പ്രവേശനോത്സവഗാനം – വിജയൻ വി. പട്ടാമ്പി

പുതുവർഷ ഗീതം

നാനാവർണത്തുമ്പികളേ!
നാടിന്നരുമകളേ!
ഉണരൂ വേഗം! ചിറകു വിടർത്താം
പറന്നുയർന്നീടാം !!

ഒന്നിച്ചീടാം !
ഒത്തുകളിക്കാം
ഒത്തു പഠിച്ചീടാം !!
അറിവിൻ മുത്തുകൾ
വാരിയെടുക്കാം ! മാലയൊരുക്കീടാം !!

നല്ലൊരു നാളിങ്ങണയും വേഗം
നന്മകൾ പൂത്തുലയും !!
കൂട്ടരുമായ് ചെറു യാത്രകൾ പോകാ- മാർത്തു രസിച്ചീടാം !!

വിരലിൻ തുമ്പാൽ വിജ്ഞാനക്കതിർ
കൊയ്തുമെതിച്ചീടാം !
വിജയം നേടാം വിശ്വമിതാകെ
കണ്ടു പഠിച്ചീടാം !!

പഠനത്തിൻ പുതു വർഷം . നമ്മേ
മാടി വിളിക്കുന്നു !
ഗുരുവിൻ തേൻമൊഴി മുത്തുകൾ കാതിൽ
സ്നേഹമുണർത്തുന്നു !!

അറിവിൻ കോട്ടകളോ രോന്നായ് നാം
പട്ടുത്തുയർത്തിടാം !!
നിറവായ് നാടിനു നന്മകൾ നേടാൻ വിയർപ്പൊഴുക്കീടാം !!

( വിജയൻ വി പട്ടാമ്പി )

One Response to പ്രവേശനോത്സവഗാനം – വിജയൻ വി. പട്ടാമ്പി

  1. Unnikrishnan A P says:

    പുതു വർഷ ഗീതം – വിജയൻ മാഷ്. നന്നായി / വളെരെ ഭംഗിയായി

Leave a Reply

Your email address will not be published. Required fields are marked *