീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.

  5. ഉല്ലാസ് സംസ്കൃതി says:

    നന്നായി

  6. Sheela A S says:

    Valare nalla karyam.. itharam pravarthanangal iniyum undakanam

  7. Dr.sunilkumar says:

    നല്ല നിരീക്ഷണത്തിലൂടെ ഉത്തരങ്ങളോടൊപ്പം നൽകിയ അവലോകനക്കുറിപ്പ് നന്നായിട്ടുണ്ട്

  8. Nithya salvation army says:

    Sameecheenamaaseeth.

  9. വിപിൻ ജി നായർ says:

    ഉത്തമം

  10. Ramesh Babu says:

    വളരെ നന്നായിട്ടുണ്ട്

  11. kumaramangalam Sreekumar says:

    ഉത്തമം

Leave a Reply

Your email address will not be published. Required fields are marked *